Get Updates
Get notified of breaking news, exclusive insights, and must-see stories!

വീട്ടമ്മയുടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു; ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ അറസ്റ്റില്‍

arrest

ചാരുമൂട് : വീട്ടമ്മയുടെ നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. വള്ളിക്കുന്ന സ്വദേശിനിയായ വീട്ടമ്മയുടെ നഗ്നദൃശ്യങ്ങളാണ് പ്രചരിപ്പിച്ചത്. സംഭവത്തില്‍ ചങ്ങനാശേരി സ്വദേശികളായ മണിയന്‍കുളം വീട്ടില്‍ സിയാദ് ( 35 ) , ഇയാളുടെ കൂട്ടുകാരനും അയല്‍വാസിയുമായ അബ്ദുള്‍ സലാം ( 39 ) എന്നിവരാണ് അറസ്റ്റിലായത്.

ഒന്നാം പ്രതിയായ സിയാദിന്റെ കൂട്ടുകാരനായിരുന്നു വീട്ടമ്മയുടെ ഭര്‍ത്താവ്. ഈ അടുപ്പം മുടലെടുത്താണ് വീട്ടമ്മയുമായി പരിചയപ്പെട്ടത്. വീട്ടമ്മയുടെ ഭര്‍ത്താവുമായി കൂട്ടുകാര്‍ തെറ്റിപ്പിരിഞ്ഞതോടെയാണ് സിയാദും സലാമും ചേര്‍ന്ന് നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. സംഭവത്തില്‍ വള്ളിക്കുന്നം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു .

വീട്ടമ്മയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. വള്ളികുന്നം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇഗ്‌നേഷ്യസ് , എസ് ഐ അജിത്ത് , സി പി ഒ മാരായ വിഷ്ണു, സാജന്‍, ലാല്‍, ജിഷ്ണു എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+