Get Updates
Get notified of breaking news, exclusive insights, and must-see stories!

പാലായിലെ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് പോര് രൂക്ഷം; പരസ്പരം ആരോപണങ്ങളുമായി ഇരുകൂട്ടരും

കോട്ടയം: പാലായിലെ കോണ്‍ഗ്രസ്, കോരളാ കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷമാകുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ സമൂഹമാധ്യമങ്ങലില്‍ ആരംഭിച്ച തര്‍ക്കമാണ് ഇപ്പോള്‍ പരസ്യമായി തന്നെ പുറത്തെത്തിയത്. നിലവില്‍ പരസ്യപ്രസ്ഥാവനകളിലേക്കും, ആരോപണങ്ങളിലേക്കും വരെയെത്തിയിരിക്കുകയാണ് തര്‍ക്കം. പാലായില്‍ കേരള കോണ്‍ഗ്രസിനെതിരെ കോണ്‍ഗ്രസ് നടത്തിയ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിന് പിന്നാലെയാണ് പരസ്യ ഏറ്റുമുട്ടലിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങിതുടങ്ങിയത്. കോണ്‍ഗ്രസ് പ്രദേശിക നേതാവ് സഞ്ജയ് സഖറിയയുടെ ഭാര്യ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മറുപടിയുമായി കേരള കോണ്‍ഗ്രസും ജോസ് കെ മാണി വിഭാഗവും രംഗത്തെത്തിയിരിക്കുന്നത്.

തനിക്കും തന്റെ കുട്ടികള്‍ക്കും എതിരെ അശ്ലീല അധിക്ഷേപങ്ങള്‍ അടക്കം ഉന്നയിച്ചാണ് കേരള കോണ്‍ഗ്രസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഉണ്ടാക്കിയതെന്നും ജോസ് കെ മാണിക്കെതിരെ പ്രചാരണം നടത്തിയതായി ആരോപിച്ച് തന്റെ ഭര്‍ത്താവിനെ അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ച പോലീസ് തന്റെ പരാതിയില്‍ ഉതുവരെ നടപടി സ്വീകരിച്ചില്ലെന്നും സഞ്ജയ് സഖറിയയുടെ ഭാര്യ സൂര്യ ആര്‍ നായര്‍ ആരോപിച്ചു. മുഖ്യമന്ത്രിക്കും, വനിതാ കമ്മീഷനും ഡിജിപിക്കും പരാതി നല്‍കിയിരുന്നു എന്നിട്ടും ഒരു നടപടിയുമുണ്ടായില്ല. തുടര്‍ന്ന് കോണ്‍ഗ്രസ് രംഗത്തിറങ്ങിയ ശേഷമാണ് പരാതിയില്‍ നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായതെന്നും സൂര്യ പറയുന്നു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷും , ഭര്‍ത്താവ് സഞ്ജയ് സക്കറിയയും സൂര്യക്കൊപ്പം ഉണ്ടായിരുന്നു.

co

ഇതിനെതിരെ മറുപടിയുമായി കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്ജും രംഗത്തെത്തി. പാലായില്‍ നടത്തിയ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടി പകയുടെ രാഷ്ട്രീയമാണ് പ്രകടിപ്പിക്കുന്നതെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. സമൂഹമാധ്യമങ്ങളിലൂടെയുളള മ്ലേച്ചകരമായ അധിക്ഷേപത്തിന്റെ പേരില്‍ കോടതി ജാമ്യം നിഷേധിച്ച പ്രതിക്ക് വേണ്ടി രംഗത്തുവന്നത് കോണ്‍ഗ്രസ് പാര്‍ട്ടി എത്രമാത്രം അധപതിച്ചു എന്നതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. സംഘടനാപരമായി ദുര്‍ബലമായ കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളുടെ ഇരിപ്പിടം സംരക്ഷിക്കുന്നതിന്റെ വ്യഗ്രതയാണിതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

പാല്‍ക്കാരന്‍ പാലാ, പാലാക്കാരന്‍ ചേട്ടന്‍, റീനാപോള്‍, തോമസ് മാത്യു തുടങ്ങിയ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപയോഗിച്ച് നടത്തിയ വിദ്വേഷപ്രചരണങ്ങളെ ന്യായീകരിക്കുന്ന നിലപാട് കോണ്‍ഗ്രസിന്റെ അപചയത്തെയാണ് കാണിക്കുന്നതെന്നും ഇത്രയും നീചമായ അധിക്ഷേപ പ്രചരണങ്ങള്‍ നടത്തിയ ഒരു പ്രതിയെ കോണ്‍ഗ്രസ് പോലുള്ള ഒരു പാര്‍ട്ടിക്ക് എങ്ങനെയാണ് ന്യായീകരിക്കാന്‍ കഴിയുന്നതെന്നും സ്റ്റീഫന്‍ ജോര്‍ജ് ചോദിച്ചു.

അതേസമയം എല്ലാ വ്യാജ അക്കൗണ്ടുകളുടെയും പ്രൊഫൈല്‍ പിക്ചര്‍ ഒരുപോലെയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സഞ്ജയ് സഖറിയായെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും പാലാ ബിഷപ്പിനെയും, മുഖ്യമന്ത്രി പിണറായി വിജയനെയും ഉള്‍പ്പെടെ ആദരിക്കപ്പെടുന്നവരെ വ്യക്തിഹത്യ ചെയ്യുന്നതിലൂടെ കോണ്‍ഗ്രസ് നല്‍കുന്ന സന്ദേശമെന്താണെന്നും അദ്ദേഹം ചോദിച്ചു. കെ എം മാണിയോടും അദ്ദേഹത്തിന്റെ കുടുംബത്തോടുമുള്ള പക കാരണം ഇത്തരം നീചപ്രവര്‍ത്തികള്‍ ചെയ്യുന്ന ഒരു ക്രിമിനല്‍ കേസ് പ്രതിയെയാണ് കോണ്‍ഗ്രസ് സംരക്ഷിക്കുന്നതെന്നും സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+