നിലപാട് വ്യക്തമാക്കി ജോസ് കെ മാണി; കോട്ടയത്ത് ഇത്തവണ പോര് ബാങ്ക് മാനേജര്‍മാര്‍ തമ്മില്‍?
കോട്ടയം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ എല്ലാ പാര്‍ട്ടികളും സജീവമായി കഴിഞ്ഞു. കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ക്ക് വേണ്ടി കേരള കോണ്‍ഗ്രസുകാരാണ് രംഗത്തിറങ്ങുക. യുഡിഎഫിന് വേണ്ടി പിജെ ജോസഫും എല്‍ഡിഎഫിന് വേണ്ടി ജോസ് കെ മാണിയും കളത്തിലിറങ്ങുമോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു എങ്കിലും ഇപ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത വന്നിരിക്കുന്നു.
ഒരു കാരണവശാലും താന്‍ ലോക്‌സഭയിലേക്ക് മല്‍സരിക്കാനില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി അതിനേക്കാള്‍ വലിയ ഉത്തരവാദിത്തം തന്നെ ഏല്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ കൂടുതല്‍ ഒന്നും പറയേണ്ടല്ലോ എന്നും ജോസ് കെ മാണി സരസമായി പ്രതികരിച്ചു.

അതേസമയം, ജോസ് കെ മാണി ഇല്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ ഇനിയാര് ഇടതുപക്ഷത്തിന് വേണ്ടി കളത്തിലിറങ്ങുമെന്ന ചോദ്യം സ്വാഭാവികമാണ്. സിറ്റിങ് എംപി തോമസ് ചാഴിക്കാടന്‍ തന്നെ മല്‍സരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. 2019ല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായിട്ടാണ് തോമസ് ചാഴിക്കാടന്‍ മല്‍സരിച്ചതും 4.21 ലക്ഷം വോട്ട് നേടിയതും. എന്നാല്‍ ഇത്തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിട്ടാണ് അദ്ദേഹം മല്‍സരിക്കുക.
2019ല്‍ ഇടതുപക്ഷത്തിന് വേണ്ടി കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിച്ചത് വിഎന്‍ വാസവന്‍ ആയിരുന്നു. 3.14 ലക്ഷം വോട്ടാണ് അദ്ദേഹം നേടിയത്. മൂന്നാം സ്ഥാനത്തെത്തിയ പിസി തോമസ് 1.55 ലക്ഷം വോട്ടും നേടി. ഇത്തവണ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിഞ്ഞിട്ടുണ്ട്. ഇനി യുഡിഎഫ് സ്ഥാനാര്‍ഥി ആരാകുമെന്നാണ് അറിയേണ്ടത്.
യുഡിഎഫില്‍ നിന്ന് കേരള കോണ്‍ഗ്രസ് ആണ് മല്‍സരിക്കുക. ഡെപ്യൂട്ടി ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ്, ഉന്നതാധികാര സമിതി അംഗം പ്രിന്‍സ് ലൂക്കോസ് എന്നിവരാണ് സാധ്യതാ പട്ടികയില്‍ ആദ്യമുള്ളത്. പിസി തോമസ്, അപു ജോണ്‍ ജോസഫ്, സജി മഞ്ഞക്കടമ്പില്‍ എന്നിവരുടെ പേരും ചര്‍ച്ചയിലുണ്ട്. പിജെ ജോസഫ് അല്ലെങ്കില്‍ മോന്‍സ് ജോസഫ് മല്‍സരിച്ചാല്‍ വിജയം ഉറപ്പിക്കാമെന്നാണ് കോണ്‍ഗ്രസ് നിര്‍ദേശം.
മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല മോന്‍സ് ജോസഫിനാണ്. അടുത്ത പത്തിന് പാര്‍ട്ടിയുടെ ജില്ലാ ക്യാമ്പ് നിശ്ചയിച്ചിട്ടുണ്ട്. ബൂത്ത് തലം വരെയുള്ള സംഘടനാ സംവിധാനവും ശക്തിപ്പെടുത്തിയിട്ടുണ്ട്. യുഡിഎഫ് ഫ്രാന്‍സിസ് ജോര്‍ജിനെ കളത്തിലിറക്കിയാല്‍ മറ്റൊരു തരത്തില്‍ കൂടി മണ്ഡലം ചര്‍ച്ചയാകും. തോമസ് ചാഴിക്കാടനും ഫ്രാന്‍സിസ് ജോര്‍ജും മുന്‍ ബാങ്ക് മാനേജര്‍മാരാണ്.
അതേസമയം, പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി ഇത്തവണ പിസി ജോര്‍ജിനെ മല്‍സരിപ്പിക്കുമെന്ന അഭ്യൂഹമുണ്ട്. ഏറ്റവും മികച്ച സ്ഥാനാര്‍ഥികളെ കളത്തിലിറക്കാനാണ് എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുന്നത്. ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആറ് മണ്ഡലങ്ങളാണ് കേരളത്തിലുള്ളത്. തിരുവനന്തപുരവും തൃശൂരുമാണ് ഇതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്ന മണ്ഡലങ്ങള്‍.












Click it and Unblock the Notifications