കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഊണിലും ഉറക്കത്തിലും ഒരുമിച്ചിരുന്ന ആറ്പേര്‍ അന്ത്യയാത്രയിലും ഒരുമിച്ച്; കണ്ണീരോടെ വിട നല്‍കി നാട്

Google Oneindia Malayalam News

കോട്ടയം: കൂട്ടിക്കലിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച ആറ് പേര്‍ക്കും അന്ത്യ
യാത്ര നല്‍കി നാട്. കാവാലി സെന്റ് മേരീസ് പള്ളിയില്‍ അലങ്കരിച്ച പെട്ടികളില്‍ ആറ് മൃതദേഹങ്ങള്‍ അന്ത്യയാത്രക്കൊരുങ്ങിയ കാഴ്ച ഹൃദയനിര്‍ഭരമായിരുന്നു. കാവാലി മാര്‍ട്ടിന്‍, അമ്മ ക്ലാരമ്മ, ഭാര്യ സിനി മക്കളായ സ്‌നേഹ, സോന, സാന്ദ്ര എന്നിവരാണ് കൂട്ടിക്കലിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച ഒരു കുടംബത്തിലെ ആറ് പേര്‍. ജനിച്ച് വളര്‍ന്ന വീടടക്കം കുതിച്ച് വന്ന മലവെള്ളം കൊണ്ടുപോയി. അന്ത്യയാത്രക്കായി കൊണ്ട് വെക്കാന്‍ ഒരുവീട് പോലും ഇല്ലാത്തയവസ്ഥയായി. അതിനാല്‍ മൃതദേഹങ്ങള്‍ നേരെ പള്ളിയിലേക്കാണ് എത്തിച്ചത്. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തിലായിരുന്നു സംസ്‌കാര ശുശ്രൂഷകള്‍. വിടനല്‍കാന്‍ കാത്തുനിന്ന ബന്ധുക്കള്‍ക്ക് കരച്ചിലടക്കാനായില്ല. പാലക്കാടുള്ള ഇവരുടെ ബന്ധുക്കള്‍ എത്തിയ ശേഷമാണ് സംസ്‌കാര ശുശ്രൂഷകള്‍ തുടങ്ങിയത്.

nd

ഈ കാണുന്ന അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിൽ നിന്നാണ് സംസ്ഥാന അവാർഡ്, എഎ റഹീമിന്റെ കുറിപ്പ് വൈറൽഈ കാണുന്ന അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടിൽ നിന്നാണ് സംസ്ഥാന അവാർഡ്, എഎ റഹീമിന്റെ കുറിപ്പ് വൈറൽ

ആറുപേരെയും യാത്രയാക്കാന്‍ നാട്ടുകാര്‍ ഒന്നടങ്കം പള്ളിയിലേക്ക് എത്തി. പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം മൃതദേഹം കല്ലറയില്‍ അടക്കം ചെയ്തു.ആറ് പേരുടേയും മൃതദേഹം രണ്ട് കല്ലറകളിലായാണഅ വെച്ചത്. ഒന്നിച്ചുണ്ടും ഉറങ്ങിയും പിണക്കവും ഇണക്കവുമായി കഴിഞ്ഞ അവര്‍ കല്ലറയിലും ഒരുമിച്ചുറങ്ങും. അവസാനമായി ഒരു നോക്ക് കാണാനും അന്ത്യയാത്ര നല്‍കാനും, ചുംബനം നല്‍കാനും നിരവധി പേരാണ് പള്ളിയിലേക്കെത്തിയത്. കാവാലി സെന്റ് മേരീസ് പള്ളിയും വിശ്വാസികളും ഇത്ര ഹൃദയവേദനയോടെ ഇത്‌പോലൊരു സംസ്‌കാര ചടങ്ങിന് സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടില്ല. ആദ്യമായിട്ടാണ് ഇത്തരം ഹൃദയം നുറുങ്ങുന്ന വേദനയോടെ അവര്‍ക്ക് ശവ സംസ്‌കാര ചടിങ്ങില്‍ പങ്കെടുക്കേണ്ടി വന്നത്. പള്ളിയില്‍ എത്തിയ ഓരോ ആളും കരഞ്ഞ്‌കൊണ്ടാണ് നിന്നത്.

പ്രളയത്തിൽ എസ്ഡിപിഐക്കാർ രക്ഷിച്ചെന്ന് വ്യാജ പ്രചാരണം;തെണ്ടികളെന്ന് വിളിക്കേണ്ടിവരുമെന്ന് പിസി ജോർജ്പ്രളയത്തിൽ എസ്ഡിപിഐക്കാർ രക്ഷിച്ചെന്ന് വ്യാജ പ്രചാരണം;തെണ്ടികളെന്ന് വിളിക്കേണ്ടിവരുമെന്ന് പിസി ജോർജ്

ശനിയാഴ്ച ഉച്ചയോടെയാണ് മാര്‍ട്ടിനും കുടുംബവും അപകടത്തില്‍പെടുന്നത്. ഇവരുടെ വീടുള്‍പ്പെടെ ഉരുള്‍പൊട്ടലില്‍ ആര്‍ത്തലച്ചെത്തിയ മണ്ണും വെള്ളവും കൊണ്ട് പോകുകയായിരുന്നു. അവാസനം മൃതദേഹങ്ങള്‍ പുറത്തെടുത്തതും ഇതേ വീട് നിന്ന സ്ഥലത്ത് നിന്ന് തന്നെയായിരുന്നു. ശനിയാഴ്ചയും ഞായറാഴ്ചയുമായാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാലം തെറ്റി കലിതുള്ളി പെയ്ത മഴയും തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലും കവര്‍ന്നെടുത്തത് ഒരു കുടുംബത്തെ മൊത്തമാണ്. എല്ലാത്തിലും ഒപ്പമുണ്ടായിരുന്ന മാര്‍ട്ടിന്റെ മക്കള്‍ മരണത്തിലും ഒപ്പമായിരുന്നത് കണ്ട് നാട്ടുകാര്‍ക്കും, ബന്ധുക്കള്‍ക്കും, അയല്‍വാസികള്‍ക്കും അവരുടെ ആ കിടപ്പ സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. രണ്ടുപേരും തമ്മില്‍ രണ്ട് വയസിന്റെ വ്യത്യാസം മാത്രമാണുണ്ടായത്. സാധാരണ വീട്ടിലെ സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷമാണ് മൃതദേഹങ്ങള്‍ പള്ളിയിലേക്ക് എടുക്കാറുള്ളത്. വീടടക്കം ഉരുള്‍പൊട്ടലില്‍ ഒലിച്ച് പോയതിനാല്‍ നേരെ പള്ളിയിലേക്ക് തന്നെ എടുക്കുകയായിരുന്നു.പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം സംസ്‌കാര ശുശ്രൂഷകള്‍ക്കായി നേരെ ദേവാലയത്തിലേക്ക് എത്തിക്കുകയും പള്ളി സെമിത്തേരിയില്‍ മറവ് ചെയ്യുകയുമായിരുന്നു.

യുഡിഎഫ് കൗൺസിലർമാരുടെ ഹോമം..ഇത് ദുഷ്ടലാക്കോടെ, പിന്നിൽ ചില പ്രത്യേക ലക്ഷ്യങ്ങളെന്ന് ആര്യ രാജേന്ദ്രൻയുഡിഎഫ് കൗൺസിലർമാരുടെ ഹോമം..ഇത് ദുഷ്ടലാക്കോടെ, പിന്നിൽ ചില പ്രത്യേക ലക്ഷ്യങ്ങളെന്ന് ആര്യ രാജേന്ദ്രൻ

ഇടുക്കി കൊക്കയാറിലുണ്ടായ. ഉരുള്‍പൊട്ടലില്‍ കാണാതായ എല്ലാവരുടെ മൃതദേഹങ്ങളും ഇന്ന് ലഭിച്ചു. ഇന്നലെ ആറ് പേരുടെ മൃതദേഹം ലഭിച്ചിരുന്നു. അവസാനമായി മൂന്ന് വയസുകാരന്റെ മൃതദേഹം മാത്രമായിരുന്നു കിട്ടാനുണഅടായിരുന്നത്. ഇന്ന് ഉച്ചയോടെ ചളിയില്‍ പുതഞ്ഞ നിയില്‍ വീടിന്റെ താഴ് ഭാഗത്തായാണഅ മൃതദേഹം ലഭിച്ചത്. ഇന്നലെ രാത്രി വരെ ഇവിടെ തിരച്ചില്‍ തുടര്‍ന്നിരുന്നു. തുടര്‍ന്ന് അവസാനിപ്പിച്ച തിരച്ചില്‍ രാവിലെ വീണ്ടും ആരംഭിക്കുകയായിരുന്നു. ഇന്ന് സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞിരുന്നു. ഇന്നലെ അറബിക്കടിലില്‍ രൂപപ്പെട്ട ന്യൂന മര്‍ദ്ദം ദുര്‍ബലമാകുമെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. അതേസമയം ഇരുപത് മുതല്‍ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നുമുള്ള മുന്നിറിയിപ്പും കൂടി കലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഓരോ വീഴ്ചയ്ക്ക് ശേഷവും ഉയര്‍ച്ചയുണ്ടാകുമെന്ന് അമേയ, പൊളി ഫോട്ടോഷൂട്ടെന്ന് ആരാധകര്‍

Recommended Video

cmsvideo
തിരുവല്ലയിൽ വെള്ളം കയറിയ പ്രദേശത്ത് നിന്ന് ആളുകളെ അർധരാത്രിയിലും ഒഴിപ്പിക്കുന്നു

English summary
heavy rain; funeral of 6 people dead in landslide at koottikkal kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X