സുകുമാരകുറുപ്പ് ജീവിച്ചിരിപ്പുണ്ടോ? പ്രചാരണങ്ങള്‍ സജീവം, നവജീവനിലുള്ളത് കുറുപ്പല്ലെന്ന് പൊലീസ്
കോട്ടയം: വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ചാക്കോ വധക്കേസിലെ മുഖ്യപ്രതിയും പിടികിട്ടാപുള്ളിയുമായ സുകുമാരകുറുപ്പിനെ സംബന്ധിച്ചുള്ള പ്രചാരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമാകുന്നു. സുകുമാരകുറുപ്പ് കോട്ടയത്തുണ്ടെന്നാണ് ഏറ്റവും ഒടുവിലുണ്ടായ പ്രചാരണം. ഇത് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് സംഘവും എത്തിയിരുന്നു.
കോട്ടയം ആര്‍പ്പൂക്കര നവജീവനില്‍ സുകുമാരക്കുറുപ്പ് ചികിത്സയില്‍ കഴിയുന്നുവെന്നാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി നടന്ന പ്രചാരണം. ഇതോടെയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനായി നവജീവനിലെത്തിയത്. 217ല്‍ ലക്നൗവില്‍ നിന്ന് നവജീവനിലെത്തിയ ആളെയാണഅ സുകുമാര കുറുപ്പ് എന്ന രീജിയില്‍ പ്രചാരണത്തിന് വിധേയനായത്. ഇയാള്‍ എര്‍ഫോഴ്സില്‍ ജോലി ചെയ്തിരുന്നുവെന്നും പറഞ്ഞിരുന്നു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ സുതുമാരകുറുപ്പല്ലെന്ന് വ്യരക്തമാകുകയായിരുന്നു.

ഇയാളുടെ ബന്ധുക്കള്‍ ഇടക്ക് നവജീവനിലെത്തി ഇയാളെ സന്ദര്‍ശിക്കാറുണ്ടെന്നും നവജീവനിലെ അധികൃതര്‍ പറഞ്ഞു. 35 വര്‍ഷത്തോളമായി ഇന്നും പിടികൂടാന്‍ സാധിക്കാതെ പൊലീസിനെ വെട്ടിച്ച് കടന്ന്കളഞ്ഞ പിടികിട്ടാപുള്ളിയാണ് സുകുമാരകുറുപ്പ്. ഗള്‍ഫില്‍ ജോലിചെയ്തിരുന്ന കമ്പനിയില്‍ നിന്നും ഇന്‍ഷുറന്‍സ് പണമായി എട്ട് ലക്ഷം രൂപ തട്ടിയെടുക്കുകയെന്ന ഉദ്ദേശത്തോടെ 1984-ല്‍ ചാക്കോ എന്ന ചലച്ചിത്രവിതരണക്കാരനെ കൊന്ന് ശവശരീരം ചുട്ടുകരിച്ചയാളാണ് സുകുമാരക്കുറുപ്പ്. സുകുമാരക്കുറുപ്പിന്റെ ഫോട്ടോ വരെ കിട്ടിയെങ്കിലും ഇയാളെ പിടികൂടാന്‍ കഴിയാത്തത് കേരള പൊലീസിന്റെ ചരിത്രത്തിലെ തന്നെ നാണക്കേടായ സംഭവം ആയിരുന്നു. ചാക്കോയുടെ മൃതദേഹം സുകുമാരക്കുറുപ്പിന്റേതെന്ന് കമ്പനിയെ തെറ്റിധരിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു കുറുപ്പിന്റെ ലക്ഷ്യം. അബുദാബിയിലെ കമ്പനിയിലെ ഒരു പ്യൂണും പണം തട്ടാനുള്ള പദ്ധതിയില്‍ പങ്കാളികളായിരുന്നു. സുകുമാരക്കുറുപ്പിനെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതിനാല്‍ ഭാസ്കരപിള്ളയുടെയും സഹായിയായിരുന്ന പൊന്നപ്പന്റെയും സുകുമാരക്കുറുപ്പിന്റെ ഭാര്യ സരസമ്മയുടെയും സഹോദരി തങ്കമണിയുടെയും പേരിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.

സംഭവത്തില്‍ പൊന്നപ്പനേയും ഭാസ്കരപ്പിള്ളയേയും കോടി ജീവപര്യന്തം ശിക്ഷിക്കുകയും സരസമ്മയേയും തങ്കമണിയേയും തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തയാക്കുകയും ചെയ്തിരുന്നു. പിന്നീട് കാര്‍ ഡ്രൈവര്‍ ഷാഹുവിനെ പ്രതിസ്ഥാനത്തുനിന്നു മാപ്പുസാക്ഷിയാക്കി. സുകുമാര കുറുപ്പ് ജീവിച്ചിരിപ്പുണ്ട് എന്ന് പറഞ്ഞ് തനിക്ക് കഴിഞ്ഞ ദിവസവും ഫോണ്‍ വന്നിരുന്നുവെന്ന് മുന്‍ എസ്പി ജോര്‍ജ്ജ് ജോസഫ് പറഞ്ഞിരുന്നു. സുകുമാരകുറുപ്പ് മലേഷ്യയിലാണെന്നും കുടുംബത്തോടൊപ്പം ജീവിക്കുന്നുണ്ടെന്നും പറഞ്ഞാണ് തനിക്ക് ഫോണ്‍ വന്നതെന്ന് എസ്പി പറഞ്ഞിരുന്നു.

കുറുപ്പ് വേഷപ്രച്ഛന്നനായി വിദേശത്തെവിടെയോ കഴിയുകയാണെന്ന് ചില പോലീസുകാര്‍ ഇപ്പോഴും വിശ്വസിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കുറുപ്പ് മരിച്ചുവെന്നും ഇക്കാര്യം ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് താന്‍ അന്ന് കേസ് ക്ലോസ് ചെയ്തതെന്നും ജോര്‍ജ്ജ് ജോസഫ് വ്യക്തമാക്കിയിരുന്നു. ജോഷി എന്ന പേരിലാണ് കുറുപ്പ് ഹോസ്പിറ്റലുകളില്‍ ചികിത്സ തേടിയിരുന്നതെന്നും ഗുരുതരമായ ഹൃദ്രോഗത്തെ തുര്‍ന്ന് നല്ല അവശനായിരുന്നു കുറുപ്പെന്നും തന്റെ രണ്ട് സഹപ്രവര്‍ത്തകര്‍ കുറുപ്പ് ചികിത്സ തേടിയ ആശുപത്രികളില്‍ എത്തിയിരുന്നുവെന്നും അവിടയെല്ലാം നടത്തിയ അന്വേഷണത്തിലാണ് കുറുപ്പ് മരിച്ചുവെന്ന് ഉറപ്പാക്കിയതെന്നും ജോര്‍ജ്ജ് ജോസഫ് വെളിപ്പെടുത്തിയിരുന്നു.
Recommended Video

സുകുമാരകുറുപ്പിന്റെ ജീവിത കഥയെ ആസ്പദമാക്കി ദുല്‍ഖര്‍ സല്മാന് നായകനായെത്തിയ കുറുപ്പ് എന്ന ചിത്രത്തിന്റെ റിലീസോടെയാണ് സുകുമാരകുറുപ്പ് വീണ്ടും ചര്‍ച്ചയാകുന്നത്. ഇതിന് ശേഷമാണ് കുറപ്പ്് ജീവിച്ചിരിപ്പുണ്ടെന്നും കുറുപ്പിനെ കണ്ടുവെന്നും രീതിയിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്. കുറുപ്പ് സിനിമ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിച്ച്കൊണ്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഇന്നലെയാണ് കുറുപ്പ് റിലീസ് ചെയ്തത്. കുറുപ്പിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് റിലീസിന്റെ തലേദിവസം ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കുറുപ്പിന്റെ റിലീസ് സുകുമാരകുറുപ്പിന്റെ സ്വകാര്യതയെ ബാധിക്കുമെന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ഹൈക്കോടതി കുറുപ്പിന്റഖെ നിര്‍മാതാക്കള്‍ക്കെതിരെ നോട്ടീസും അയച്ചിരുന്നു. വേഫര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്മാന് തന്നെയാണ് കുറുപ്പ് നിര്‍മിക്കുന്നത്.
അയ്യോ... ഇത് ഒരു രക്ഷയുമില്ല; കിടിലന്‍ ഫോട്ടോഷൂട്ട്; ശരണ്യ ആനന്ദിന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications