കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആത്മവിശ്വാസം ചോരാതെ ജോസ് കെ മാണി;കാപ്പന് മറുപടി... പോളിങ് കുറഞ്ഞതില്‍ ഭയമില്ല, വൻ വിജയം നേടും

Google Oneindia Malayalam News

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ പോളിങ് ശതമാനം കുറഞ്ഞത് ഇരുമുന്നണികള്‍ക്കും ആശങ്കയുണ്ടാക്കുന്ന ഒന്നാണ്. മറ്റ് ജില്ലകളില്‍ എല്ലാം മികച്ച പോളിങ് രേഖപ്പെടുത്തിയപ്പോള്‍ കേരളം ഉറ്റുനോക്കുന്ന കോട്ടയത്ത് മാത്രം എന്തുകൊണ്ട് പോളിങ് കുറഞ്ഞു എന്നത് തന്നെയാണ് ആശയക്കുഴപ്പം.

മധ്യകേരളം ചുവക്കും? പോളിംഗിൽ വൻ കുതിപ്പ്..പ്രതീക്ഷ ഉയർന്ന് ഇടത് മുന്നണി..കോട്ടയത്തുംമധ്യകേരളം ചുവക്കും? പോളിംഗിൽ വൻ കുതിപ്പ്..പ്രതീക്ഷ ഉയർന്ന് ഇടത് മുന്നണി..കോട്ടയത്തും

ജോസ് കെ മാണിക്ക് പാളിയോ? കേരള കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളില്‍ പോളിംഗിൽ വൻ ഇടിവ്ജോസ് കെ മാണിക്ക് പാളിയോ? കേരള കോണ്‍ഗ്രസ് ശക്തികേന്ദ്രങ്ങളില്‍ പോളിംഗിൽ വൻ ഇടിവ്

എന്നാല്‍ പോളിങ് ശതമാനം കുറഞ്ഞതില്‍ തങ്ങള്‍ക്ക് ഒരു ആശങ്കയുമില്ലെന്നാണ് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി പറയുന്നത്. അതിനിടെ എന്‍സിപി നേതാവും പാലാ എംഎല്‍എയും ആയ മാണി സി കാപ്പന് നല്ല മറുപടിയും കൊടുത്തു ജോസ് കെ മാണി. വിശദാംശങ്ങള്‍...

കോട്ടയത്ത് കുറവ്

കോട്ടയത്ത് കുറവ്


കോട്ടയം ജില്ലയില്‍ ഇത്തവണ 73.91 ശതമാനം പോളിങ് ആണ് രേഖപ്പെടുത്തിയത്. വയനാട്ടില്‍ 79.46 ശതമാനവും പാലക്കാട് 77.97 ശതമാനവും തൊട്ടടുത്ത ജില്ലയായ എറണാകുളത്ത് 77.13 ശതമാനവും പോളിങ് രേഖപ്പെടുത്തിയപ്പോള്‍ ആയിരുന്നു ഇത്.

മികച്ച വിജയം നേടും

മികച്ച വിജയം നേടും

കോട്ടയം ജില്ലയില്‍ ബഹുഭൂരിപക്ഷം സീറ്റുകളും നേടി വിജയിക്കും എന്നാണ് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി അവകാശപ്പെട്ടിരിക്കുന്നത്. തങ്ങളുടെ പാര്‍ട്ടിയുടെ ശക്തി ബോധ്യപ്പെടുത്തുന്ന വിജയം ആയിരിക്കും നേടുക എന്നും അദ്ദേഹം പറഞ്ഞു.

വോട്ടെല്ലാം പെട്ടിയില്‍

വോട്ടെല്ലാം പെട്ടിയില്‍

പോളിങ് ശതമാനം കുറഞ്ഞതില്‍ തങ്ങള്‍ക്ക് ആശങ്കകളില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി. ഇടതുമുന്നണിയുടെ വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് ജോസ് കെ മാണിയുടെ അവകാശ വാദം. എന്തായാലപം ഡിസംബര്‍ ന് അന്തിമഫലം അറിയാം.

കാപ്പനുള്ള മറുപടി

കാപ്പനുള്ള മറുപടി

കോട്ടയം ജില്ലയില്‍ എല്‍ഡിഎഫിന് നേട്ടമുണ്ടായാല്‍ അതിന് കാരണം ജോസ് കെ മാണിയുടെ മാത്രം പ്രവര്‍ത്തനം അല്ലെന്നായിരുന്നു പാലാ എംഎല്‍എയും എന്‍സിപി നേതാവും ആയ മാണി സി കാപ്പന്റെ വാദം. ഇടതുമുന്നണിയ്ക്ക് മുന്നേറ്റമുണ്ടായാല്‍ അത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമായിരിക്കുമെന്നാണ് ജോസ് കെ മാണി പറഞ്ഞത്. കാപ്പനുള്ള മറുപടിയായിട്ടാണ് ഇതിനെ വിലയിരുത്തന്നത്.

പാലായില്‍ എന്ത്

പാലായില്‍ എന്ത്

ജോസ് കെ മാണിയുടെ വീടിരിക്കുന്ന പാലാ നഗരസഭയില്‍ ഇത്തവണ പോളിങ് വളരെയേറെ കുറഞ്ഞിരുന്നു. കഴിഞ്ഞ തവണ 77.32 ശതമാനം പോളിങ് രേഖപ്പെടുത്തിയപ്പോള്‍ ഇത്തവണ അത് 71.05 ശതമാനം ആയി. ആറ് ശതമാനത്തിന്റെ കുറവാണ് പാലാ നഗരസഭയില്‍ മാത്രം പോളിങ് കുറഞ്ഞത്.

വോട്ടിങ് കുറയാന്‍

വോട്ടിങ് കുറയാന്‍

കേരള കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമാണ് കോട്ടയം. കേരള കോണ്‍ഗ്രസില്‍ ഉണ്ടായ പിളര്‍പ്പ് തന്നെ ആയിരിക്കാം ഇത്തവണ പോളിങ് ശതമാനം കുറയാനും വഴിവച്ചത് എന്നാണ് വിലയിരുത്തല്‍. പാര്‍ട്ടിയിലെ പിളര്‍പ്പും ജോസ് കെ മാണിയുടെ ഇടത് പ്രവേശനവും വലിയൊരു വിഭാഗം അനുഭാവികളില്‍ കടുത്ത നിരാശയുണ്ടാക്കിയിട്ടുണ്ട്.

ആര്‍ക്ക് ഗുണം

ആര്‍ക്ക് ഗുണം

തങ്ങളുടെ വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യിക്കുക എന്നത് ഇടതുപക്ഷത്തിന്റെ രീതിയാണ്. അത് നടന്നിട്ടുണ്ട് എന്നാണ് ജോസ് കെ മാണിയുടെ വാദം. അങ്ങനെയെങ്കില്‍ ഈ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിടാന്‍ പോകുന്നത് യുഡിഎഫും ജോസ് ഫ് ഗ്രൂപ്പും ആയിരിക്കും.

Recommended Video

cmsvideo
ഇടതുപക്ഷം മികച്ച വിജയം നേടുമെന്ന് എ വിജയരാഘവൻ | Oneindia Malayalam
ബിജെപി വോട്ടുകള്‍

ബിജെപി വോട്ടുകള്‍

കോട്ടയം ജില്ലയിലെ ബിജെപി വോട്ടുകളും ഇത്തവണ നിര്‍ണായകമാകും. പലയിടത്തം ബിജെപി സ്ഥാനാര്‍ത്ഥികളെ പോലും ഇത്തവണ നിര്‍ത്തിയിരുന്നില്ല. ബിജെപി വോട്ടുകള്‍ യുഡിഎഫ് സമാഹരിച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിജെപി- കോണ്‍ഗ്രസ് വോട്ട് കച്ചവടം എന്ന ആരോപണം എല്‍ഡിഎഫ് ഉയര്‍ത്തുകയും ചെയ്തിരുന്നു.

കോട്ടയത്ത് കിംഗ് മേക്കറാകും, ജനപക്ഷം കൂടുതൽ സീറ്റ് നേടും, സർക്കാർ വിരുദ്ധ വികാരമില്ലെന്ന് പിസി ജോർജ് കോട്ടയത്ത് കിംഗ് മേക്കറാകും, ജനപക്ഷം കൂടുതൽ സീറ്റ് നേടും, സർക്കാർ വിരുദ്ധ വികാരമില്ലെന്ന് പിസി ജോർജ്

കോട്ടയത്ത് 16 സീറ്റുകള്‍ വരെ നേടും; യുഡിഎഫ് തകരും, ഇടതുമുന്നണി ചരിത്ര വിജയം നേടുമെന്ന് ജോസ് കെ മാണികോട്ടയത്ത് 16 സീറ്റുകള്‍ വരെ നേടും; യുഡിഎഫ് തകരും, ഇടതുമുന്നണി ചരിത്ര വിജയം നേടുമെന്ന് ജോസ് കെ മാണി

English summary
Jose K Mani expects big victory for LDF in Kottayam District, and gives reply to Mani C Kappan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X