Get Updates
Get notified of breaking news, exclusive insights, and must-see stories!

അയല്‍ക്കാരിയെയും മക്കളെയും കൊണ്ട് യുവാവിന്റെ ഒളിച്ചോട്ടം

കോട്ടയം: അയല്‍വാസിയായ കാമുകിയെയും അവരുടെ മക്കളെയും കൊണ്ട് ഒളിച്ചോടിയ യുവാവ് പോലീസ് സ്‌റ്റേഷനില്‍ നാടകീയ മൂഹൂര്‍ത്തങ്ങള്‍ക്കിടയാക്കി. കിളിരൂര്‍ സ്വദേശി പ്രസാദാണ് പോലീസിനെ താഴത്തങ്ങാടിയിലെ കാമുകിയുടെ പേരില്‍ ചുറ്റിച്ചത്. ദിവസങ്ങള്‍ക്കു മുന്നേയാണ് ഇയാള്‍ കാമുകിയേയും മക്കളെയും കൊണ്ട് നാടുവിട്ടത്.

തുടര്‍ന്ന്, ഭാര്യയും കുട്ടികളെയും കാണാനില്ലെന്ന് കാട്ടി യുവതിയുടെ ഭര്‍ത്താവ് വെസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെ കാമുകിയെയും കൂട്ടി യുവാവ് പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. സ്‌റ്റേഷനില്‍വെച്ച് കാമുകിയെ വേര്‍പെടുത്തുമെന്നറിഞ്ഞതോടെ ഇയാള്‍ മനോവിഭ്രാന്തി കാട്ടുകയായിരുന്നു.

lovers1

മറ്റൊരാളുടെ ഭാര്യയായതിനാലും കേസ് രജിസ്റ്റര്‍ ചെയ്തതിനാലും യുവതിയെയും കുട്ടികളെയും കോടതി ഹാജരാക്കണമെന്ന് പോലീസ് നിര്‍ദ്ദേശച്ചയുടന്‍ പ്രസാദ് കൈയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് കൈഞരമ്പ് മുറിച്ചു. രക്തം വാര്‍ന്നൊഴുകാന്‍ തുടങ്ങിയതോടെ പോലീസുകാര്‍ ബലമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവശിപ്പിക്കുകയും ചെയ്തു.

പ്രസാദിന്റെ നില ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു. യുവതിയെ പിന്നീട് കോടതിയില്‍ ഹാജരാക്കിയശേഷം ഭര്‍ത്താവിനൊപ്പം പറഞ്ഞുവിടുകയും ചെയ്തു. യുവതിയെ കൊണ്ടുപോയ കേസില്‍ ആത്മഹത്യാ ശ്രമത്തിനും പ്രസാദിനെ കേസ് ചാര്‍ജ് ചെയ്തിട്ടില്ല. ഏറെക്കാലമായി യുവതിയുമായി പ്രണയത്തിലായിരുന്നെന്നും ഒരുമിച്ചു ജീവിക്കാനായാണ് ഒളിച്ചോടിയതെന്നും പ്രസാദ് പോലീസിന് മൊഴി നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+