ഭര്‍ത്താവിനെ പൂട്ടി നവവധു കാമുകനൊപ്പം മുങ്ങി
കോട്ടയം: പെണ്‍കുട്ടികളുടെ സമ്മതമില്ലാതെ വിവാഹം കഴിപ്പിച്ചു വിട്ടാല്‍ ഇങ്ങനെയിരിക്കും. എരുമേലിയില്‍ ഭര്‍ത്താവിനെ പൂട്ടിയിട്ട് പത്തൊമ്പതുകാരിയായ നവവധു കാമുകനൊപ്പം ഒളിച്ചോടിപ്പോയി.
ഇരുമ്പൂന്നിക്കര സ്വദേശിയായ പത്തൊമ്പതുകാരിയാണ് ഭര്‍ത്താവിനെ മുറിയില്‍ പൂട്ടിയിട്ട് കാമുകനൊപ്പം ഓടിപ്പോയത്. ഒരുമാസം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. പെണ്‍കുട്ടിയ്ക്ക അയല്‍വാസിയായ ഇരുവതുകാരനുമായി അടുപ്പമുണ്ടായിരുന്നു.

വിവാഹം കഴിഞ്ഞതിന് ശേഷം കഴിഞ്ഞ ഞായറാഴ്ച അവര്‍ എരുമേലിയിലുള്ള വീട്ടില്‍ വന്നതാണ്. ഭര്‍ത്താവ് മുറിയില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ വാതില്‍ പൂട്ടിയിട്ടാണ് നവവധു മുങ്ങിയത്. ബന്ധുക്കള്‍ പരാതി കൊടുത്തതിനെ തുടര്‍ന്ന് പൊലീസ് അനേഷിക്കുകയും ഉടന്‍ തന്നെ കാമുകിയെയും കാമുകനെയും പിടികൂടുകയും ചെയ്തു.
അയല്‍വായിയായ ഇരുപതുകാരനുമായി താന്‍ അടുപ്പത്തിലാണെന്നും തന്റെ സമ്മതം ഇല്ലാതെയാണ് വീട്ടുകാര്‍ വിവാഹം കഴിപ്പിച്ചയച്ചതെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. കാര്യം വ്യക്തമാക്കിയ പൊലീസ് പെണ്‍കുട്ടിയെ കാമുകനൊപ്പം പറഞ്ഞയച്ചു.












Click it and Unblock the Notifications