കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ലയിക്കുകയേ പിജെ ജോസഫിന് ഇനി മാര്‍ഗ്ഗമുള്ളൂ, പ്രതികരിച്ച് ജോസ് കെ മാണി

Google Oneindia Malayalam News

കൊച്ചി: രണ്ടില ചിഹ്നം നഷ്ടപ്പെട്ടതിന് പിന്നാലെ കേരള കോണ്‍ഗ്രസ് എം ജോസഫ് വിഭാഗം എന്ന പേരും പിജെ ജോസഫിന് ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. ജോസ് കെ മാണി നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. കോടതി വിധിയെക്കുറിച്ച് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ജോസ് കെ മാണി.

സത്യത്തെ നിരന്തരം വേട്ടയാടുന്നവര്‍ക്ക് തിരിച്ചടികള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും എന്ന് തെളിയിക്കുന്നതാണ് കേരളാ കോണ്‍ഗ്രസ്സ് (എം) എന്ന പേര് പിജെ ജോസഫ് ഉപയോഗിക്കരുതെന്ന ഹൈക്കോടതി വിധിയെന്ന് ജോസ് കെ മാണി പ്രതികരിച്ചു. കേരളാ കോണ്‍ഗ്രസ്സ് (എം) എന്ന പേരും രണ്ടില ചിഹ്നവും ജോസ് കെ മാണി നയിക്കുന്ന വിഭാഗത്തിന് അവകാശപ്പെട്ടതാണെന്ന ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി അംഗീകരിക്കാന്‍ പിജെ ജോസഫ് വിഭാഗം ഇതുവരെ തയ്യാറായിട്ടില്ലെന്ന് ജോസ് കെ മാണി ചൂണ്ടിക്കാട്ടി.

jose

Recommended Video

cmsvideo
Allahabad high court's verdict on love jihad | Oneindia Malayalam

തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നതിന് വേണ്ടി നിരന്തരം കോടതികളെ സമീപിക്കുക എന്നതായിരുന്നു ജോസഫ് വിഭാഗം ചെയ്തുകൊണ്ടിരിക്കുന്നത്. പിജെ ജോസഫ് വിഭാഗം കേരളാ കോണ്‍ഗ്രസ്സ് (എം) എന്ന പേരില്‍ ബഹുമാനപ്പെട്ട ഹൈക്കോടതിയെ സമീപിച്ചതിനെയാണ് ഞങ്ങള്‍ ചോദ്യം ചെയ്തത്. ഈ ഉത്തരവോടു കൂടി കേരളാ കോണ്‍ഗ്രസ്സ് (എം) എന്ന പേര് ജോസഫ് വിഭാഗത്തിന് ഒരു കാരണവശാലും ഉപയോഗിക്കാന്‍ നിയമപരമായി അവകാശമില്ല എന്നാല്‍ പുതിയ തിരുത്തല്‍ ഉത്തരവില്‍ വ്യക്തമായിരിക്കുകയാണ്. നിലവില്‍ കേരളാ കോണ്‍ഗ്രസ്സ് എന്ന പേര് പോലും ഉപയോഗിക്കാന്‍ ജോസഫ് വിഭാഗത്തില്‍ അവകാശമില്ല എന്ന് തെളിഞ്ഞിരിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ അംഗീകാരം നഷ്ട്ടപ്പെട്ട പി.ജെ ജോസഫിന് മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ലയിക്കുകയേ ഇനി മാര്‍ഗ്ഗമുള്ളൂ എന്നും ജോസ് കെ മാണി പ്രതികരിച്ചു..

English summary
Jose K Mani reacts to High Court order on Kerala Congress Name Use
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X