കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് തന്ത്രം മാറ്റി കേരള കോണ്‍ഗ്രസ്; പാലായില്‍ ജോസ് കെ മാണി, തിരഞ്ഞെടുപ്പ് ഒരുക്കം തുടങ്ങി

Google Oneindia Malayalam News

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടിയ മികച്ച മുന്നേറ്റത്തിന്റെ ആത്മവിശ്വാസത്തിലാണ് കേരള കോണ്‍ഗ്രസ്. യുഡിഎഫ് വിട്ട് എല്‍ഡിഎഫിലെത്തിയ തങ്ങളെ ജനം കൈവിട്ടില്ലെന്ന് നേതൃത്വം പറയുന്നു. കോട്ടയം, ഇടുക്കി ജില്ലകളില്‍ എല്‍ഡിഎഫിനുണ്ടായ മുന്നേറ്റത്തിന് പ്രധാന കാരണം കേരള കോണ്‍ഗ്രസിന്റെ ഇടത്തോട്ടുള്ള ചായ്‌വ് തന്നെയാണ്. ഇനി നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് കേരള കോണ്‍ഗ്രസ് എം. കടുത്തുരുത്തിയില്‍ മല്‍സരിക്കാന്‍ പദ്ധതിയിട്ടിരുന്ന ജോസ് കെ മാണി പാലായിലേക്ക് എത്തുമെന്നാണ് പുതിയ വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ....

കുത്തക സീറ്റുകള്‍ മറിഞ്ഞു

കുത്തക സീറ്റുകള്‍ മറിഞ്ഞു

കോട്ടയത്തും ഇടുക്കിയിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നടത്തിയ മുന്നേറ്റം വളരെ പ്രകടമാണ്. മധ്യകേരളത്തില്‍ യുഡിഎഫിന്റെ കുത്തകകളായിരുന്ന പല സീറ്റുകളും ഇത്തവണ എല്‍ഡിഎഫിനൊപ്പമാണ്. ജോസ് കെ മാണി പക്ഷത്തെ എല്‍ഡിഎഫിലെത്തിക്കാന്‍ സാധിച്ചത് നേട്ടമായി എന്നാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍.

മുന്നേറ്റം ഇങ്ങനെ

മുന്നേറ്റം ഇങ്ങനെ

2015ല്‍ കോട്ടയം ജില്ലയില്‍ എല്‍ഡിഎഫിന് 23 പഞ്ചായത്തുകളിലാണ് ഭരണം പിടിക്കാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ ഇത്തവണ അത് 51 ആയി ഉയര്‍ന്നു. 11 ബ്ലോക്ക് പഞ്ചായത്തില്‍ 10ലും എല്‍ഡിഎഫ് തന്നെ. ഇടുക്കി ജില്ലയില്‍ 52 ഗ്രാമപഞ്ചായത്തുകളില്‍ 31ലും വിജയിക്കാന്‍ എല്‍ഡിഎഫിന് സാധിച്ചു. 13 പഞ്ചായത്തുകളില്‍ കേരള കോണ്‍ഗ്രസ് എം സാരഥികള്‍ പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടു. ഇതും ജോസ് പക്ഷത്തിന് കരുത്തായി.

മൂന്നിടങ്ങളില്‍ നോട്ടം

മൂന്നിടങ്ങളില്‍ നോട്ടം

ഇനി നിയമസഭയിലേക്ക് ഒരുങ്ങുകയാണ് കേരള കോണ്‍ഗ്രസ്. തങ്ങള്‍ക്ക് സ്വാധീനമുള്ള മണ്ഡലങ്ങള്‍ കിട്ടണമെന്ന് ജോസ് പക്ഷം ആവശ്യപ്പെടും. പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി നിയമസഭാ സീറ്റുകള്‍ കിട്ടണമെന്നാണ് ആവശ്യം. എന്‍സിപിയും സിപിഐയും ഭിന്നസ്വരം ഉയര്‍ത്തിയിട്ടുണ്ടെങ്കിലും കേരള കോണ്‍ഗ്രസിന്റെ ആവശ്യം സിപിഎം അംഗീകരിക്കാനാണ് സാധ്യത.

രണ്ടിടത്തും ശക്തി തെളിയിച്ചു

രണ്ടിടത്തും ശക്തി തെളിയിച്ചു

കടുത്തുരുത്തി നിയമസഭാ മണ്ഡലത്തിലുള്ള 11 പഞ്ചായത്തില്‍ ഒമ്പത് എണ്ണം എല്‍ഡിഎഫിനൊപ്പം നിന്നു. ഏഴിടത്ത് ജോസ് പക്ഷം സാരഥികള്‍ ഭരണത്തിലേറുകയും ചെയ്തു. കടുത്തുരുത്തി ബ്ലോക്കില്‍ സിപിഎമ്മും ഉഴവൂര്‍ ബ്ലോക്കില്‍ ജോസ് പക്ഷവും ഭരണത്തിലേറി. പാലാ നിയമസഭാ മണ്ഡലത്തിലെ ഒമ്പതില്‍ 5 പഞ്ചായത്ത് എല്‍ഡിഎഫിന് കിട്ടി. ഇതില്‍ രണ്ടിടത്ത് ജോസ് കെ മാണി പക്ഷം ഭരിക്കും.

പാലാ തന്നെ തിരഞ്ഞെടുക്കാം

പാലാ തന്നെ തിരഞ്ഞെടുക്കാം

കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് എം 15 നിയമസഭാ സീറ്റുകളിലാണ് മല്‍സരിച്ചത്. ഇത്തവണ കൂടുതല്‍ സീറ്റ് ആവശ്യപ്പെടാനും തീരുമാനിച്ചിട്ടുണ്ട്. കടുത്തുരുത്തി മണ്ഡലത്തില്‍ ജോസ് കെ മാണി മല്‍സരിക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിവരം. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ ആത്മവിശ്വാസത്തില്‍ പാലായില്‍ തന്നെ മല്‍സരിക്കാമെന്ന് അവര്‍ ആലോചിക്കുന്നു.

ഒരുക്കം തുടങ്ങി

ഒരുക്കം തുടങ്ങി

നിയമസഭാ തിരഞ്ഞെടുപ്പിന് കേരള കോണ്‍ഗ്രസ് ഒരുക്കം തുടങ്ങിക്കഴിഞ്ഞു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കിട്ടാന്‍ സാധ്യതയുള്ള ഒരുവോട്ടും ചേര്‍ക്കാതെ പോകരുത് എന്നാണ് തീരുമാനം. പാലായില്‍ കേരള കോണ്‍ഗ്രസ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

മറനീക്കുമോ ഭിന്നത

മറനീക്കുമോ ഭിന്നത

പാലാ മാണ്ഡലത്തില്‍ മല്‍സരിക്കുമെന്ന് എല്‍ഡിഎഫിലെ ഘടക കക്ഷിയായ എന്‍സിപി വ്യക്തമാക്കിയിട്ടുണ്ട്. മാണി സി കാപ്പന്‍ ഇക്കാര്യം ഇടയ്ക്കിടെ വ്യക്തമാക്കുകയും ചെയ്തു. പാലായുമായുള്ള കേരള കോണ്‍ഗ്രസിന്റെ ആത്മബന്ധം എല്ലാവര്‍ക്കും അറിയുന്നതാണ് എന്നാണ് ജോസ് പക്ഷത്തിന്റെ പ്രതികരണം. ഈ ഭിന്നത യുഡിഎഫ് മുതലെടുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്; വാതില്‍ തുറന്നിട്ടു, നിയമസഭാ തിരഞ്ഞെടുപ്പില്‍ 70 പ്ലസ് പ്രതീക്ഷകോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക്; വാതില്‍ തുറന്നിട്ടു, നിയമസഭാ തിരഞ്ഞെടുപ്പില്‍ 70 പ്ലസ് പ്രതീക്ഷ

English summary
Jose K Mani likely to Contest in Pala Constituency in Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X