• search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

'ആനക്ക് പറ്റും, അണ്ണാന് പറ്റുകേലാ,അന്ന് സിപിഎം പിസിയെ പുറത്ത് നിർത്തി';പരിഹസിച്ച് ജനപക്ഷം നേതാവ്

കോട്ടയം;39 വർഷത്തെ യുഡിഎഫ് ബന്ധം അവസാനിപ്പിച്ച് ഇടതുമുന്നണി സഹകരണം പ്രഖ്യാപിച്ചിരിക്കുകയാണ് ജോസ് കെ മാണി. ഉടൻ തന്നെ മുന്നണി പ്രവേശം ഉണ്ടാകുമെന്നാണ് ജോസ് വ്യക്തമാക്കുന്നത്. ഇരു വിഭാഗങ്ങളും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുകയാണ്. അതിനിടെ മുന്നണി മാറ്റത്തിൽ ജോസിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പിസി ജോർജ്ജിന്റെ ജനപക്ഷത്തിന്റെ ജനറൽ സെക്രട്ടറിയായ സെബാസ്റ്റ്യൻ ജോസഫ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.പോസ്റ്റ് വായിക്കാം

ചെന്നുകയറുന്നവന്‍റെ തൊണ്ട് മാത്രം കാണും

ചെന്നുകയറുന്നവന്‍റെ തൊണ്ട് മാത്രം കാണും

ജോസ് കെ.മാണീ ......... പോകുന്നത് എല്‍.ഡി.എഫിലേക്കായതുകൊണ്ട് അവിടുത്തെ വിശേഷങ്ങളൊക്കെ പി.ജെ. ജോസഫിനോട് ഒരുവട്ടം ചോദിച്ചു മനസ്സിലാക്കുന്നത് നല്ലതാ.... ഔസേപ്പച്ചന്‍ ഒരുപാടുകാലം അവിടെ കഴിഞ്ഞതാ കേട്ടോ... (ഞാനും ഉണ്ടായിരുന്നേ...)

ഇടത് മുന്നണിയില്‍ പോയാല്‍ കുറച്ചുകഴിയുമ്പോ.. ചെന്നുകയറുന്നവന്‍റെ തൊണ്ട് മാത്രം കാണും. ഉള്ളിലൊന്നും മിച്ചം ഉണ്ടാവൂല്ല.

ന്യായീകരണ ഗുളിക തരമാകും

ന്യായീകരണ ഗുളിക തരമാകും

പരമാവധി ഒരു കടന്നപ്പള്ളി അല്ലെങ്കില്‍ ഒരു ശശീന്ദ്രന്‍. അത്രതന്നെ. ഊഴം വച്ച് പ്രസംഗിക്കാന്‍ മൈക്ക് കിട്ടും. ന്യായീകരണ ഗുളികയും തരമാകും. വെള്ളം ഉണ്ടാവില്ല. വെറും വായില്‍ വിഴുങ്ങിക്കൊള്ളണം. പ്രത്യേകിച്ച് താങ്കളുടേതുപോലെ ആകെ ശുഷ്ക്കിച്ച് ബലം കെട്ടുള്ള പോക്കില്‍ പ്രത്യേകിച്ചൊന്നും പ്രതീഷിക്കാനില്ല. പറ യാനൊട്ട് ആദര്‍ശവും ഇല്ല. ആള്‍ ബലവും കമ്മി.

വായ തുറന്നാല്‍ ബബ്ബബ്ബ

വായ തുറന്നാല്‍ ബബ്ബബ്ബ

മാണിസാറും പി.ജെയും. പി.സിയും ഒക്കെ ഇടത്തും വലത്തും ഉണ്ടാ യിരുന്ന കാലമല്ല കേട്ടോ ഇത്. രാജകുമാരന്‍ തനിച്ചേയുള്ളു.നമ്മുടെ സ്വന്തം പാലായാകട്ടെ കാപ്പന്‍റെ കയ്യിലും. വായ തുറന്നാല്‍ ബബ്ബബ്ബ .. മാത്രം വരുന്ന ഒരു കൂട്ടമാണ് ഒപ്പം. നല്ലതുവരട്ടെ. കുറച്ചുകഴിഞ്ഞ് മിച്ചം ഉണ്ടേല്‍ കാണാം.

പിസി ജോർജ്ജിനെ പുറത്ത് നിർത്തി

പിസി ജോർജ്ജിനെ പുറത്ത് നിർത്തി

സി.പി.എമ്മിന്‍റെ കൂടെക്കൂടിയാല്‍ ചിലപ്പോള്‍ ഞരങ്ങാന്‍ പോലും പറ്റി എന്നുവരില്ല കേട്ടോ. കഴിഞ്ഞ തവണ ത്രിതല പഞ്ചായത്തിലൊക്കെ ജനപക്ഷവുമായി ഒരുമിച്ച് നിന്ന് കോട്ടയത്തെ ബാ ലികേറാമലകളില്‍ നിന്നൊക്കെ പരമാവധി

വോട്ടുബാങ്ക് ഊറ്റിക്കുടിച്ച സി.പി.എം. അസ്സംബ്ലി ഇലക്ഷന്‍ ആയപ്പോള്‍ പി.സി.ജോര്‍ജ്ജിനെ നാടകീയമായി പുറത്തുനിര്‍ത്തി.

ആട്ടിൻസൂപ്പ് കുടിച്ചെന്ന്

ആട്ടിൻസൂപ്പ് കുടിച്ചെന്ന്

അപ്പോള്‍ ജോമോന്‍ ചിരിച്ച ചിരി ഞാന്‍ ഓര്‍ക്കുന്നുണ്ട്. റിസല്‍റ്റ് വന്നപ്പോള്‍ ഒറ്റക്ക് ജയിച്ചാണ് പി.സി. അതിന് മറുകോഡ് തീര്‍ത്തത്. അതൊക്കെ ചരിത്രത്തിലെ അത്യപൂര്‍വ്വ പ്രതിഭാസങ്ങള്‍. ആനക്ക് പറ്റും, അണ്ണാന് പറ്റുകേലാ.അതിനുമുമ്പ് സാക്ഷാല്‍ കെ.കരുണാകരനെ പറഞ്ഞ് പറ്റിച്ച് ഡി.ഐ.സി യെ പാതിവഴിയില്‍ ഇട്ട് കാക്കകൊത്തി ഒടുവില്‍ വെറുതെ ആക്രിക്കാര്‍ക്ക് കൊടുപ്പിച്ചു. ഒപ്പം നിന്ന ടി.എം. ജേക്കബ്ബ് ആ ക്ഷീണം തീര്‍ക്കാന്‍ എത്ര കൊല്ലം ആട്ടിന്‍ സൂപ്പ് കുടിച്ചു എന്നും അന്വേഷിക്കണം.

ലഡ്ഡു കൊടുക്കാറ്??

ലഡ്ഡു കൊടുക്കാറ്??

ഇന്ന് പത്ര സമ്മേളനം കഴിഞ്ഞ് കോട്ടയത്ത് ലഡ്ദു കൊടുത്തെന്ന് കേട്ടു. രണ്ടു കൊല്ലം മുമ്പ് നിയമസഭയിലും കൊടുത്തല്ലോ ലഡ്ഡു. ( അവരൊന്നും ഒപ്പം ഇല്ല. അത് വേറെ കഥ) . അന്ന് അവിടുണ്ടായ ദുരന്തം ഓര്‍മ്മ കാണുമല്ലോ അല്ലേ? അല്ലാ... ദുരന്തം വരുംപോഴാണോ നിങ്ങളുടെ പാര്‍ട്ടിയില്‍ ലഡ്ഡു കൊടുക്കാറ്??

ഉപ്പും തവിടും തിന്ന് കിടക്ക്

ഉപ്പും തവിടും തിന്ന് കിടക്ക്

മാണി സാറ് അന്തസ്സായി കേരള മുഖ്യമന്ത്രി ആകേണ്ടിയിരുന്നതാണ്. കൊണ്ടുപോയി കളഞ്ഞില്ലേ?? ആ വിവരമൊക്കെ അശ്വമുഖത്തുനിന്ന് ഒരുപക്ഷേ ഏറ്റവും ആദ്യം അറിഞ്ഞവനാണ് ഞാന്‍. രാഷ്ട്രീയമായി ഗതികെട്ട ഇടതുപക്ഷം എല്ലാ നിബന്ധനക്കും ഒ.കെ.പറഞ്ഞതല്ലേ?? എല്ലാം തകര്‍ത്തു. ശരി ചെന്ന് കുറച്ചുകാലം അവിടെ ഉപ്പും തവിടും തിന്ന് കിടക്ക്.

പ്രതീക്ഷ മങ്ങുന്നു? റെംഡിസിവിർ കൊവിഡ് മരണങ്ങൾ കുറയ്ക്കില്ല,കാര്യമായ പ്രയോജനമില്ലെന്ന് ഡബ്ല്യുഎച്ച്ഒ

'അമ്മ'യെ 'പൊരിച്ച്' നടിമാർ; നാലാം ക്ലാസുകാര്‍ക്ക് മുന്നില്‍ എന്ത് തുല്യനീതിയെന്ന് കെ ആര്‍ മീര

ജോസ് കെ മാണി വെട്ടിൽ, പാലായിൽ മത്സരിക്കാൻ തയ്യാറെടുത്ത് മാണിയുടെ മരുമകൻ, പോര് കുടുംബത്തിലും

അടുത്ത നിയമസഭയിൽ വലതുപക്ഷം ശൂന്യമായിരിക്കും, ജോസ് കെ മാണിയുടെ മുന്നണി മാറ്റത്തിന് പിന്നാലെ ഹരീഷ്

cmsvideo
  Khushboo sundar seeks apology for mentally disabled statement | Oneindia Malayalam

  English summary
  Janapaksham leader sebastian joseph mocks Jose k mani and LDF
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X