കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയം ജില്ലയിൽ സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാമിന് തുടക്കം; തെരഞ്ഞെടുക്കപ്പെട്ട 10 സ്‌കൂളുകളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും

  • By Desk
Google Oneindia Malayalam News

കോട്ടയം: ഭാരതീയ ചികിത്സാ വകുപ്പ് ഗവണ്‍മെന്റ് സ്‌കൂളുകളില്‍ നടത്തുന്ന സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാമിന് ജില്ലയില്‍ തുടക്കമായി. ആയുഷ് മിഷന്റെ സഹായത്തോടെ നടപ്പാക്കുന്ന പരിപാടിയുടെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 10 സ്‌കൂളുകളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തും. നേത്രസംബന്ധമായ അസുഖങ്ങള്‍, പഠന വൈകല്യങ്ങള്‍, അനീമിയ എന്നിവ കണ്ടെത്തുന്ന കുട്ടികള്‍ക്ക് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കും.

<strong>ശബരിമല; സുപ്രീംകോടതി വിധി ഏതായാലും ന‌ടപ്പാക്കും, സർക്കാരിന് അടിമപ്പെടില്ലെന്ന് എം പദ്മകുമാർ</strong>ശബരിമല; സുപ്രീംകോടതി വിധി ഏതായാലും ന‌ടപ്പാക്കും, സർക്കാരിന് അടിമപ്പെടില്ലെന്ന് എം പദ്മകുമാർ

നാട്ടകം ജി.വി.എച്ച്.എസ്.എസില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഡോ.പി.ആര്‍ സോന പദ്ധതി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ശങ്കരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ സി. പദ്ധതി വിശദീകരണം നടത്തി.

Health Programe

പ്രിന്‍സിപ്പല്‍ സജന്‍ എസ് നായര്‍, സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം കണ്‍വീനര്‍ ഡോ.ഷേര്‍ളി ദിവന്നി, കോത്തല ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജ്യൂവല്‍ ജോസ് എന്നിവര്‍ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ഇന്‍ചാര്‍ജ് ആഷ കെ.നായര്‍ സ്വാഗതവും എന്‍. എ. എം പ്രോജക്ട് മെഡിക്കല്‍ ഓഫീസര്‍ ഡോ.സുഷ ജോണ്‍ നന്ദിയും പറഞ്ഞു.
English summary
Health programme in Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X