Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്റെ മരണത്തിന് പൂര്‍ണ്ണ ഉത്തരവാദി സര്‍ക്കാരാണ്: ഫേസ്ബുക്ക് കുറിപ്പിട്ട് ഹോട്ടലുടമ ആത്മഹത്യ ചെയ്തു

ചങ്ങനാശ്ശേരി: കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ഹോട്ടല്‍ തുറക്കാനാവാതെ കടക്കെണിയിലായ ഹോട്ടലുടമ ആത്മഹത്യ ചെയ്തു. കുറിച്ച് ഔട്ട് പോസ്റ്റില്‍ വിനായക എന്ന ഹോട്ടല്‍ നടത്തുന്ന കനകക്കുന്ന് സ്വദേശിയാ സരിന്‍ മോഹന്‍ (കണ്ണന്‍-38) ആണ് ആത്മഹത്യ ചെയ്തത്. വലിയ കടബാധ്യത ഉണ്ടായിരുന്ന സരിന്‍ മോഹന്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ട്രെയിനിന് മുമ്പില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. സര്‍ക്കാര്‍ നിയന്ത്രണങ്ങളെ കുറിച്ച് രൂക്ഷമായ വിമര്‍ശനം ഉയത്തിയാണ് സരിന്‍ ആത്മഹത്യ ചെയ്തിരിക്കുന്നത്. ആറുമാസം മുമ്പ് വരെ കുഴപ്പമില്ലാതെ ഹോട്ടല്‍ മുന്നോട്ട് പോയിരുന്നു. എന്നാല്‍ സര്‍ക്കാറിന്റെ അശാസ്ത്രീയമായ ലോക്ഡൗണ്‍ നിയന്ത്രണങ്ങളാണ്​ ജീവിതം തകർത്തതെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച ആത്മഹത്യ കുറിപ്പില്‍ പറയുന്നു.

എന്‍റെ മരണത്തോട് കൂടിയെങ്കിലും സര്‍ക്കാരിന്‍റെ മണ്ടന്‍ തീരുമാനങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുക. സാധാരണ ജനങ്ങളുടെ ജീവിതങ്ങള്‍ തകര്‍ക്കരുത്. എന്‍റെ മരണത്തിനു ഉത്തരവാദി ഈ സര്‍ക്കാര്‍ ആണെന്ന് വ്യക്തമാക്കുന്ന കുറിപ്പില്‍ അവസാനമായി കുടുംബത്തെ സഹായിക്കുന്നതിനായി അക്കൗണ്ട് നമ്പറും നല്‍കിയിട്ടുണ്ട്. മൃതദേഹം കോട്ടയം ജില്ലാ ആശുപത്രയില്‍. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ അടക്കം ചെയ്യും. അദ്ദേഹത്തിന്റെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

 kottayam

''ആറ് മാസം മുമ്പ്​ വരെ കുഴപ്പമില്ലതിരുന്ന ഹോട്ടല്‍ അശാസ്ത്രീയമായ ലോക്​ഡൗൺ തീരുമാനങ്ങള്‍ എല്ലാം തകര്‍ത്തു. ബിവറേജില്‍ ജനങ്ങള്‍ക്ക് തിങ്ങി കൂടാം, ബസ്സില്‍, ഷോപ്പിങ് മാളുകളില്‍, കല്യാണങ്ങള്‍ 100 പേര്‍ക്ക് ഒരൂമിച്ചു നിൽക്കാം, ഒരുമിച്ചിരുന്നു ആഹാരം കഴിക്കാം, രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പൊതു യോഗങ്ങള്‍ നടത്താം. എന്നാല്‍ ഹോട്ടലില്‍ ഇരുന്നു ഭക്ഷണം കഴിച്ചാല്‍, ക്യൂ നിന്നാല്‍ കൊറോണ പിടിക്കുമെന്നാണ് സര്‍ക്കാര്‍ കണ്ടെത്തല്‍. ഒടുവില്‍ ലോക്ഡൗൺ എല്ലാം മാറ്റിയപ്പോള്‍ പ്രൈവറ്റ് ബാങ്കുകളുടെ ഭീഷണിയും ബ്ലൈഡ് കാരുടെ ഭീഷണിയുമാണ്. ഇനി 6 വര്‍ഷം ജോലി ചെയ്താല്‍ തീരില്ല എന്‍റെ ബാധ്യതകള്‍. ഇനി നോക്കിയിട്ട്​ കാര്യം ഇല്ല.

കിടിലന്‍ ലുക്കില്‍ ബിഗ് ബോസ് താരം റിതു മന്ത്ര: ചിത്രം ഏറ്റെടുത്ത് ആരാധകര്‍

എന്‍റെ മരണത്തോട് കൂടിയെങ്കിലും സര്‍ക്കാരിന്‍റെ മണ്ടന്‍ തീരുമാനങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുക. സാധാരണ ജനങ്ങളുടെ ജീവിതങ്ങള്‍ തകര്‍ക്കരുത്. എന്‍റെ മരണത്തിനു ഉത്തരവാദി ഈ സര്‍ക്കാര്‍ ആണ്. എങ്ങനെ ഒരു സാധാരണക്കാരനെ കടക്കെണിയില്‍ കുടുക്കി ജീവിതം നശിപ്പിക്കാം എന്നുള്ളതിന് ഒരു ഉദാഹരണം ആണ് ഞാന്‍. എന്‍റെ കയ്യില്‍ ഉള്ളപ്പോള്‍ സ്‌നേഹം കാണിച്ചവരെയും ഇല്ലാത്തപ്പോള്‍ ഒരു രൂപയ്ക്കു വരെ കണക്ക് പറയുന്നവരെയും ഞാന്‍ കണ്ടു. സഹായിക്കാന്‍ നല്ല മനസ്സ് ഉള്ളവര്‍ എന്‍റെ കുടുംബത്ത സഹയിക്കുക. സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്ന ഒരു ഭാര്യയും രണ്ടു കുട്ടികളും അവര്‍ക്ക് ഇനി ജീവിക്കണം. ഇളയ മകന് ഓട്ടിസം ആണ്. അവനും ഈ ഭൂമിയില്‍ ജീവിക്കാന്‍ ഉള്ള അവകാശം ഉണ്ട്.

ഓരോ വീഴ്ചയ്ക്ക് ശേഷവും ഉയര്‍ച്ചയുണ്ടാകുമെന്ന് അമേയ, പൊളി ഫോട്ടോഷൂട്ടെന്ന് ആരാധകര്‍

RADHU MOHAN
AC.NO 67230660230
SBI CHINGAVANAM
KOTTAYAM
IFSC code - SBIN0070128

എന്‍റെ ഫോണ് എടുക്കുന്ന പൊലീസുകാര്‍ അത് വീട്ടില്‍ കൊടുക്കണം. മകള്‍ക്ക്​ ഓണ്‍ലൈനന്‍ ക്ലാസ് ഉള്ളതാണ്''. അറിഞ്ഞിരുന്നേൽ സഹായിച്ചേനെ എന്നുള്ള കമന്റ് നിരോധിച്ചുവെന്നാണ് ഫേസ്ബുക്ക് കുറിപ്പിലെ അവസാനത്തെ വരി.

അതേസമയം, ലോണിന് ശ്രമിച്ചിട്ട് നടന്നില്ലെന്ന സൂചനയും സരിന്‍ മോഹനന്റെ മുന്‍ ഫേസ്ബുക്ക് കുറിപ്പുകളിലുണ്ട്. കേരള ബാങ്കില്‍ നിന്നും 5 ലക്ഷം രൂപവരെ ജാമ്യമില്ലാതെ വായ്പ എന്ന വാര്‍ത്ത കേട്ടിട്ട് ബാങ്കില്‍ ചെന്നപ്പോള്‍ ബാങ്ക് മാനേജർമാർ അറിഞ്ഞിട്ടില്ലെന്നും സംശയം ഉണ്ടെങ്കിൽ ഏതെങ്കിലും കേരളബാങ്കിൽ ഒന്ന് തിരക്കി നോക്കണമെന്നുമായിരുന്നു അദ്ദേഹം നേരത്തെ വ്യക്തമാക്കിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+