കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലായിലില്ലെങ്കില്‍ ജോസ് കടുത്തുരുത്തിയിലേക്ക്; ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജ്, സാദ്ധ്യത പട്ടിക ഇങ്ങനെ

Google Oneindia Malayalam News

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിന്‍റെ ഭാഗമായതോടെ വരാനിരിക്കുന്ന തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയ ചിത്രം ആകെ മാറിയിരിക്കുകയാണ്. 2016 ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടത് തരഗം ഉണ്ടായിട്ടുണ്ട് മധ്യകേരളത്തില്‍ യുഡിഎഫിന് തന്നെയായിരുന്നു മുന്‍തൂക്കം. എന്നാല്‍ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസ് കൂടി തങ്ങളോടൊപ്പം എത്തിയതോടെ മധ്യകേരളത്തിലെ യുഡിഎഫ് പ്രതാപത്തിന് കടിഞ്ഞാണിടാമെന്നാണ് ഇടതുപക്ഷത്തിന്‍റെ കണക്ക് കൂട്ടല്‍.

മധ്യകേരളത്തിലെ എട്ട് മണ്ഡലം

മധ്യകേരളത്തിലെ എട്ട് മണ്ഡലം

ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് വിഭാഗം എല്‍ഡിഎഫില്‍ എത്തിയതോടെ മധ്യകേരളത്തിലെ എട്ട് നിയോജക മണ്ഡലങ്ങളിലെ മത്സരത്തിന് കൂടുതല്‍ വാശിയും വീറും ഏറുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ സീറ്റുകളില്‍ ആര് സ്ഥാനാര്‍ത്ഥിയാവും എന്ന ചര്‍ച്ചകള്‍ക്ക് ഇരുമുന്നണികളും ഇപ്പോള്‍ തന്നെ തുടക്കമിട്ടുണ്ട്.

യുഡിഎഫിനൊപ്പം നിന്ന സീറ്റുകള്‍

യുഡിഎഫിനൊപ്പം നിന്ന സീറ്റുകള്‍

പാലാ, കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, ഏറ്റുമാനൂര്‍, ചങ്ങനാശേരി, തൊടുപുഴ, ഇടുക്കി എന്ന നിയോജക മണ്ഡലങ്ങളിലാണ് പോരാട്ടം കനക്കുക. ഇതില്‍ ഏറ്റുമാനൂര്‍ ഒഴികേയുള്ള എല്ലാ സീറ്റുകളും കഴിഞ്ഞ തവണ യുഡിഎഫിനൊപ്പം നിന്ന സീറ്റുകളാണ്. പാലാ പിന്നീട് ഉപതിരഞ്ഞെടുപ്പിലൂടെ എല്‍ഡിഎഫ് പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

വിജയിച്ചവര്‍

വിജയിച്ചവര്‍

കാഞ്ഞിരപ്പള്ളിയില്‍ ജോസ് കെ മാണി വിഭാഗത്തില്‍ നിന്നുള്ള എന്‍ ജയരാജും കടുത്തുരുത്തില്‍ ജോസഫ് വിഭാഗത്തിന്‍റെ നേതാവ് മോന്‍സ് ജോസഫുമാണ് വിജയിച്ചത്. ചങ്ങനാശ്ശേരിയില്‍ മാണി വിഭാഗത്തില്‍ നിന്ന് മത്സരിച്ച് വിജയിച്ച സിഎഫ് തോമസ് പിന്നീട് പാര്‍ട്ടിയിലെ പിളര്‍പ്പില്‍ ജോസഫ് പക്ഷത്തേക്ക് കൂടുമാറിയിരുന്നു. പുഞ്ഞാറില്‍ ഇരുമുന്നണികളേയും വെല്ലുവിളിച്ച് സ്വതന്ത്രനായിട്ടായിരുന്നു പിസി ജോര്‍ജ്ജിന്‍റെ വിജയം.

പാലായിലെ മത്സരം

പാലായിലെ മത്സരം

ജോസിന്‍റെ മുന്നണി മാറ്റത്തോടെ ഏറ്റവും ശ്രദ്ധേയമാവുന്നത് പാലായിലെ മത്സരമാണ്. മാണി സി കാപ്പന്‍ നിലപാടില്‍ അയവ് വരുത്തിയിട്ടില്ലെങ്കിലും പാലാ സീറ്റ് ഇടതുമുന്നണി കേരള കോണ്‍ഗ്രസിന് തന്നെ വിട്ടു നല്‍കും. പാലായില്‍ ജോസ് കെ മാണി ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായെത്തിയാല്‍ തോല്‍പ്പിക്കുമെന്ന് പിജെ ജോസഫും പ്രഖ്യാപിച്ചു കഴിഞ്ഞു.

റോഷി അഗസ്റ്റിന്‍ പാലായിലേക്ക്

റോഷി അഗസ്റ്റിന്‍ പാലായിലേക്ക്

ജോസ് കെ മാണി പാലായില്‍ സ്ഥാനാര്‍ത്ഥിയില്ലെങ്കില്‍ ഇടുക്കിയില്‍ നിന്ന് റോഷി അഗസ്റ്റിന്‍ പാലായിലേക്ക് എത്താനാണ്. പാലായിലെ അതേ ശക്തി തങ്ങള്‍ക്കുണ്ടെന്ന് ജോസ് കെ മാണി വിഭാഗം അവകാശപ്പെടുന്ന മണ്ഡലമാണ് മോന്‍സ് ജോസഫ് സിറ്റിങ് എംഎല്‍എ ആയിട്ടുള്ള കടുത്തുരുത്തി. പാലായിലില്ലെങ്കില്‍ കടുത്തുരുത്തിയെ സ്ഥാനാര്‍ത്ഥി പട്ടികയിലും ജോസ് കെ മാണിയുടെ പേരുണ്ട്.

കടുത്തുരുത്തിയി

കടുത്തുരുത്തിയി

ജോസ് കെ മാണിക്ക് പുറമെ മുന്‍ എംഎല്‍എ സ്റ്റീഫന്‍ ജോര്‍ജ്, മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സഖറിയാസ് കുതിരവേലില്‍ എന്നിവരുടെ പേരുകളും കടുത്തുരുത്തിയില്‍ ജോസ് കെ മാണി വിഭാഗത്തിന്റെ പരിഗണനയിലുണ്ട്. യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് മോന്‍സ് ജോസഫ് തന്നെയായിരിക്കും സ്ഥാനാര്‍ത്ഥി. ജോസ് നല്‍കിയ അയോഗ്യതാ നടപടിയില്‍ സ്പീക്കര്‍ എന്ത് നിലപാട് എടുക്കുമെന്നുള്ളതും പ്രധാനമാണ്.

കാഞ്ഞിരപ്പിള്ളി

കാഞ്ഞിരപ്പിള്ളി

എല്‍ഡിഎഫില്‍ നിലവില്‍ സിപിഐ മത്സരിക്കുന്ന മണ്ഡലമാണ് കാഞ്ഞിരപ്പിള്ളി. കഴിഞ്ഞ തവണ ഇവിടെ നിന്നും വിജയിച്ച പ്രൊഫ. എന്‍ ജയരാജ് ഇപ്പോള്‍ ജോസിന്‍റെ കൂടെ ഇടതുമുന്നണില്‍ എത്തിട്ടുണ്ട്. സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് ജോസ് കെ മാണി വിഭാഗം അവകാശപ്പെടുന്നുണ്ടെങ്കിലും സിപിഐ ഇക്കാര്യത്തില്‍ അന്തിമ നിലപാട് പ്രഖ്യാപിച്ചിട്ടില്ല. സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് തന്നെ ലഭിച്ചാല്‍ നിലവിലെ എംഎല്‍എ ഡോ. എന്‍ ജയരാജ് തന്നെ മത്സരിക്കും.

പൂഞ്ഞാറും ജോസ് കെ മാണിക്ക്

പൂഞ്ഞാറും ജോസ് കെ മാണിക്ക്

കഴിഞ്ഞ തവണ സ്വതന്ത്രനെ ഇറക്കി നടത്തിയ പരീക്ഷണം പാളിയ സ്ഥിതിക്ക് പൂഞ്ഞാറില്‍ എല്‍ഡിഎഫിന് വേണ്ടി ഇത്തവണ രംഗത്തിറങ്ങുക ജോസ് കെ മാണി വിഭാഗമായിരിക്കും. . കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സെബാസ്റ്റ്യന്‍ കളത്തുങ്കലിന്റെ പേരാണ് സ്ഥാനാര്‍ത്ഥി സാധ്യതകളില്‍ മുമ്പില്‍. പിസി ജോര്‍ജ് യുഡിഎഫില്‍ എത്തിയാല്‍ അദ്ദേഹമാവും യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഇല്ലെങ്കില്‍ സീറ്റ് ജോസഫിന് കൈമാറും.

ഏറ്റുമാനൂരില്‍ മാറ്റം ഇല്ല

ഏറ്റുമാനൂരില്‍ മാറ്റം ഇല്ല

സിപിഎമ്മിന്‍റെ സിറ്റിങ് സീറ്റായ ഏറ്റുമാനൂരില്‍ മാറ്റം ഉണ്ടാവില്ല. സുരേഷ് കുറുപ്പ് തന്നെയായാരിക്കും സ്ഥാനാര്‍ത്ഥി. യുഡിഎഫില്‍ കോണ്‍ഗ്രസ് ആയിരിക്കും മത്സര രംഗത്ത് ഇറങ്ങുക. കോണ്‍ഗ്രസില്‍ നിന്നും നിരവധി പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. പാലാ പോലെ ജോസ് കെ മാണിയെ സംബന്ധിച്ച് അഭിമാന പ്രശ്നമായ മറ്റൊരു സീറ്റ് ചങ്ങനാശ്ശേരിയാണ്.

ചങ്ങനാശ്ശേരിയില്‍

ചങ്ങനാശ്ശേരിയില്‍

ചങ്ങനാശ്ശേരിക്കായുള്ള സീറ്റ് ചര്‍ച്ച ജോസ് കെ മാണി വിഭാഗം ഇപ്പോഴെ ആരംഭിച്ചിട്ടുണ്ട്. ജോബ് മൈക്കിള്‍, പ്രഫ. സാജോ സെബാസ്റ്റിയന്‍ കണ്ടക്കുടി എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. തൊടുപുഴയില്‍ തൊടുപുഴയില്‍ നിലവില്‍ സിപിഐഎം ആണ് മത്സരിക്കുന്നത്. ഇവിടെ ജോസഫിനെതിരെ ജോസ് വിഭാഗം മത്സരിക്കട്ടേയെന്നാവും തീരുമാനം. കെഐ ആന്‍റണിക്കാണ് സാധ്യത.

ഇടുക്കിയില്‍

ഇടുക്കിയില്‍

സിറ്റിങ് സീറ്റായ ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍ തന്നെ മത്സരിക്കാനാണ് സാധ്യത. എന്നാല്‍ റോഷിയെ കോട്ടയം ജില്ലയിലെ പാലാ ഉള്‍പ്പടേയുള്ള മണ്ഡലങ്ങളിലേക്ക് സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചാല്‍ മണ്ഡലത്തില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ എല്‍ഡിഎഫ് കണ്ടെത്തേണ്ടി വരും. ഈ സാഹചര്യത്തില്‍ മുന്‍ എംപി ജോയ്സ് ജോര്‍ജ്ജിന്‍റെ പേരിനാണ് മുന്‍തൂക്കമുള്ളത്.

 മോദിയുടെ സ്വത്തില്‍ വര്‍ധനവ്; ആസ്തി 2.85 കോടി, അമിത് ഷായുടേത് ഇടിഞ്ഞു,ധനമന്ത്രിക്ക് ചേതക് സ്കൂട്ടര്‍ മോദിയുടെ സ്വത്തില്‍ വര്‍ധനവ്; ആസ്തി 2.85 കോടി, അമിത് ഷായുടേത് ഇടിഞ്ഞു,ധനമന്ത്രിക്ക് ചേതക് സ്കൂട്ടര്‍

Recommended Video

cmsvideo
Pinarayi Vijayan is courageous says bishop marcoorilose | Oneindia Malayalam

English summary
Jose to Kaduthuruthy if not Pala; Joyce George for Idukki, Candidate Probability List as follows
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X