കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കേരള കോണ്‍ഗ്രസ് എമ്മിന് നേട്ടം; നഷ്ടം സഹിക്കാനാകാതെ സിപിഐ, സിറ്റിങ് സീറ്റ് ഫോര്‍മുല

Google Oneindia Malayalam News

കോട്ടയം: ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് ഇടതുപാളയത്തിലെത്തിയതോടെ തലവേദനയായി സീറ്റ് വിഭജനം. ഞങ്ങള്‍ സഹിക്കാന്‍ തയ്യാറാണ്, പക്ഷേ, ഞങ്ങള്‍ മാത്രം സഹിക്കില്ല എന്ന നിലപാടാണ് സിപിഎമ്മിന്. ഘടകകക്ഷികള്‍ നഷ്ടം സഹിക്കേണ്ടി വരുമെന്ന സൂചന സിപിഎം നേരത്തെ നല്‍കിയതാണ്. ജോസിനെ കൂട്ടി മധ്യകേരളത്തില്‍ നേട്ടമുണ്ടാക്കാന്‍ ഒരുങ്ങി ഇറങ്ങിയ സിപിഎമ്മിനെ വെട്ടിലാക്കുന്നത് കേരള കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെ കളംമാറ്റമാണ്.

ഇതിനിടെയാണ് സീറ്റ് വിഭജന ചര്‍ച്ച. സിറ്റിങ് സീറ്റ് ഫോര്‍മുലയാണ് സിപിഎം മുന്നോട്ട് വച്ചത്. അത് തല്‍ക്കാലികമാണെന്നും സിപിഎം വ്യക്തമാക്കുന്നു. അങ്ങനെ വരുമ്പോള്‍ നഷ്ടം മുന്നണിയിലെ രണ്ടുകക്ഷികള്‍ക്ക് കൂടുതലാകും.....

ഒടുവില്‍ അംഗീകരിച്ചു

ഒടുവില്‍ അംഗീകരിച്ചു

കോട്ടയം ജില്ലാ എല്‍ഡിഎഫ് യോഗത്തിലെ തീരുമാനം കണക്കാക്കിയാല്‍, സിറ്റിങ് സീറ്റുകള്‍ അതത് പാര്‍ട്ടികള്‍ക്ക് തന്നെ നല്‍കും. മല്‍സരിച്ച സീറ്റുകള്‍ തന്നെ വേണം എന്നാണ് സിപിഐ നിലപാട് സ്വീകരിച്ചത്. എന്നാല്‍ മുന്നണിയിലെ പ്രമുഖരായ സിപിഎമ്മിന്റെ നിര്‍ദേശം ഒടുവില്‍ അംഗീകരിക്കേണ്ടി വന്നു.

അങ്ങനെ വരുമ്പോള്‍

അങ്ങനെ വരുമ്പോള്‍

നിലവില്‍ സിപിഎം ജയിച്ച വാര്‍ഡുകള്‍ സിപിഎമ്മിന് തന്നെ കിട്ടും. സിപിഐക്കും എന്‍സിപിക്കും കേരള കോണ്‍ഗ്രസ് എമ്മിനും അതുപോലെ തന്നെ. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് എമ്മിനെതിരെ മല്‍സരിച്ച എല്‍ഡിഎഫിലെ കക്ഷികള്‍ക്ക് സീറ്റുകള്‍ നഷ്ടമാകുമെന്ന് ചുരുക്കം.

ആദ്യം തന്നെ വ്യക്തമാക്കി സിപിഎം

ആദ്യം തന്നെ വ്യക്തമാക്കി സിപിഎം

ജോസ് കെ മാണി വിഭാഗവും എല്‍ജെഡിയും എല്‍ഡിഎഫിലെത്തിയ സാഹചര്യത്തില്‍ അവരെ കൂടി ഉള്‍പ്പെടുത്തി സീറ്റ് വിഭജനം വേണമെന്ന നിര്‍ദേശമാണ് ഉയര്‍ന്നത്. പുതിയ സാഹചര്യത്തില്‍ സിറ്റിങ് സീറ്റുകളില്‍ അതേ പാര്‍ട്ടികള്‍ തന്നെ മല്‍സരിക്കട്ടെ എന്നാണ് സിപിഎം യോഗത്തിന്റെ തുടക്കത്തില്‍ തന്നെ പറഞ്ഞത്.

തര്‍ക്കം രൂക്ഷം

തര്‍ക്കം രൂക്ഷം

സിപിഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍ യോഗത്തിന്റെ തുടക്കത്തില്‍ തന്നെ ഇക്കാര്യം വ്യക്തമക്കി. മല്‍സരിച്ച സീറ്റുകള്‍ വേണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി സികെ ശശിധരന്‍ ആവശ്യപ്പെട്ടു. തര്‍ക്കം രൂക്ഷമായി. ഏറ്റവും ഒടുവില്‍ സിപിഎം നിര്‍ദേശത്തിന് മറ്റു പാര്‍ട്ടികള്‍ വഴങ്ങി.

സീറ്റുകള്‍ വച്ചുമാറാം

സീറ്റുകള്‍ വച്ചുമാറാം

സിറ്റിങ് സീറ്റുകള്‍ വച്ചുമാറാന്‍ എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്ക് ചര്‍ച്ച ചെയ്ത് തീരുമാനിക്കാം എന്നാണ് ധാരണ. ജയസാധ്യതയാണ് ഈ ചര്‍ച്ചയില്‍ അടിസ്ഥാനമാകേണ്ടത്. മുന്നണിയിലേക്ക് പുതിയ രണ്ടു കക്ഷികള്‍ വന്ന സാഹചര്യത്തില്‍ എല്ലാവരും വിട്ടുവീഴ്ച ചെയ്യണമെന്ന് സിപിഎം ആവര്‍ത്തിച്ചു വ്യക്തമാക്കി.

പ്രാദേശിക പ്രകടന പത്രിക

പ്രാദേശിക പ്രകടന പത്രിക

സ്റ്റീഫന്‍ ജോര്‍ജ്, സണ്ണി തെക്കേടം, ജോസഫ് ചാമക്കാല എന്നിവരാണ് കേരള കോണ്‍ഗ്രസ് എം പ്രതിനിധികളായി എല്‍ഡിഎഫിന്റെ ആദ്യ യോഗത്തില്‍ പങ്കെടുക്കാനെത്തിയത്. ഇനി സീറ്റ് വിഭജന ചര്‍ച്ച നടക്കും. പ്രകടന പത്രിക പ്രാദേശികമായി തയ്യാറാക്കാമെന്നും യോഗത്തില്‍ തീരുമാനിച്ചു.

സിപിഎം ഒരുമുഴം മുമ്പേ

സിപിഎം ഒരുമുഴം മുമ്പേ

സിറ്റിങ് സീറ്റ് ഫോര്‍മുല തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാത്രമാണ് സിപിഎം പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് തൊട്ടുപിന്നാലെ വരുമ്പോള്‍ കൂടുതല്‍ വിവാദം ഉണ്ടാകേണ്ട എന്ന് കരുതിയാണ് സിപിഎം ഒരുമുഴം മുമ്പേ എറിഞ്ഞത്. കീറാമുട്ടിയായി പാലായും കാഞ്ഞിരപ്പള്ളിയും മുന്നണിയുടെ മുന്നിലുണ്ട്.

കേരളം കടന്ന് ചര്‍ച്ച

കേരളം കടന്ന് ചര്‍ച്ച

സിറ്റിങ് സീറ്റ് ഫോര്‍മുല അംഗീകരിച്ചാല്‍ പാലാ സീറ്റ് എന്‍സിപിക്ക് കിട്ടും. എന്നാല്‍ പാലാ സീറ്റ് വേണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടിട്ടുണ്ട്. കേരള കോണ്‍ഗ്രസ് മല്‍സരിക്കണമെന്നാണ് സിപിഎം നിലപാട്. എന്‍സിപി കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചു. ദേശീയ നേതൃത്വത്തെ ഇടപെടീക്കാനുള്ള ശ്രമത്തിലാണ് മാണി സി കാപ്പന്‍ എംഎല്‍എ.

 വിഭജന സാധ്യത

വിഭജന സാധ്യത

പാലാ സീറ്റിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ട എന്നാണ് എന്‍സിപി നിലപാട്. ഒരുപക്ഷേ, എന്‍സിപി വിഭജനത്തിലേക്ക് ഇത നയിച്ചേക്കാം. മാണി സി കാപ്പന്‍ വിഭാഗം യുഡിഎഫിലെത്താനും ഇത് കളമൊരുക്കും. മാത്രമല്ല, ശശീന്ദ്രന്‍ വിഭാഗം എല്‍ഡിഎഫില്‍ തന്നെ നിന്നേക്കും. പ്രബലരായ പ്രാദേശിക നേതാക്കള്‍ കാപ്പനൊപ്പം നില്‍ക്കും.

 സിപിഐ വിട്ടുകൊടുക്കേണ്ടി വരും

സിപിഐ വിട്ടുകൊടുക്കേണ്ടി വരും

കാഞ്ഞിരപ്പള്ളി സീറ്റില്‍ സിപിഐ ആണ് 2016ല്‍ മല്‍സരിച്ചത്. തങ്ങളുടെ സീറ്റാണിതെന്ന് സിപിഐ പറയുന്നു. തങ്ങള്‍ക്ക് വേണമെന്ന് ജോസ് കെ മാണിയും ആവശ്യപ്പെടുന്നു. കേരള കോണ്‍ഗ്രസ് എം മല്‍സരിച്ചാല്‍ ജയിക്കുമെന്നാണ് സിപിഎമ്മിലെ അഭിപ്രായം. ആ സീറ്റ് സിപിഐക്ക് നഷ്ടപ്പെട്ടേക്കും. ഫലത്തില്‍ പാലായും കാഞ്ഞിരപ്പള്ളിയും കേരള കോണ്‍ഗ്രസിന് കിട്ടും.

Recommended Video

cmsvideo
Assembly election campaign; UDF wanted Rahul Gandhi more time in Kerala
ചിത്രം ഉടന്‍ വ്യക്തമാകും

ചിത്രം ഉടന്‍ വ്യക്തമാകും

മാണി സി കാപ്പല്‍ പാലാ സീറ്റിന്റെ കാര്യത്തില്‍ ശരദ് പവാറിനെ ഉള്‍പ്പെടുത്തി സമ്മര്‍ദ്ദം ചെലുത്താനാണ് ശ്രമിക്കുന്നത്. വിജയം കണ്ടില്ലെങ്കില്‍ യുഡിഎഫിലേക്ക് കളം മാറും. ഇതോടെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന മണ്ഡലം പാലാ ആയി മാറും. കുറഞ്ഞ ദിവസങ്ങള്‍ക്കകം തന്നെ മണ്ഡല ചിത്രം വ്യക്തമാകുമെന്ന് നേതാക്കള്‍ പറയുന്നു.

English summary
Jose K Mani Faction will get benefit in seat sharing talk; NCP and CPI may lose
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X