• search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കോട്ടയത്ത് 5 ല്‍ 5, ആകെ പത്തിലേറേ സീറ്റുകള്‍ ഉറപ്പെന്ന് ജോസ് വിഭാഗം; കരുത്ത് തെളിയിക്കാന്‍ ജോസഫും

കോട്ടയം: ഇരുമുന്നണിയിലായും നിലയുറപ്പിച്ച രണ്ട് കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകളെ സംബന്ധിച്ച് നിലനില്‍പ്പിന്‍റെ പ്രശ്നമാണ് നിയമസഭ തിരഞ്ഞെടുപ്പിലെ വിജയം. മികച്ച വിജയം സ്വന്തമാക്കി കേരള കോണ്‍ഗ്രസ് എമ്മിനെ ഇടതുമുന്നണിയില്‍ എത്തിച്ച രാഷ്ട്രീയ നിലപാട് ശരിയായിരുന്നുവെന്ന് ബോധ്യപ്പെടുത്തേണ്ട കടമായാണ് ജോസ് കെ മാണിക്ക് ഉള്ളത്. മറുവശത്ത് പിജെ ജോസഫിനെ സംബന്ധിച്ചാവട്ടെ പാര്‍ട്ടി ചിഹ്നത്തിന്‍റെ പേരില്‍ അടക്കം തിരിച്ചടി നേരിടേണ്ടി വന്നെങ്കിലും യഥാര്‍ത്ഥ കേരള കോണ്‍ഗ്രസുകാര്‍ അവകാശവാദം ശരിയാവണെങ്കില്‍ ജോസ് വിഭാഗത്തേക്കാള്‍ വലിയ വിജയം ജോസഫിനും നേടേണ്ടിയിരിക്കുന്നു.

കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം

കേരള കോണ്‍ഗ്രസ് എം

കേരള കോണ്‍ഗ്രസ് എം

എല്‍ഡിഎഫില്‍ ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എം 12 സീറ്റിലാണ് മത്സരിക്കുന്നത്. നേരത്തെ 13 സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയിരുന്നെങ്കിലും കുറ്റ്യാടി പിന്നീട് സിപിഎമ്മില്‍ നിന്നും ഉയര്‍ന്ന് വന്ന പ്രാദേശിക വികാരം കണക്കിലെടുത്ത് അവര്‍ക്ക് വിട്ടുനല്‍കുകയായിരുന്നു. പിജെ ജോസഫ് വിഭാഗം യുഡിഎഫില്‍ 10 സീറ്റിലും മത്സരിക്കുന്നു.

നേതാക്കളുടെ മത്സരം

നേതാക്കളുടെ മത്സരം

കഴിഞ്ഞ തവണ പിളര്‍പ്പിന് മുമ്പ് യുഡിഎഫില്‍ ആയിരുന്നപ്പോള്‍ 15 സീറ്റിലായിരുന്നു കേരള കോണ്‍ഗ്രസ് എമ്മിന്‍റെ മത്സരം. ഇത്തവണ രണ്ട് മുന്നണികളില്‍ നിന്നുമായി 22 സീറ്റുകളില്‍ മത്സരിക്കുന്നു. ജോസ് കെ മാണി പാലായിലും പിജെ ജോസഫ് തൊടുപുഴയിലുമാണ് മത്സരിക്കുന്നത്. പാലായില്‍ മാണി സി കാപ്പനില്‍ നിന്നും അതിശക്തമായ മത്സരമാണ് ജോസ് കെ മാണി നേരിടുന്നത്.

തൊടുപുഴയില്‍

തൊടുപുഴയില്‍

സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് കഴിഞ്ഞ തവണ ജയിച്ചതെങ്കിലും ഇത്തവണ പിജെ ജോസഫിനെ സംബന്ധിച്ച് തൊടുപുഴയില്‍ കാര്യങ്ങള്‍ അത്ര എളുപ്പമല്ല. കേരള കോണ്‍ഗ്രസ് എമ്മിലെ കെഐ ആന്‍റണിയും മികച്ച പോരാട്ടം കാഴ്ചവെക്കുന്നു. തൊടുപുഴക്ക് പുറമെ മൂന്ന് മണ്ഡലങ്ങളില്‍ കൂടി കേരള കോണ്‍ഗ്രസുകാര്‍ നേര്‍ക്കു നേര്‍ മത്സരം നടക്കുന്നുണ്ട്.

കടുത്തുരുത്തി, ചങ്ങനാശ്ശേരി, ഇടുക്കി

കടുത്തുരുത്തി, ചങ്ങനാശ്ശേരി, ഇടുക്കി

കടുത്തുരുത്തി, ചങ്ങനാശ്ശേരി, ഇടുക്കി, തൊടുപുഴ എന്നിവിടങ്ങളിലാണ് ഇരു കേരള കോണ്‍ഗ്രസുകളും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. കടുത്തുരുത്തിയില്‍ സിറ്റിങ് എംഎല്‍എ മോന്‍സ് ജോസഫും കേരള കോണ്‍ഗ്രസ് എമ്മിലെ സ്റ്റീഫന്‍ ജോര്‍ജും തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. വിജയം ഇരുവിഭാഗത്തിനും അഭിമാന പ്രശ്നമാണ്. പാലായേക്കാള്‍ കേരള കോണ്‍ഗ്രസ് വോട്ടുകള്‍ ഉള്ള മണ്ഡലമാണ് കടുത്തുരുത്തി.

കടുത്തുരുത്തിയില്‍

കടുത്തുരുത്തിയില്‍

ജോസഫ് കഴിഞ്ഞാല്‍ പാര്‍ട്ടിയിലെ ശക്തനായ നേതാവ് മോന്‍സ് ജോസഫിനെ എന്ത് വില കൊടുത്തും തോല്‍പ്പിക്കുമെന്നാണ് ജോസ് കെ മാണിയുടെ വലം കൈയായ സ്റ്റീഫന്‍ ജോര്‍ജ് അവകാശപ്പെടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്ക് പരിശോധിക്കുമ്പോള്‍ മണ്ഡലത്തില്‍ ഇടതുമുന്നണിക്ക് വലിയ മേല്‍കൈ ആണ് ഉള്ളത്. ആകെ വോട്ട് നിലയില്‍ 9490 വോട്ടിന്‍റെ ഭൂരിപക്ഷം ഇടതിനുണ്ട്.

ഇടുക്കിയില്‍

ഇടുക്കിയില്‍

ഇടുക്കിയില്‍ റോഷി അഗസ്റ്റിനും ഫ്രാന്‍സിസ് ജോര്‍ജും തമ്മിലാണ് പോരാട്ടം. കഴിഞ്ഞ തവണ റോഷി യുഡിഎഫിലും ഫ്രാന്‍സിസ് ജോര്‍ജ് എല്‍ഡിഎഫിലുമായി നേര്‍ക്കുനേര്‍ മത്സരിച്ചപ്പോള്‍ വിജയം റോഷി അഗസ്റ്റിനായിരുന്നു. ഇത്തവണ ഇരുവരും മുന്നണി മാറി മത്സരിക്കുമ്പോള്‍ ഇടുക്കിയിലെ ജനത ആര്‍ക്കൊപ്പം നില്‍ക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ലയനം

ലയനം

പിസി തോമസുമായി ലയിക്കാന്‍ കഴിഞ്ഞത് വലിയ അനുകൂലഘടമായാണ് ജോസഫ് വിഭാഗം കാണുന്നത്. ഇതോടെ ബ്രാക്കറ്റില്ലാത്ത കേരള കോണ്‍ഗ്രസ് എന്ന പേര് സ്വന്തമാക്കാന്‍ അവര്‍ക്ക് സാധിച്ചു. എല്ലായിടത്ത് ട്രാക്ടര്‍ ഒടിക്കുന്ന കര്‍ഷകന്‍ ചിഹ്നവും ലഭിച്ചു. നിയമസഭ തിരഞ്ഞെടുപ്പിലെ മികച്ച വിജയം മികച്ച വിജയം പാര്‍ട്ടിയുടെ ചിഹ്നം അടക്കമുള്ള തുടര്‍നടപടികള്‍ക്ക് ജോസഫിന് അനിവാര്യമാണ്.

12 ല്‍ പത്ത്

12 ല്‍ പത്ത്

യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് വന്നതിന് പിന്നാലെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം നടത്താന്‍ ജോസ് കെ മാണി വിഭാഗത്തിന് സാധിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിലും അതേ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. പാര്‍ട്ടി മത്സരിക്കുന്ന 12 ല്‍ പത്ത് സീറ്റിലും അവര്‍ വിജയം പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ ഏറ്റുമാനൂര്‍ ഉള്‍പ്പടേയുള്ള സ്വാധീന മണ്ഡലങ്ങളില്‍ സിപിഎമ്മിന്‍റെ വിജയവും.

 കോട്ടയം ജില്ലയില്‍

കോട്ടയം ജില്ലയില്‍

കൂടുതല്‍ വിജയം പ്രതീക്ഷിക്കുന്ന കോട്ടയം ജില്ലയില്‍ നിന്ന് തന്നെയാണ്. ജില്ലയിലെ 9 ല്‍ അഞ്ച് മണ്ഡലങ്ങളിലും മത്സരിക്കുന്നത് കേരള കോണ്‍ഗ്രസ് ആണ്. സിപിഎം നല്‍കിയ ഈ വലിയ പരിഗണന പാര്‍ട്ടിയുടേയും മുന്നണിയുടേയും വിജയത്തിലേക്ക് എത്തിക്കണം. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം എതിര്‍പ്പുകള്‍ ഉണ്ടാക്കിയ പിറവത്തെ വിജയവും ജോസ് കെ മാണി വിഭാഗത്തിന് അനിവാര്യമാണ്.

മോഡേണ്‍ ലുക്കില്‍ തിളങ്ങി നൈറ ബാനര്‍ജി, ഗ്ലാമറിന്റെ അങ്ങേയറ്റമെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

cmsvideo
  മൂന്നാം ക്ലാസുകാരനെ പൈലറ്റ് സീറ്റിലിരുത്തി രാഹുൽ | Oneindia Malayalam
  ജോസ് കെ മാണി
  Know all about
  ജോസ് കെ മാണി

  English summary
  Jose k mani faction says Kerala Congress M will win more than 10 seats this time
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X