കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് കൊവിഡ് രോഗിക്കൊപ്പം സഞ്ചരിച്ചവർ വിവരമറിയിക്കാൻ മെഡിക്കൽ ഓഫീസറുടെ നിർദേശം

  • By Desk
Google Oneindia Malayalam News

കോട്ടയം: കോട്ടയം ജില്ലയിൽ തിങ്കളാഴ്ച കൊറോണ വൈറസ് സ്ഥിരീകരിച്ച രോഗി പൊതുഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്തതോടെ യാത്രക്കാർക്ക് ജാഗ്രതാ നിർദേശം. കൊറോണ വൈറസ് സ്ഥിരീകരിച്ചയാള്‍ക്കൊപ്പം ബസില്‍ സഞ്ചരിച്ചവര്‍ അധികൃതരുമായി ബന്ധപ്പെടാനും മെഡിക്കൽ ഓഫീസറുടെ നിർദേശമുണ്ട്.

തിരുവനന്തപുരത്ത് പിടിച്ചത് 30 കിലോ സ്വര്‍ണം, കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്, 14 പേരുണ്ടോ?തിരുവനന്തപുരത്ത് പിടിച്ചത് 30 കിലോ സ്വര്‍ണം, കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നത്, 14 പേരുണ്ടോ?

ജൂലൈ 13ന് കോട്ടയത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച പാല മുനിസിപ്പാലിറ്റി ജീവനക്കാരനൊപ്പം ബസില്‍ സഞ്ചരിച്ചവര്‍ കോട്ടയം കൊറോണ കണ്‍ട്രോള്‍ റൂമില്‍ ബന്ധപ്പെടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ചുവടെ പറയുന്ന ബസുകളില്‍ ജൂണ്‍ 29 മുതല്‍ ജൂലൈ 13 വരെ (ജൂലൈ 4, 5 തീയതികളില്‍ ഒഴികെ) യാത്ര ചെയ്തവരാണ് വിവരം അറിയിക്കേണ്ടത്.

 coronavirus2-

1. രാവിലെ 7.30 : കാഞ്ഞിരംപടി, ഷാപ്പുപടി- കോട്ടയം വരെ ഹരിത ട്രാവല്‍സ്

2. രാവിലെ 8.00: കോട്ടയം മുതല്‍ പാലാ വരെ കോട്ടയം- കട്ടപ്പന വഴി ഉപ്പുതറയ്ക്കുള്ള കെഎസ്ആര്‍ടിസി ബസ്

3. വൈന്നേരം 5.00: പാലാ മുതല്‍ കോട്ടയം വരെ തൊടുപുഴ-കോട്ടയം/ഈരാറ്റുപേട്ട - കോട്ടയം കെഎസ്ആര്‍ടിസി ബസ്

4. വൈകുന്നേരം 6.00: കോട്ടയം മുതല്‍ കാഞ്ഞിരം പടി വരെ. കൈരളി ട്രാവല്‍സ് /6.25 നുളള അമല ട്രാവല്‍സ്

ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകള്‍ : 1077, 0481 2563500, 0481 2303400, 0481 2304800

കോട്ടയം ജില്ലയിൽ ഇന്ന് 25 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. പുതിയ രോഗികള്‍. ഇതില്‍ നാലു പേര്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. 15 പേര്‍ വിദശത്തുനിന്നും ആറു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടറും ഉള്‍പ്പെടുന്നുണ്ട്. കോട്ടയം ജില്ലയില്‍നിന്നുള്ള 162 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതുവരെ 362 പേര്‍ക്ക് രോഗം ബാധിച്ചു. 200 പേര്‍ രോഗമുക്തരായി.

കോട്ടയം ജനറല്‍ ആശുപത്രിയിൽ 39 പേരും മുട്ടമ്പലം ഗവണ്‍മെന്‍റ് വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണ കേന്ദ്രത്തിൽ 33 പേരും, കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ 30 പേരും ചികിത്സയിൽ കഴിയുന്നുണ്ട്. പാലാ ജനറല്‍ ആശുപത്രിയിൽ 29, അകലക്കുന്നം പ്രാഥിക പരിചരണ കേന്ദ്രത്തിൽ 27 പേരും, എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ 2 പേരും, മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഇടുക്കി മെഡിക്കല്‍ കോളേജിലും ഓരോരുത്തർ വീതവും ചികിത്സയിൽ കഴിയുന്നുണ്ട്.

English summary
Health Department rolls out route map of Coronavirus patients
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X