Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ-റെയിലിന് മുന്‍പ് ആ കെഎസ്ആര്‍ടിസി നന്നാക്ക്, ഇത് പിണറായിയുടെ അവസാനം; ഇന്നും വന്‍ പ്രതിഷേധം

കോട്ടയം: കെ റെയിലിനായി കല്ലിടുന്നതിനെതിരെ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ചങ്ങനാശ്ശേരിയില്‍ വന്‍ പ്രകടനം. കെ റെയില്‍ വിരുദ്ധ സമര സമിതിയുടെ നേതൃത്വത്തിലാണ് പ്രകടനം. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ചങ്ങനാശ്ശേരി ശാഖ അടപ്പിക്കാന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ശ്രമിച്ചു. യു ഡി എഫ്, ബി ജെ പി നേതാക്കള്‍ അടക്കമുള്ളവര്‍ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. ചങ്ങനാശ്ശേരി നഗരത്തില്‍ നടന്ന പ്രതിഷേധ റാലിയില്‍ കൊടിക്കുന്നില്‍ സുരേഷ് എം പി അടക്കമുള്ളവര്‍ പങ്കെടുക്കുന്നുണ്ട്.

സമരം ശക്തമായി തുടരാന്‍ തന്നെയാണ് തീരുമാനം എന്നും കെ റെയില്‍ പദ്ധതി എന്ന് ഉപേക്ഷിക്കുന്നോ അന്ന് മാത്രമെ ഈ സമരം അവസാനിക്കുകയുള്ളൂ എന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. ഇന്നലെ ചങ്ങനാശ്ശേരി മടപ്പള്ളിയില്‍ നടന്നത് വരാന്‍ പോകുന്ന നാളുകളില്‍ കെ റെയിലിനെതിരെ കേരളത്തിലെമ്പാടും എത്രത്തോളം രൂക്ഷമായ സമരത്തെയാണ് ഈ സര്‍ക്കാരിന് നേരിടേണ്ടി വരിക എന്നതിന്റെ തെളിവാണ്. അതില്‍ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ത്രീകളും കുട്ടികളും രംഗത്തിറങ്ങിയ വലിയ പ്രതിഷേധമായി ഇത് മാറാന്‍ പോകുകയാണ്.

1

പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാനത്തിന്റെ ആരംഭമാണ് കെ റെയില്‍ വിരുദ്ധ സമരത്തിലൂടെ കുറിക്കാന്‍ പോകുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് എം പി വ്യക്തമാക്കി. അതേസമയം സമരത്തില്‍ നിന്ന് ഒരു കാരണവശാലും പിന്മാറുന്ന പ്രശ്‌നമില്ലെന്ന് ഹര്‍ത്താല്‍ അനുകൂലികള്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സമാരനുകൂലികളുടെ പ്രതികരണം. സമരം ശക്തമായി മുന്നോട്ടുപോകും. എന്ന് സില്‍വര്‍ ലൈനില്‍ നിന്ന് പിന്മാറുന്നോ അന്നേ സമരം അവസാനിപ്പിക്കൂ. എന്തുവന്നാലും ഞങ്ങള്‍ മുന്നോട്ടുപോകും. കെ റെയില്‍ പദ്ധതി വരുന്നതിന് മുന്‍പ് കെ എസ് ആര്‍ ടി സി നന്നാക്കാന്‍ പറ എന്നായിരുന്നു സമരത്തില്‍ പങ്കെടുത്ത ഒരു സ്ത്രീ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്.

Recommended Video

cmsvideo
    കേരളം; കെ റെയില്‍ സര്‍വ്വേ; ചങ്ങനാശ്ശേരിയില്‍ ഹര്‍ത്താല്‍ പുരോഗമിക്കുന്നു
    2

    മരിക്കേണ്ടി വന്നാലും പിണറായി വിജയന്‍ ഈ പദ്ധതി നടപ്പാക്കില്ലെന്ന് പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത മറ്റൊരു സ്ത്രീയും പറഞ്ഞു. അതേസമയം കെ റെയിലിനായി കല്ലിടാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ വലിയ പ്രതിഷേധമാണ് മാടപ്പള്ളി മുണ്ടുകുഴിയില്‍ വ്യാഴാഴ്ച ഉണ്ടായത്. നാട്ടുകാരും പൊലീസും തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷവുമുണ്ടായിരുന്നു. ഇതിനിടെ ഉണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

    3

    കല്ലിടലിനെതിരെ പ്രതിഷേധിച്ച സ്ത്രീകള്‍ അടക്കമുള്ളവരെ പൊലീസ് വലിച്ചിഴച്ച് നീക്കിയിരുന്നു. നാല് സ്ത്രീകള്‍ ഉള്‍പ്പടെ 23 പേരാണ് ഇന്നലെ അറസ്റ്റിലായത്. എന്നാല്‍ പൊലീസിന് നേരെ മണ്ണെണ്ണ ഒഴിച്ചത് കൊണ്ടാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്നാണ് പൊലീസ് ഭാഷ്യം. കുട്ടികളെ സമരമുഖത്ത് ഉപയോഗിച്ചതും അറസ്റ്റിന് കാരണമായെന്ന് പൊലീസ് വ്യക്തമാക്കി. 16 പഞ്ചായത്തുകളിലൂടെയാണ് കോട്ടയത്ത് സില്‍വര്‍ ലൈന്‍ കടന്നുപോകുന്നത്. 14 വില്ലേജുകളെ പദ്ധതി ബാധിക്കുമെന്നാണ് കണക്ക്.

    4

    കെ റെയില്‍ വിരുദ്ധ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ ആണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. യു ഡി എഫും ബി ജെ പിയും മറ്റ് ഇതര സംഘടനകളും അടങ്ങുന്നതാണ് കെ റെയില്‍ വിരുദ്ധ സംയുക്ത സമര സമിതി. അതേസമയം പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. പ്രതിപക്ഷം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ഇന്നും ആവര്‍ത്തിച്ചിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+