Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യമാരെ പരസ്പരം കൈമാറ്റം ചെയ്ത സംഭവം; പുറത്ത്‌വന്നത് ഞെട്ടിക്കുന്ന വിവരം, ഇരയായത്ത് നിരവധി പേര്‍

കോട്ടയം: പങ്കാളികളെ പരസ്പരം വെച്ചുമാറുന്നതുമായി ബന്ധപ്പെട്ട കേസില്‍ കോട്ടയം കറുകച്ചാലില്‍ നിന്ന് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. നിരവധി പേര്‍ ലൈംഗിക ചൂഷണത്തിനും പ്രകൃതി വിരുദ്ധ പീഡനങ്ങള്‍ക്കും ഇരയായതായാണ് വിവരം. ഇന്ന് ഉച്ചയോടെയാണ് പങ്കാളികളെ പരസ്പരം കൈമാറുന്ന വന്‍ സംഘം കോട്ടയത്ത് പിടിയിലാവുന്നത്.ഭര്‍ത്താവിനെതിരെ ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിണ് പൊലീസ് ഏഴംഗ സംഘത്തെ കോട്ടയത്ത് നിന്ന് പിടികൂടിയത്.

ഭര്‍ത്താവ് മറ്റുള്ളവരുമായി ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നു എന്നായിരുന്നു യുവതിയുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വലിയ സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ഭാര്യമാരെ ഭീഷണിപ്പെടുത്തിയും ശാരീരികമായി ഉപദ്രവിച്ചും പരസ്പരം കൈമാറിയുള്ള ലൈംഗിക വേഴ്ചയ്ക്ക് നിര്‍ബന്ധിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു.

1

നേരത്തെ കായംകുളത്തും സമാനകേസുകളില്‍ നാലുപേര്‍ പിടിയിലായിരുന്നു. 2019-ലാണ് സംഭവം. പ്രതികളിലൊരാളുടെ ഭാര്യ നല്‍കിയ പരാതിയിലാണ് അന്നും പ്രതികളെ പൊലീസ് പിടികൂടിയത്. ഷെയര്‍ ചാറ്റ് ആപ്പ് വഴിയായിരുന്നു അന്ന് ഇടപാടുകള്‍ നടന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളില്‍ നിന്നുള്ള ആറുപേരാണ് ഇന്ന് കറുകച്ചാല്‍ പൊലീസിന്റെ പിടിയിലായത്. മെസഞ്ചര്‍, ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് സംഘം ഭാര്യമാരെ പരസ്പരം പങ്കുവയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

2

കപ്പിള്‍ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയാണ് പ്രധാനമായും പ്രവര്‍ത്തനം നടന്നിരുന്നത്. ആയിരക്കണക്കിന് ദമ്പതികളാണ് ഗ്രൂപ്പുകളില്‍ അംഗങ്ങളായിട്ടുള്ളത്. മെസ്സഞ്ചര്‍, ടെലഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ കൂടിയും പ്രത്യേക ഗ്രൂപ്പുകള്‍ വഴിയുമായിരുന്നു ഇടപാടെന്നും ഇതിന് പണവും ഈടാക്കിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഓരോ ഗ്രൂപ്പുകളിലും വ്യാജ പേരുകളില്‍ ആയിരത്തിലധികം അംഗങ്ങളാണുള്ളതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. വയസുകള്‍ അറിയിക്കുന്ന രീതിയിലുള്ള വ്യാജ അക്കൗണ്ടുകള്‍ വരെ ഇതിലുള്‍പ്പെടുന്നുണ്ട്. ഉദാഹരണത്തിന് 31, 27 എന്നിങ്ങനെയുള്ള അക്കൗണ്ടിനര്‍ത്ഥം 31 വയസുള്ള ഭര്‍ത്താവും 27 വയസുള്ള ഭാര്യയും എന്നാണെന്നാണ് പുറത്ത് വരുന്ന വിവരം.

3

ഗ്രൂപ്പുകളിലൂടെയാണ് ദമ്പതികള്‍ പരസ്പരം പരിചയം ആരംഭിക്കുന്നത്. പിന്നീട് നേരിട്ട് കാണുകയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയുമാണ് ചെയ്യുന്നത്. പണം വാങ്ങി ഭാര്യയെ കൈമാറുന്ന പ്രവര്‍ത്തനവും ഗ്രൂപ്പിലൂടെ നടന്നിരുന്നുവെന്നും പൊലീസ് പറയുന്നു. വലിയ സംഘമാണ് പിന്നിലുള്ളതെന്നും സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങളില്‍ ഉള്ളവരും സംഘത്തിലുണ്ടെന്നും 25 ഓളം പേര്‍ നിരീക്ഷണത്തിലാണെന്നും പൊലീസ് പറയുന്നു. വെള്ളിയാഴ്ചയാണ് യുവതി ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്. ഇന്നലെ രാത്രി തന്നെ ചിലരെ കസ്റ്റഡിയിലെടുത്തു. യുവതിയുടെ ഭര്‍ത്താവും പിടിയിലായവരിലുണ്ട്. കൂടുതല്‍ പേരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരികയാണ്.

4

സൈബര്‍ സെല്ലും അന്വേഷണ സംഘത്തെ സഹായിക്കുന്നുണ്ട്. വൈകാതെ പോലീസ് വിശദാംശങ്ങള്‍ പുറത്തുവിട്ടേക്കും. 2018 മുതല്‍ തന്നെ പങ്കാളികളെ കൈമാറി ലൈംഗികത ആസ്വദിക്കുകയും പണമുണ്ടാക്കുകയും ചെയ്യുന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ആയിരത്തോളം ദമ്പതിമാര്‍ ഉള്‍പ്പെട്ട സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളായതിനാല്‍ പിന്നില്‍ വലിയ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്. എല്ലാവരും സജീവമല്ല. ചര്‍ച്ചകളില്‍ പങ്കെടുക്കുകയും ആളുകളെ ഏര്‍പ്പാട് ചെയ്യുകയും ചെയ്യുന്നവര്‍ 30 പേരാണെന്നാണ് റിപ്പോര്‍ട്ട്. ഇവരെ പോലീസ് നിരീക്ഷിച്ചുവരികയാണ്. കറുകച്ചാലില്‍ ആറ് പേരാണ് അറസ്റ്റിലായത്. കൂടുതല്‍ അറസ്റ്റ് വൈകാതെയുണ്ടാകും. ഡോക്ടര്‍മാരും ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവര്‍ ഗ്രൂപ്പുകളില്‍ അംഗങ്ങളായിരുന്നുവെന്നാണ് വിവരം.ഇപ്പോള്‍ അറസ്റ്റിലായിട്ടുള്ളത് മൂന്ന് ജില്ലകളിലുള്ളവരാണ്. ബലമായി പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്കും പ്രേരിപ്പിക്കുന്നു എന്നും പരാതിയിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+