ട്വന്റിഫോര്‍ വാര്‍ത്താ സംഘത്തിന് നേരെ തോക്ക് ചൂണ്ടി ഭീഷണി
കോട്ടയം: നാട്ടകത്ത് ട്വന്റിഫോര്‍ വാര്‍ത്താ സംഘത്തിന് നേരെ തോക്ക് ചൂണ്ടി ഭീഷണി. കോട്ടയത്ത് നിന്നും ചങ്ങനാശ്ശേരിക്ക് പോയ ട്വന്റിഫോര്‍ വാര്‍ത്താ സംഘത്തിന് നേരെയാണ് രണ്ടംഗസംഘം അതിക്രമം നടത്തിയത്.
എംസി റോഡില്‍ യാത്ര ചെയ്ത് മുന്നോട്ടുപോകുമ്പോള്‍ ഇടവഴിയില്‍ നിന്ന് കയറിവന്ന സംഘം മാധ്യമ പ്രവര്‍ത്തകര്‍ വന്ന വാഹനത്തില്‍ ഇടിക്കാന്‍ ശ്രമിച്ചതോടെയാണ് സംഭവത്തിന് തുടക്കം.മാധ്യമപ്രവര്‍ത്തകരുടെ സംഘം മുന്നോട്ടു പോയപ്പോള്‍ വീണ്ടും അപകടകരമായ രീതിയില്‍ വാഹനം ഓടിച്ച് അതിക്രമം നടത്താന്‍ ശ്രമിച്ചെന്നും ഇത് ചോദ്യം ചെയ്തതോടെയാണ്കാറില്‍ എത്തിയ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതെന്നുമാണ് റിപ്പോര്‍ട്ട്.

കൊന്നുകളയും എന്ന ഭീഷണിപ്പെടുത്തി കൊണ്ടാണ് രണ്ടംഗസംഘം മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കാന്‍ ശ്രമിച്ചത്. വാഹനം പിന്തുടര്‍ന്നും ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു.
സംഭവത്തില്‍ ചെട്ടികുന്ന് സ്വദേശി ജിതിന്‍ സുരേഷ് (31) കൊല്ലം സ്വദേശി അജേഷ് എസ്( 37) എന്നിവരെ ചിങ്ങവനം പൊലീസ് പിടികൂടി. പ്രതി ജിതിന്‍ സ്വന്തം വീട് അടിച്ചുപൊളിച്ച കേസിലെ പ്രതിയാണ്.
നാട്ടകം മേഖലയില്‍ ഇവര്‍ മുന്‍പും തോക്ക് ഉപയോഗിച്ച് ആളുകളെ ഭീഷണിപ്പെടുത്തിയതായി പൊലീസിന് വിവരമുണ്ട്. അക്രമികള്‍ സഞ്ചരിച്ച വാഹനത്തില്‍ ഒരു നായയും ഉണ്ടായിരുന്നു. സിനിമാ സ്റ്റൈലില്‍ ആണ് പ്രതികള്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയത് പ്രതികളുടെ കൈവശം ഉണ്ടായിരുന്ന തോക്കിനെ കുറിച്ച് പോലീസ് പരിശോധന നടത്തി വരികയാണ്.
ചിരിക്കോണിലെ സൗന്ദ്യരം...സാരിയില്‍ നാണത്തോടെ ലക്ഷ്മി നക്ഷത്ര
തോക്ക് വ്യാജം ആണോ എന്ന് സംശയിക്കുന്നതായി ചിങ്ങവനം പൊലീസ് പറയുന്നു. വ്യാജ തോക്ക് ആണെങ്കിലും ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റം ആണെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications