കോട്ടയത്ത് വന്‍ ട്വിസ്റ്റ്; വിമതയുടെ പിന്തുണ കോണ്‍ഗ്രസിന്, ഡിസിസി ഓഫീസിലെത്തി, ആവശ്യം ഇങ്ങനെ
കോട്ടയം: നഗരസഭാ ഭരണം യുഡിഎഫിന് ലഭിക്കുമെന്ന് സൂചന. വിമതയായി മല്‍സരിച്ച ബിന്‍സി സെബാസ്റ്റിയന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ കണ്ടു. ബിന്‍സിക്ക് കോട്ടയം നഗരസഭാ അധ്യക്ഷ പദവി വാഗ്ദാനം ചെയ്തു എന്നാണ് വിവരം. അതേസമയം, ബിന്‍സിയുടെ പിന്തുണ ലഭിച്ചതിലൂടെ യുഡിഎഫിന് ഭരണം ഉറപ്പിക്കാനാകില്ല. കാരണം എല്‍ഡിഎഫിന് ഒപ്പമെത്താനേ സാധിക്കൂ. ഇനിയുള്ള രാഷ്ട്രീയ സാഹചര്യം ഭാഗ്യം വച്ചുള്ള കളിയാണ്. കോട്ടയത്ത് നാല് നഗരസഭകളിലാണ് ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത തരത്തില്‍ തിരഞ്ഞെടുപ്പ് ഫലം വന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

അംഗബലം ഇങ്ങനെ
52 സീറ്റുകളാണ് കോട്ടയം നഗരസഭയിലുള്ളത്. ഇതില്‍ 22 എണ്ണം എല്‍ഡിഎഫിനൊപ്പം നിന്നു. യുഡിഎഫിന് ലഭിച്ചത് 21 സീറ്റാണ്. എല്‍ഡിഎഫിനേക്കാള്‍ ഒരു സീറ്റ് കുറവ്. മൂന്നാം കക്ഷിയായ എന്‍ഡിഎക്ക് എട്ട് സീറ്റ് കിട്ടി. ബിജെപിയുടെ പിന്തുണ തേടില്ലെന്ന് ഇടതുപക്ഷവും യുഡിഎഫും നേരത്തെ വ്യക്തമാക്കിയിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പ് പേടി
ബിജെപിയുടെ പിന്തുണ തേടാതിരിക്കാന്‍ കാരണം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ്. ബിജെപിയെ ചേര്‍ത്ത് ഭരണം തുടങ്ങിയാല്‍ അത് സംസ്ഥാന തലത്തില്‍ ചര്‍ച്ചയാകും. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു പക്ഷേ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും തിരിച്ചടിക്ക് കാരണമാകുമെന്നും ഇരുമുന്നണികളും ഭയപ്പെടുന്നു.

ബിന്‍സി ഡിസിസി ഓഫീസില്‍
ഈ സാഹചര്യത്തിലാണ് സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി മല്‍സരിച്ച ബിന്‍സിയുടെ പിന്തുണ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബിന്‍സി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുമെന്നാണ് സൂചന. അവര്‍ ഇന്ന് ഡിസിസി ഓഫീസിലെത്തി നേതാക്കളെ കണ്ടു. നഗരസഭാ അധ്യക്ഷ പദവി ലഭിക്കണമെന്നാണ് ബിന്‍സിയുടെ ആവശ്യം. ഇത് നേതൃത്വം അംഗീകരിച്ചു എന്നാണ് വിവരം.

ഇനി ടോസിലേക്ക്
ബിന്‍സിയുടെ പിന്തുണ യുഡിഎഫിന് ലഭിച്ചതോടെ യുഡിഎഫിനും എല്‍ഡിഎഫിനും 22 അംഗങ്ങളുടെ പിന്തുണയായി. ഇരുകക്ഷികളും ഒപ്പത്തിനൊപ്പമായി എന്ന് ചുരുക്കം. ഇനി ഒരുപക്ഷേ ടോസി ഇടുകയാകും ചെയ്യുക. ഭാഗ്യമുള്ളവര്‍ക്ക് ഭരണം നടത്താം. ചെയര്‍പേഴ്‌സണ്‍ സ്ഥാനം നല്‍കുന്നവരെ പിന്തുണയ്ക്കുമെന്നാണ് ബിന്‍സി നേരത്തെ പറഞ്ഞിരുന്നത്.

പ്രമുഖര്‍ ഇടപെട്ടു
ബിന്‍സിയുടെ പിന്തുണ തേടാന്‍ ഇടതുമുന്നണി ശ്രമം നടത്തിയിരുന്നു. എന്നാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഉള്‍പ്പെടെയുള്ളവര്‍ ബന്ധപ്പെട്ടതോടെയാണ് ബിന്‍സി യുഡിഎഫിന് പിന്തുണ നല്‍കാന്‍ തയ്യാറായത് എന്നാണ് വിവരം. ചെയര്‍പേഴ്‌സണ്‍ പദവി അഞ്ച് വര്‍ഷം തന്നാല്‍ മാത്രമേ പിന്തുണയ്ക്കൂ എന്ന് കോണ്‍ഗ്രസ് നേതാക്കളെ ബിന്‍സി അറിയിച്ചു.

ബിന്‍സിയുടെ സ്ഥാനാര്‍ഥിത്വം
52ാം വാര്‍ഡില്‍ ഗാന്ധി നഗര്‍ സീറ്റിലാണ് ബിന്‍സി മല്‍സരിച്ചിരുന്നത്. ആദ്യം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രചാരണം നടത്തി. പിന്നീടാണ് ചില ഇടപെടലുകളുണ്ടായതും മറ്റൊരു സ്ഥാനാര്‍ഥി കോണ്‍ഗ്രസിന് വേണ്ടി രംഗത്തെത്തിയതും. പ്രചാരണം തുടങ്ങിയ സ്ഥിതിക്ക് പിന്‍മാറേണ്ടെന്നും സ്വത്ര്രന്തയായി മല്‍സരിക്കാമെന്നും ബിന്‍സി തീരുമാനിക്കുകയായിരുന്നു.

പ്രതീക്ഷ കൈവിടാതെ ഇടതുപക്ഷം
നഴ്‌സായി വിദേശത്തും നാട്ടിലും ജോലി ചെയ്ത വ്യക്തിയാണ് ബിന്‍സി. പത്ത് വര്‍ഷത്തോളമായി അവര്‍ നാട്ടിലുണ്ട്. ഭര്‍ത്താവ് കോണ്‍ഗ്രസ് ബന്ധമുള്ള വ്യക്തിയാണ്. അതുകൊണ്ടുതന്നെ ബിന്‍സി കോണ്‍ഗ്രസിനൊപ്പം തന്നെ നില്‍ക്കുമെന്ന് യുഡിഎഫ് നേതൃത്വം കരുതുന്നു. എന്നാല്‍ എല്‍ഡിഎഫ് പ്രതീക്ഷ കൈവിട്ടിട്ടില്ല.












Click it and Unblock the Notifications