തരുവ് നായ ശല്യം രൂക്ഷം; വന്ധ്യം കരണം നടക്കുന്നില്ല; ഭയന്ന് വിറച്ച് യാത്രക്കാര്‍
കോട്ടയം: തെരുവ് നായകളെ പേടിക്കാത്ത ആരുമില്ല. പ്രത്യേകിച്ച് രാത്രി കാലങ്ങളില്‍ ബൈക്ക് യാത്ര പോകുന്നവര്‍ക്കും രാവിലെ നടക്കാന്‍ പോകുന്നവര്‍ക്കുമാണ് തെരുവ് നായ്ക്കള്‍ ഭീഷണിയായി മാറുന്നത്. ഇവര്‍ക്ക് മാത്രമല്ല കാല്‍നടയാത്രക്കാര്‍ക്കും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. ആവശ്യത്തിന് ഭക്ഷണം കിട്ടാതെ വരുമ്പോഴാണ് നായ്ക്കള്‍ കടിക്കാന്‍ വരുന്നത്. രാത്രിയില്‍ ബാക്ക് യാത്രകാര്‍ക്ക് നേര പാഞ്ഞടക്കുന്ന നായ കാരണം അപകടങ്ങള്‍ നിരവധിയാണ്. ഇതേ അവസ്ഥയാണ് നിലവില്‍ കോട്ടയം കൂരോപ്പടകാര്‍ക്കുമുള്ളത്. അലഞ്ഞു തിരിയുന്ന നായ്ക്കൂട്ടം പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഭീതി നിറച്ച് വിലസി നടക്കുകയാണ്. കഴിഞ്ഞ ദിവസം കൂരോപ്പട ബൈപാസ് റോഡില്‍ പങ്ങട സ്വദേശിനിക്ക് തെരുവുനായ്യുടെ കടിയേറ്റിരുന്നു.
പ്രഭാത സവാരിക്കാരെയും നായ്ക്കൂട്ടം ആക്രമിക്കാന്‍ ശ്രമിച്ചതായും പരാതിയുയരുന്നുണ്ട്. തെരുവുനായ് ശല്യത്തിന് പരിഹാരം വേണമെന്നും വന്ധ്യംകരണം കാര്യക്ഷമമാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്. 2017ല്‍ ആരംഭിച്ച പദ്ധതി പ്രകാരം 2021 വരെ 10,700 തെരുവുനായ്ക്കളെ വന്ധ്യം കരിച്ചത്. കോടതി നിര്‍ദേശത്തെ തുടര്‍ന്ന് തെരുവുനായ്ക്കളുടെ വന്ധ്യംകരണം നിലവില്‍ ഇവിടെ നിര്‍ത്തിവച്ചിരിക്കുകയാണ്. കുടുംബശ്രീ യൂണിറ്റ് അംഗങ്ങളാണ് പദ്ധതി നടപ്പാക്കികൊണ്ടിരുന്നത്. വന്ധ്യംകരണം നടത്തികൊണ്ടിരുന്നവര്‍ക്ക് വേണ്ടത്ര യോഗ്യതയും പരിചയവും ഇല്ലെന്ന കാരണം പറഞ്ഞ് നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കോടതി ഇവര്‍ക്ക് വന്ധ്യം കാരണം നിര്‍ത്താനുള്ള നിര്‍ദേശം നല്‍കിയത്.

ഇതോടെ കോട്ടയത്തെ 3 എബിസി യൂണിറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന 15 പേര്‍ക്ക് ജോലി നഷ്ടമാവുകയായിരു്‌നനു. നിലവിലുള്ള കോടതി ഇടപെടല്‍ ഒഴിവാക്കാന്‍ വിശദമായ റിപ്പോര്‍ട്ട് കേന്ദ്ര വന്യജീവി വകുപ്പിന് നല്‍കിയിട്ടുണ്ടെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ അധികൃതര്‍ പറഞ്ഞു. കോട്ടയത്ത് മൂന്ന് എബിസി യൂണിറ്റുകളാണ് തെരുവുനായ്ക്കളെ പിടിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നത്. പുതുപ്പള്ളിയിലെ നന്മ, അതിരമ്പുഴയിലെ സ്റ്റാര്‍, വൈക്കത്തെ ഐഡിയ എന്നീ എബിസി യൂണിറ്റുകളാണ് ജില്ലയില്‍ നിലവില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്. ഒരു യൂണിറ്റില്‍ പരിശീലനം ലഭിച്ച 5 പേരാണ് ജോലി ചെയ്യുന്നത്. പരിയാരം പോളിക്ലിനിക്, വെറ്ററിനറി ഹോസ്പിറ്റല്‍ വാഴൂര്‍, വെറ്ററിനറി ഡിസ്‌പെന്‍സറി കടനാട്, വെറ്ററിനറി ഹോസ്പിറ്റല്‍ വൈക്കം, വെറ്ററിനറി പോളിക്ലിനിക് കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലാണ് തെരുവുനായ്ക്കളെ വന്ധ്യംകരണം നടത്തുന്നത്. എന്നാല്‍, വാഴൂര്‍, പരിയാരം കേന്ദ്രങ്ങളില്‍ മാത്രമാണ് നിലവില്‍ പദ്ധതി നടപ്പാക്കുന്നത്.
അനുവദിക്കപ്പെട്ട 5 കേന്ദ്രങ്ങളില്‍ 2 എണ്ണത്തില്‍ മാത്രമാണ് നിലവില്‍ പദ്ധതി നടപ്പാക്കികൊണ്ടിരിക്കുന്നത്. ബാക്കിയുള്ള കേന്ദ്രങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നാണ് അധികൃതര്‍ അറിയിച്ചത്. എല്ലാ കേന്ദ്രങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും ഒരുക്കേണ്ടതുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. വന്ധ്യംകരണം നടത്താന്‍ എം പാനല്‍ ഡോക്ടര്‍മാരെയാണ് നിയോഗിക്കുന്നത്. ഇവര്‍ അധിക നാള്‍ ജോലിയില്‍ തുടരാതെ വരുന്നതിനാല്‍ വന്ധ്യംകരണം തടസ്സപ്പെടുന്നുമുണ്ട്. കുടുംബശ്രീ യൂണിറ്റ് അംഗങ്ങള്‍ക്ക് മിക്കപ്പോഴും സാമൂഹിക വിരുദ്ധ ആക്രമണങ്ങള്‍ ഇവര്‍ക്ക് നേരിടേണ്ടി വരുന്നതിനാല്‍ പലരും വിമുഖത കാട്ടുകയും ചെയ്യുന്നുണ്ട് കൂടാതെ ഇവര്‍ക്ക് കൃത്യമായ പരിശീലനവും ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്.
കൂരോപ്പടയില്‍ പുലര്‍ച്ചെയും വാഹനത്തിരക്ക് ഒഴിയുമ്പോള്‍ രാത്രി സമയത്തും തെരുവ് നായ ശല്യം രൂക്ഷമാണെന്നും ബൈപാസ് റോഡിന് പുറമേ ധര്‍മ ശാസ്താ ക്ഷേത്ര പരിസരത്തും നായ് ശല്യമുണ്ടെന്നും കൂരോപ്പട പബ്ലിക് ലൈബ്രറി പ്രസിഡന്റ് ടി.ജി.ബാലചന്ദ്രന്‍ നായര്‍ പറഞ്ഞു.ആഹാരം കിട്ടാതെ വരികയും പ്രകോപനമുണ്ടാക്കുകയും ചെയ്യുമ്പോഴാണ് തെരുവുനായ്ക്കള്‍ ആക്രമിക്കുന്നത്. ഇവയെ പുനരധിവസിപ്പിക്കാന്‍ നടപടി വേണമെന്നും നാഷനല്‍ എക്‌സ് സര്‍വീസ് മെന്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ,കോട്ടയം താലൂക്ക് പ്രസിഡന്റ് പി.എസ്.ജോണ്‍ പറഞ്ഞു.












Click it and Unblock the Notifications