കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎം നിലപാടില്‍ സന്തോഷം... പിടികൊടുക്കാതെ ജോസ് കെ മാണി, ഒരുവശത്ത് വീണ്ടും രാജി!!

Google Oneindia Malayalam News

കോട്ടയം: യുഡിഎഫിലെ തര്‍ക്കം തുടരുന്നതിനിടെ പുതിയ പ്രതികരണവുമായി ജോസ് കെ മാണി. സ്വാധീനമുള്ള പാര്‍ട്ടിയെന്ന സിപിഎം നേതാക്കളുടെ നിലപാടില്‍ സന്തോഷമുണ്ടെന്ന് ജോസ് പറഞ്ഞു. ഇതുവരെ ഇടതുമുന്നണിയുമായി ചര്‍ച്ച നടത്തിയിട്ടില്ല. തല്‍ക്കാലം ഒറ്റയ്ക്ക് തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജോസ് പറഞ്ഞിട്ടും പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ലെന്നാണ് സൂചന. വീണ്ടും രാജി വെച്ചിരിക്കുകയാണ് നേതാക്കള്‍. സംസ്ഥാന കമ്മിറ്റി അംഗം തങ്കച്ചന്‍ വാലുമ്മേല്‍ ജോസഫ് പക്ഷത്തേക്ക് മാറിയിരിക്കുകയാണ്.

1

്‌സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയാണ് യുഡിഎഫില്‍ ആശങ്കയുണ്ടാക്കിയിരിക്കുന്നത്. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെ അടുപ്പിക്കാനുള്ള പാലമിട്ടിരിക്കുകയാണ് സിപിഎം. ജനകീയ അടിത്തറയുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസെന്ന് കോടിയേരി പ്രശംസിച്ചിരുന്നു. ഇരുവിഭാഗങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ യുഡിഎഫ് പരാജയപ്പെട്ടെന്നും കോടിയേരി പറഞ്ഞിരുന്നു. അതേസമയം യുഡിഎഫ് പ്രതിസന്ധി ചര്‍ച്ച ചെയ്യുമെന്ന് കണ്‍വീനര്‍ വിജയരാഘവനും വ്യക്തമാക്കി. ബാര്‍ കോഴ സമരം ഇപ്പോഴത്തെ വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
LDF says a big no to Jose k Mani | Oneindia Malayalam

അതേസമയം ജോസിന് തിരികെ കൊണ്ടുവരാനുള്ള ആഗ്രഹമുണ്ടെന്ന സൂചനയുമായി പിജെ ജോസഫ്. ജോസ് വിഭാഗം യുഡിഎഫില്‍ നിന്ന് അര്‍ഹതയില്ലാതെ സ്വയം പുറത്തുപോയതാണെന്ന് പിജെ ജോസഫ് പഞ്ഞു. നല്ല കുട്ടിയായി തിരിച്ചെത്തുകയാണെങ്കില്‍ യുഡിഎഫില്‍ തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും ജോസഫ് വ്യക്താക്കി. ജോസ് യുഡിഎഫിലുണ്ടായ നിര്‍ദേശം അംഗീകരിക്കണം. ധാരണ ഉണ്ടായിരുന്നുവെന്ന് പറയാന്‍ തയ്യാറാവണം. കോട്ടയം ജില്ലാ പ്രസിഡന്റിനെ രാജിവെപ്പിക്കണം. ഈ നിബന്ധനകള്‍ അംഗീകരിച്ച് നല്ല കുട്ടിയായി അദ്ദേഹം തിരിച്ചുവരണമെന്നും ജോസഫ് പറഞ്ഞു.

മുന്നണിയില്‍ തുടരണമെങ്കില്‍ യുഡിഎഫിന്റെ തീരുമാനം അംഗീകരിക്കണം. അല്ലാത്തവര്‍ക്ക് തുടരാന്‍ അര്‍ഹതയില്ല. ജോസിനെ പുറത്താക്കി എന്ന് പറയുന്നത് ശരിയല്ല. വേറെ ചില ധാരണകള്‍ക്ക് വേണ്ടിയാണ് ജോസിനെ പുറത്താക്കി എന്ന് പറയുന്നത്. സ്വയം പുറത്തുപോയതാണ് ജോസെന്നും ജോസഫ് പറഞ്ഞു. കോടിയേരി പറഞ്ഞത് മുമ്പ് ശരിയായിരുന്നു. അടിത്തറ ഇപ്പോള്‍ പൊളിഞ്ഞ് കൊണ്ടിരിക്കുകയാണ്. ഇന്നും കുറേ പേര്‍ ജോസ് വിഭാഗത്തില്‍ നിന്ന് രാജിവെക്കുമെന്നും ജോസഫ് പറഞ്ഞു. ജോസ് ഏത് മുന്നണിയിലേക്കാണ് പോകുന്നതെന്ന് ആര്‍ക്കും പറയാനാവില്ല. കോട്ടയത്ത് അവിശ്വാസ പ്രമേയം നീട്ടുന്നത് സ്ട്രാറ്റജിയാണ്. പറ്റിയ സമയത്ത് അവിശ്വാസം അവതരിപ്പിക്കുമെന്നും ജോസഫ് പറഞ്ഞു.

English summary
jose k mani says cpm comment on my faction is good
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X