ജോസ് കെ മാണി പെരുമാറ്റച്ചട്ടം ലംഘിച്ചു:തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ പരാതിയുമായി മാണി സി കാപ്പന്
കോട്ടയം: ഈ നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളം അതീവ ശ്രദ്ധയോടെ ഉറ്റുനോക്കുന്ന മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് പാലാ. കേരള കോണ്‍ഗ്രസ് എമ്മിന്റെ ഇടതുമുന്നണി പ്രവേശനത്തോടെ എന്‍സിപി വിട്ട് യുഡിഎഫില്‍ എത്തിയ മാണി സി കാപ്പന് കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണിയും തമ്മില്‍ അതിശക്തമായ മത്സരമാണ് ഇവിടെ നടക്കുന്നത്. ആരോപണ-പ്രത്യാരോപണങ്ങള്‍ കൊണ്ട് ഇരുനേതാക്കളും ഇതിനോടകം കളം നിറഞ്ഞ് കഴിഞ്ഞു. പ്രചരണത്തിന്റെ അവസാന ഘട്ടത്തിലിതാ ജോസ് കെ മാണിക്കെതിരെ പുതിയ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മാണി സി കാപ്പന്.
ജോസ് കെ മാണി പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാണ് മാണി സി കാപ്പന്റെ ആരോപണം. ഇത് സംബന്ധിച്ചുള്ള പരാതി മാണി സി കാപ്പന് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറുകയും ചെയ്തു. പരസ്യ പ്രചാരണ സമയം കഴിഞ്ഞ ശേഷമാണ് ഇടത് സ്ഥാനാര്‍ത്ഥി ജോസ് കെ മാണി പാർട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കിയത്. ഇത് വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന്റെ ഭാഗമാണെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ പരാതിയില്‍ മാണി സി കാപ്പന് ആരോപിക്കുന്നത്.
കണ്ണൂരിനെ ആവേശത്തിലാഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ, ചിത്രങ്ങള്‍ കാണാം
ജോസ് കെ മാണിക്കും ഇടത് മുന്നണിക്കും പാലായില്‍ പരാജയ ഭീതിയാണെന്നായിരുന്നു മാണി സി കാപ്പന് കഴിഞ്ഞ ദിവസം പറഞ്ഞത്. തികഞ്ഞ പരാജയ ഭീതി നിലനില്‍ക്കുന്നതിനാലാണ് പാലായില്‍ തന്റെ പേരില്‍ അപരനെ പോലും നിര്‍ത്താന്‍ ജോസ് കെ മാണി തയ്യാറായത്. മാന്യതയുള്ള ആരും ചെയ്യുന്ന പ്രവര്‍ത്തിയല്ല ഇത്. പണവും മദ്യവും ഒഴുക്കി വോട്ട് പിടിക്കാനുള്ള ശ്രമാണ് ജോസ് കെ മാണി നടത്തുന്നതെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും മാണി സി കാപ്പന് പറഞ്ഞു.
സമയം കഴിയുന്നു... കോണ്‍ഗ്രസിന് കരുത്തേകാന്‍ ചലഞ്ചുമായി ശശി തരൂര്‍, 30 മിനുട്ട് മാറ്റിവെക്കൂ...