Get Updates
Get notified of breaking news, exclusive insights, and must-see stories!

കോട്ടയത്ത് വീട്ടമ്മ മരിച്ചനിലയില്‍, ഭര്‍ത്താവിന് വെട്ടേറ്റ് ഗുരുതര പരിക്ക്; മോഷണ ശ്രമമെന്ന് സൂചന

കോട്ടയം: ഇല്ലിക്കല്‍ പാറപ്പാടത്ത് വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തി. വീട്ടമ്മയുടെ മൃതദേഹത്തിന് സമീപം ഭര്‍ത്താവിനെ വെട്ടേറ്റ നിലയിലും കണ്ടെത്തി. ഭര്‍ത്താവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഷീബ സാലിയാണ് മരിച്ചത്. ഭര്‍ത്താവ് അബ്ദുള്‍ സാലിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഷീബയുടെ ശരീരത്തില്‍ വയര്‍ കെട്ടിവച്ചിട്ടുണ്ട്. സമീപത്തുള്ള കാറും കാണാതായിട്ടുണ്ട്. മോഷണ ശ്രമമാണെന്നാണ് പൊലീസ് കരുതുന്നത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നതന്ന് കരുതുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

crime

അതേസമയം, കഴിഞ്ഞ ദിവസവും കോട്ടയം ജില്ലയില്‍ ഒരു കൊലപാതകം നടന്നിരുന്നു. മദ്യലഹരിയിലെത്തിയ മകന്‍ അമ്മയെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. തൃക്കൊടിത്താനം അമര കന്യാകോണില്‍ കുഞ്ഞന്നാമ്മ (55) ആണ് 27 കാരനായ മകന്‍ നിതിന്റെ കൊലക്കത്തിക്ക് ഇരയായത്. പ്രതിയെ സംഭവ സ്ഥലത്ത് നിന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി നിതിന്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. തൃക്കൊടിത്താനത്തെ വീട്ടില്‍ അമ്മയും മകനും മാത്രമാണ് താമസിച്ചിരുന്നത്. വിദേശത്ത് ജോലി ചെയ്തിരുന്ന നിതില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് നാട്ടിലെത്തിയത്. ഹൃദ്രോഗിയായിരുന്ന കുഞ്ഞന്നാമ്മ ചികിത്സയ്ക്കാവശ്യമായ പണം നിതിന്റെ കൈയില്‍ നിന്നും വാങ്ങിയിരുന്നു. കൂടാതെ ഇവര്‍ തമ്മില്‍ വീട്ടില്‍ എപ്പോഴും കലഹം പതിവായിരുന്നു. ഇക്കാര്യം അയല്‍വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു.

അതേസമയം, കേരളത്തില്‍ മദ്യവില്‍പ്പന പുനരാരംഭിച്ച് ചുരുങ്ങിയ ദിവസങ്ങള്‍ക്കം റിപ്പോര്‍ട്ട് ചെയ്തത് മൂന്ന് കൊലപാതകങ്ങള്‍. 48 മണിക്കൂറിനുള്ളില്‍ നാല് കൊലപാതകങ്ങളാണ് നടന്നിട്ടുള്ളത്. ആദ്യത്തെ സംഭവം കോട്ടയത്തേത്. മലപ്പുറത്ത് മദ്യപിച്ചെത്തിയ മകനും പിതാവും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ പിതാവിനെ തള്ളിവീഴ്ത്തിയതോടെ പിതാവ് മരിച്ചതാണ് രണ്ടാമത്തെ സംഭവം. സുഹൃത്തുക്കള്‍ തമ്മില്‍ മദ്യലഹരിയിലുണ്ടായ തര്‍ക്കത്തില്‍ കുത്തേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ മരിച്ചിരുന്നു. മലപ്പുറം താനൂരിലാണ് സംഭവം. ഇതാണ് മൂന്നാമത്തെ കൊലപാതകം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+