Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ റെയിലിനായി കല്ലിടാനെത്തിയവര്‍ക്ക് മുന്നില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ച് നാട്ടുകാരുടെ പ്രതിഷേധം

കോട്ടയം: കെ റെയിലിന് കല്ല് സ്ഥാപിക്കാന്‍ എത്തിയ അധികൃതര്‍ക്ക് മുന്നില്‍ വ്യത്യസ്ത പ്രതിഷേധവുമായി ഞീഴൂര്‍ തുരുത്തിപള്ളി നിവാസികള്‍. കല്ല് സ്ഥാപിക്കാന്‍ എത്തിയ അധികൃതരുടെ മനസ് മാറാന്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ മുട്ടില്‍ നിന്ന് പ്രാര്‍ത്ഥിക്കുകയായിരുന്നു. എന്നാല്‍ പ്രതിഷേധങ്ങള്‍ മറികടന്ന് അധികൃതര്‍ കല്ല് സ്ഥാപിച്ച് മടങ്ങി. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. 9.30-നാണ് കെ-റെയില്‍ അധികൃതര്‍ പൊലീസ് സംരക്ഷണത്തോടെ കല്ലുകള്‍ സ്ഥാപിക്കാനായെത്തിയത്.

അധികൃതരെ തടയാന്‍ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കുമെന്ന് പൊലീസും കെ-റെയില്‍, റവന്യൂ ഉദ്യോഗസ്ഥരും പറഞ്ഞതോടെയാണ് സ്ഥലത്ത് തടിച്ചുകൂടിയ പ്രദേശവാസികള്‍ അധികൃതരുടെ മനസ്മാറ്റാന്‍ മുട്ടില്‍നിന്നു സമൂഹ പ്രാര്‍ഥന നടത്തിയത്. സമീപവാസിയായ കുഞ്ഞമ്മ സിറിയക് ആണ് പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കിയത്. പൊട്ടിക്കരഞ്ഞ് കൊണ്ടാണ് സ്ത്രീകള്‍ പ്രാര്‍ഥനയില്‍ പങ്കെടുത്തത്.

kottayam

അറുനൂറ്റിമംഗലം റൂട്ടിലേക്ക് ഏകദേശം ഒരു കിലോമീറ്ററോളം ദൂരത്തില്‍ കല്ലുകള്‍ സ്ഥാപിച്ചശേഷം വൈകീട്ട് 4.30-ഓടെയാണ് സംഘം മടങ്ങിയത്. നൂറ് കണക്കിനാളുകളാണ് കല്ല് സ്ഥാപിക്കുന്ന വിവരമറിഞ്ഞ് പ്രതിഷേധവുമായി സ്ഥലത്ത് തടിച്ചുകൂടിയത്. കെ -റെയില്‍ വിരുദ്ധ സമരസമിതി നേതാക്കളും സ്ഥലത്ത് എത്തിയിരുന്നു. ഞീഴൂര്‍ വില്ലേജിലെ മഠത്തിപ്പറമ്പ്, വാരപടവ്, നീരാളക്കോട് പ്രദേശങ്ങളിലാണ് അതിര്‍ത്തി കല്ല് സ്ഥാപിച്ചത്. ജനകീയ സമിതി സംസ്ഥാന വൈസ് ചെയര്‍മാന്‍ ചാക്കോച്ചന്‍ മണലേലിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ കെ റെയിലിനെതിരെ മുദ്രാവാക്യം വിളിച്ചു. പലരുടെയും വീട്ടുമുറ്റത്തും പുരയിടത്തിലുമാണു കല്ലുകള്‍ സ്ഥാപിച്ചത്.

പദ്ധതി വരുന്നതോടെ പൂര്‍ണമായും വീടുകള്‍ നഷ്ടപ്പെടുന്നവര്‍ ഈ പ്രദേശങ്ങളിലുണ്ട്. ഈ മാസം 22 നാണ് ഞീഴൂര്‍ വില്ലേജില്‍ വിളയംകോട് മുതല്‍ കല്ലിടല്‍ തുടങ്ങിയത്. ഇന്നത്തോടെ ഞീഴൂര്‍ വില്ലേജിലെ കല്ലിടല്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. കടുത്തുരുത്തി എസ് ഐ. ബിബിന്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു. ചാക്കോച്ചന്‍ മണലേല്‍, പി.സി. രാജേഷ്, വി.വി. സേവ്യര്‍, ജോസഫ് തോപ്പില്‍, പഞ്ചായത്ത് മെമ്പര്‍ ഷൈനി സ്റ്റീഫന്‍, സ്റ്റീഫന്‍ പെരുപുഞ്ചയില്‍, ബേബി സേവ്യര്‍, കെ.എം. അജീഷ്, വിജയന്‍ തോട്ടുവ തുടങ്ങിയവര്‍ സ്ഥലത്ത് ഉണ്ടായിരുന്നു. പദ്ധതിയുടെ ഭാഗമായി സര്‍വേ നടത്താന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി അനുമതി നല്‍കിയതോടെയാണ് കല്ല് സ്ഥാപിക്കല്‍ വീണ്ടുമാരംഭിച്ചത്. കഴിഞ്ഞ ദിവസം വിളയംകോടില്‍ കല്ലുകള്‍ സ്ഥാപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+