Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് കേടായി, രണ്ടെണ്ണം കൊണ്ടുവന്നിട്ടും ശരിയായില്ല; ഒടുവിൽ സംഭവിച്ചത്

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ പ്രസം​ഗിക്കുന്നതിനിടെ മൈക്ക് കേടായി. ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നതിന് ഇടയിലാണ് മൈക്ക് കേടായത്. സാങ്കേതിക തകരാർ മൂലം മൈക്കിൽ നിന്ന് മൂന്ന് തവണ ശബ്ദം ഉണ്ടായി, തുടർന്ന് മൈക്ക് കേടാവുകയായിരുന്നു.

മൈക്ക് കേടായ ഉടൻ തന്നെ വേദിയിൽ ഉണ്ടായിരുന്ന മന്ത്രി വി എൻ വാസവനും സ്റ്റേജിന്റെ ചുമതലയുണ്ടായിരുന്ന ആളും മുഖ്യമന്ത്രിയുടെ അരികിലെത്തി. അതേസമയം, മൈക്ക് ഓപ്പറേറ്റർ രണ്ട് മൈക്ക് കൊണ്ടുവന്നു, ഈ മൈക്കുകൾ സ്റ്റാൻഡിൽ ഉറപ്പിച്ചെങ്കിലും പ്രവർത്തിച്ചില്ല, പിന്നീട് മൂന്നാമത്തെ മൈക്ക് മുഖ്യമന്ത്രിയുടെ കൈയിൽ കൊടുത്തെങ്കിലും മുഖ്യമന്ത്രി അത് വാങ്ങിയില്ല . ആ മൈക്ക് സ്റ്റാൻഡിൽ ഉറപ്പിച്ചതിന് ശേഷമായിരുന്നു അദ്ദേഹം പ്രസം​ഗം തുടർന്നത്.

CM Mike

നേരത്തെ സി പി എം നയിച്ച ജനകീയ പ്രതിരോധ ജാഥയ്ക്ക് തൃശൂരിൽ മാളയിൽ നൽകിയ സ്വീകരണത്തിനിടെ മൈക്ക് തകരാറിൽ ആയിരുന്നു. മൈക്ക് നന്നാക്കാനെത്തിയ ഓപ്പറേറ്ററെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ശകാരിച്ചത് വലിയ വാർത്തയായിരുന്നു. പ്രതിരോധജാഥയിൽ സംസാരിക്കുന്നതിനിടെ ഓപ്പറേറ്റർ മൈക്കിനടുത്തേക്ക് നീങ്ങിനിന്ന് സംസാരിക്കാൻ ആവശ്യപ്പെട്ടതായിരുന്നു എം.വി ഗോവിന്ദനെ പ്രകോപിപ്പിച്ചത്.

മൈക്ക് പ്രവർത്തിപ്പിക്കുന്നതിന് നിരവധി ആധുനിക സംവിധാനങ്ങൾ ഉണ്ടെന്നും അതൊന്നും അറിയാതെ കുറേ സാധനങ്ങൾ കൊണ്ടുവന്ന് അവസാനം മൈക്കിനടത്തേക്ക് നീങ്ങിനിൽക്കാൽ കൽപ്പിക്കുകയാണ് എന്നൊക്കെയാണ് അന്ന് എം.വി ഗോവിന്ദൻ അവിടെ വെച്ച് പറഞ്ഞത്. മൈക്കിന്റെ അടുത്ത് നിന്നു പറയണമെന്നാണ് ചങ്ങാതി പറയുന്നത്. ആദ്യമായി മൈക്കിന് മുന്നിൽ നിൽക്കുന്നയാളോട് വിശദീകരിക്കുന്നത് പോലെയാണ് പറയുന്നത്. ഇത് എന്താണെന്നറിയാമോ, കുറേ സാധനങ്ങളുണ്ട്. പക്ഷേ, ഇതൊന്നും കൈകാര്യം ചെയ്യാനറിയില്ല. ഈ മൈക്ക് ചെറിയ കാര്യമല്ല ഇത് ഏറ്റവും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു കൈകാര്യം ചെയ്യേണ്ട ഉപകരണമാണ്, അദ്ദേഹം പറഞ്ഞു.

കുറേ ഉപകരണങ്ങൾ വാരിവലിച്ചു കൊണ്ടുവന്നതു കൊണ്ടൊന്നും കാര്യമില്ലെന്നും ആൾക്കാരോടു സംവദിക്കാൻ ഉതകുന്ന രീതിയിലുള്ള മൈക്ക് സിസ്റ്റത്തെ കൈകാര്യം ചെയ്യാൻ അറിയണെമന്നും അദ്ദേഹം പറഞ്ഞു. അവിടുന്നും ഇവിടുന്നും ചിലർ ശബ്ദം ഇല്ലെന്നു പറയുമ്പോൾ വേഗം വന്ന് മൈക്കിന് അടുത്തു നിന്ന് പറയണംമെന്നാണ്. ഇതാണ് ഞാൻ പറഞ്ഞ കാര്യം. ഇതിനെക്കുറിച്ച് നല്ല ധാരണ വേണം, എന്നായിരുന്നു അദ്ദേഹം പറഞ്ഞത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+