• search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

അഞ്ചാമത്തെ ഐ ഫോൺ ആർക്ക് കിട്ടി? തനിക്കറിയാമെന്ന് രമേശ് ചെന്നിത്തല, ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല

കോട്ടയം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. കരാറിനായി യൂണി ടാക് ഉടമ സന്തോഷ് ഈപ്പന്‍ സ്വപ്‌ന വഴി നല്‍കിയ അഞ്ചാമത്തെ ഐ ഫോണ്‍ ആര്‍ക്കാണ് നല്‍കിയതെന്ന് തനിക്ക് ആറിയാമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമര പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ചെന്നിത്തല.. .

ഒരു ഐ ഫോണ്‍ കൂടി ലഭിക്കാനുണ്ട്

ഒരു ഐ ഫോണ്‍ കൂടി ലഭിക്കാനുണ്ട്

യൂണിടാക് വിതരണം ചെയ്ത ഒരു ഐ ഫോണ്‍ കൂടി ലഭിക്കാനുണ്ട്. ആ ഫോണ്‍ എവിടെയാണെന്ന് തനിക്കറിയാം, എന്നാല്‍ അത് ഞാന്‍ വെളിപ്പെടുത്തുന്നില്ല. ഇത് ഞാന്‍ പറഞ്ഞതിന്റെ പേരില്‍ അന്വേഷണ ഏജന്‍സി തന്നെ ചോദ്യം ചെയ്യുമോ എന്നറിയില്ല. ഏതായാലും ഞാന്‍ ഇത് വെളിപ്പെടുത്തുന്നില്ല- ചെന്നിത്തല വ്യക്തമാക്കി.

ഒരാളെ താന്‍ പിടിച്ചു

ഒരാളെ താന്‍ പിടിച്ചു

എന്റെ കയ്യില്‍ ഐ ഫോണ്‍ ഇല്ലെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടതാണ്. ഐ ഫോണ്‍ ലഭിച്ച ഒരാളെ താന്‍ പിടിച്ചു. കോടിയേരി ബാലകൃഷ്ണന്‍ തനിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ പിഎ ആയിരുന്ന ആളുടെ ഫോട്ടോ പുറത്തു കാണിച്ചപ്പോഴാണ് അത് നിര്‍ത്തിയതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

 ഒരു നടപടിയുമില്ല

ഒരു നടപടിയുമില്ല

ഫോണ്‍ ആര്‍ക്കെല്ലാം കിട്ടിയെന്ന കാര്യത്തില്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ ഡിജിപിക്ക് എഴുതിക്കൊടുത്തിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ചെന്നിത്തല പറയുന്നു. തനിക്ക് എതിരെ ആരോപണം ഉന്നയിച്ച ആള്‍ക്കെതിരെ നോട്ടീസ് നല്‍കിയിട്ടും മറുപടിയൊന്നുമില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇതില്‍ മാനനഷ്ടകേസുമായി മുന്നോട്ടുപോകുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

മയക്കുമരുന്ന് സംഘം

മയക്കുമരുന്ന് സംഘം

പി കൃഷ്ണപിള്ളയും ഇഎംഎസും ഇരുന്ന പാര്‍ട്ടി കസേരയില്‍ ഇപ്പോള്‍ മയക്കുമരുന്ന് സംഘത്തിന് നേതൃത്വം നല്‍കുന്ന വ്യക്തിയാണ് ഇരിക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. ഇത്ര വലിയ മയക്കുമരുന്ന് കേസ് പാര്‍ട്ടി സെക്രട്ടറിയുടെ മകന് എതിരെ ഉയര്‍ന്നിട്ടും സംസ്ഥാനത്ത് ഒരു എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കുന്നില്ല.

cmsvideo
  Gold Smuggling Case: All Yon Need To Know About CM Vijayan's Ex-aide & Key Suspect M Shivashankar
  സര്‍ക്കാര്‍ ഏജന്റായി

  സര്‍ക്കാര്‍ ഏജന്റായി

  സംസ്ഥാനത്ത് ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാര്‍ ഇന്ന് അധോലോകങ്ങളുടെയും കള്ളക്കടത്തുകാരുടെയും മനുഷ്യക്കടത്ത് കാരുടെയും ഏജന്റുമാരായി മാറിയെന്ന് ചെന്നിത്തല വ്യക്തമാക്കി.

  ശോഭയ്ക്ക് വേണ്ടി രംഗത്തിറങ്ങാൻ എഎൻ രാധാകൃഷ്ണൻ; ബിജെപി വിട്ടേക്കുമെന്ന പ്രചരണത്തിനിടെ പുതിയ നീക്കം

  'തെറ്റായ കൂട്ടുകെട്ടിൽ പെട്ടിട്ടുണ്ടെങ്കിൽ അവരതിന്റെ ഭവിഷ്യത്തും നേരിടണം'; തുറന്നുപറഞ്ഞ് എംഎ ബേബി

  ഉമ്മന്‍ ചാണ്ടിക്ക് ഇന്ന് പിറന്നാള്‍; തിരക്കൊഴിയാതെ... തിരഞ്ഞെടുപ്പ് ചൂടിലേക്ക് എന്ന് മറുപടി

  'എല്ലാറ്റിനെയും ശരിയാക്കുന്നവനും പരാജിതനുമായ മുഖ്യമന്ത്രി', പിണറായി വിജയനെതിരെ നടൻ ദേവൻ

  English summary
  I knows who got the fifth iPhone, Rmaesh Chennithala says not revealing now
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X