കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സൂരാഘാതം; ജാഗ്രത പാലിക്കണമെന്ന് കോട്ടയം ജില്ല കളക്ടര്‍, ജില്ലയില്‍ താപനില വര്‍ധിച്ചു!

  • By Desk
Google Oneindia Malayalam News

കോട്ടയം: ജില്ലയില്‍ താപനില വര്‍ധിച്ച സാഹചര്യത്തില്‍ സൂര്യാഘാതം ഏല്‍ക്കാതിരിക്കുന്നതിന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍കൂടിയായ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു അറിയിച്ചു. സൂര്യാഘാതം ഏല്‍ക്കാന്‍ സാധ്യത കൂടുതലുള്ള തൊഴിലുകളില്‍ ഏര്‍പ്പെടുന്നവരുടെ ജോലിസമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവ് തൊഴിലുടമകള്‍ പാലിക്കണം.

<strong>കൊല്ലം ജില്ലയില്‍ ഹൈടെക്കായത് 3557 ക്ലാസ് മുറികള്‍; 384 ക്ലാസ് മുറികളില്‍ മൊബൈല്‍ രൂപത്തിലുള്ള സംവിധാനം, 4716 ലാപ്‌ടോപ്പുകൾ, 3527 പ്രൊജക്ടറുകൾ 3416 സ്പീക്കറുകൾഡ 3362 മൗണ്ടിംഗ് കിറ്റുകൾ!!</strong>കൊല്ലം ജില്ലയില്‍ ഹൈടെക്കായത് 3557 ക്ലാസ് മുറികള്‍; 384 ക്ലാസ് മുറികളില്‍ മൊബൈല്‍ രൂപത്തിലുള്ള സംവിധാനം, 4716 ലാപ്‌ടോപ്പുകൾ, 3527 പ്രൊജക്ടറുകൾ 3416 സ്പീക്കറുകൾഡ 3362 മൗണ്ടിംഗ് കിറ്റുകൾ!!

ഫെബ്രുവരി 26 മുതല്‍ ഏപ്രില്‍ 30 വരെ പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചക്ക് 12 മുതല്‍ മൂന്നുവരെ വിശ്രമ വേളയായിരിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. ഇവരുടെ ജോലി സമയം രാവിലെ എഴു മുതല്‍ വൈകുന്നേരം ഏഴുവരെയുള്ള സമയത്തിനുള്ളില്‍ എട്ടു മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്.

Summer

രാവിലെയും ഉച്ചക്കുശേഷവുമുള്ള ഷിഫ്റ്റുകളിലെ ജോലി സമയം ഉച്ചയ്ക്ക് 12ന് അവസാനിക്കുകയും ഉച്ചകഴിഞ്ഞ് മൂന്നിന് ആരംഭിക്കുകയും ചെയ്യുന്നരീതിയിലാണ് പുനഃക്രമീകരിച്ചിരിക്കുന്നത്. സമുദ്രനിരപ്പില്‍നിന്ന് മൂവായിരം അടിയില്‍ കൂടുതല്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന, സൂര്യാഘാത സാധ്യതയില്ലാത്ത മേഖലകളെ ഉത്തരവിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിര്‍മാണ സ്ഥലങ്ങളിലും മറ്റ് തൊഴിലിടങ്ങളിലും കുടിവെള്ള ലഭ്യതയും അവശ്യമരുന്നുകള്‍, ഒ.ആര്‍.എസ്, വിശ്രമ സൗകര്യം എന്നിവയും ഉറപ്പാക്കണം.

സൂര്യാഘാത സാധ്യത കണക്കിലെടുത്ത് സ്‌കൂള്‍ അസംബ്ലികള്‍ ഒഴിവാക്കുകയോ സമയ ദൈര്‍ഘ്യം പരമാവധി ചുരുക്കുകയോ ചെയ്യണമെന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശം പാലിക്കണം. സ്‌കൂളിലെ പി.ഇ.റ്റി പീരിയഡുകള്‍ നിയന്ത്രിക്കുകയും വിദ്യാര്‍ഥികളെ തുറസായ മൈതാനങ്ങളില്‍ വിടുന്നത് ഒഴിവാക്കുകയും ചെയ്യണം. സ്‌കൂളിലെ കായികകലാ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം.

വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കുടിവെള്ള ലഭ്യത ഉറപ്പാക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒ.ആര്‍.എസും അവശ്യ മരുന്നുകളും ലഭ്യമാക്കുകയും വേണം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങളനുസരിച്ചുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ഉറപ്പാക്കണെമന്ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

English summary
Heavy heat in Kottayam district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X