• search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

നേമത്തെ വികസനം മുഴുവൻ കേന്ദ്ര സഹായത്തോടെയെന്ന് സുരേന്ദ്രൻ; ക്രിസ്ത്യൻ പള്ളി തകർക്കുന്നത് മുസ്ലീം ഭീകരരെന്നും

കോട്ടയം: കേരളത്തില്‍ പാചക വാതകത്തിന് ആര്‍ക്കും ഇപ്പള്‍ സബ്‌സിഡി കിട്ടുന്നില്ല എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. മൂന്ന് മാസമായി ബാങ്ക് അക്കൗണ്ടില്‍ സബ്‌സിഡി വരുന്നില്ല എന്ന കാര്യം അറിയാത്ത, അംഗീകരിക്കാത്ത ആളാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇത് സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ച ചെയ്തുകഴിഞ്ഞു.

സുരേന്ദ്രൻ ശരിക്കും പെട്ടു! ഗ്യാസ് സബ്‌സിഡിയെ കുറിച്ച് പത്രക്കാരുടെ ചോദ്യം... തടിയൂരാൻ ഒന്ന് പറഞ്ഞു, ഒടുവിൽ...

അടിമുടി വിറച്ച് കോണ്‍ഗ്രസ്; ആകെയുള്ള സീറ്റും കൊഴിഞ്ഞാല്‍ ജില്ലയില്‍ പാര്‍ട്ടി തീരും; അടിത്തറയിളകും

ഇപ്പോള്‍ അടുത്ത വിഷയവുമായി സുരേന്ദ്രന്‍ രംഗത്ത് വന്നിട്ടുണ്ട്. നേമം മണ്ഡലത്തിലാണ് കേരളത്തില്‍ ഏറ്റവും അധികം വികസനങ്ങള്‍ നടന്നത് എന്നാണ് സുരേന്ദ്രന്‍ പറയുന്നത്. അതാണെങ്കില്‍ മുഴുവന്‍ കേന്ദ്ര സഹായം കൊണ്ട് സാധിച്ചതാണെന്നും പറയുന്നു.

അസ്സമിലെ വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

പുതുപ്പള്ളി പ്രസംഗം

പുതുപ്പള്ളി പ്രസംഗം

കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്ര കോട്ടയം ജില്ലയിലെത്തി. പുതുപ്പള്ളിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവെ ആണ് കെ സുരേന്ദ്രന്‍ പുതിയ വിവാദത്തിന് തിരി കൊളുത്തിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനേയും ഒന്ന് സ്പര്‍ശിച്ച് പോയിട്ടുണ്ട് സുരേന്ദ്രന്‍.

നേമത്ത് വന്‍ വികസനം

നേമത്ത് വന്‍ വികസനം

പിണറായി വിജയന്റേയോ ഉമ്മന്‍ ചാണ്ടിയുടേയോ രമേശ് ചെന്നിത്തലയുടേയോ മണ്ഡലങ്ങളില്‍ പോയാല്‍ ഒരു വികസനങ്ങളും കാണാന്‍ ആകില്ല എന്നാണ് സുരേന്ദ്രന്‍ പറയുന്നത്. കേരളത്തില്‍ പുരോഗതിയുണ്ട് എന്ന് പറയുന്ന ഏത് മണ്ഡലമാണുള്ളത് എന്നാണ് ചോദ്യം. പക്ഷേ, നേമത്ത് ഒന്നാംതരം വികസനമാണത്രെ ഉള്ളത്.

രാജഗോപാലും കേന്ദ്രവും വക

രാജഗോപാലും കേന്ദ്രവും വക

നേമത്ത് ഒ രാജഗോപാല്‍ ഒന്നാംതരം വികസനങ്ങള്‍ നടത്തിയിട്ടുണ്ട് എന്നാണ് വാദം. അതിന് കേരളത്തില്‍ നിന്ന് സഹായമൊന്നും കിട്ടിയിട്ടില്ല എന്നും പറയുന്നുണ്ട്. എല്ലാം കേന്ദ്ര സര്‍ക്കാരിന്റേയും മറ്റ് ഏജന്‍സികളുടേയും സഹായത്തോടെ ആണെന്നും സുരേന്ദ്രന്‍ പറയുന്നുണ്ട്.

ഉമ്മന്‍ ചാണ്ടി വരട്ടേ

ഉമ്മന്‍ ചാണ്ടി വരട്ടേ

എന്തായാലും ഇതിന്റെ കൂടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ഒന്ന് നേമത്തേക്ക് ക്ഷണിക്കുക കൂടി ചെയ്യുന്നുണ്ട് സുരേന്ദ്രന്‍. ഉമ്മന്‍ ചാണ്ടി നേമത്ത് മത്സരിച്ചേക്കുമെന്ന പ്രചാരണം ഉണ്ടായ പശ്ചാത്തലത്തിലായിരുന്നു ഇത്.

ക്രിസ്ത്യന്‍ പള്ളികള്‍

ക്രിസ്ത്യന്‍ പള്ളികള്‍

പുതുപ്പള്ളിയില്‍ എത്തിയപ്പോള്‍, ലോകമെമ്പാടും ക്രിസ്ത്യന്‍ പള്ളികള്‍ പൊളിക്കുന്നതിനെ കുറിച്ചും കെ സുരേന്ദ്രന്‍ സംസാരിച്ചു. ലോകത്തെങ്ങുമുള്ള ക്രിസ്ത്യന്‍ പള്ളികള്‍ തകര്‍ക്കുന്നത് മുസ്ലീം ഭീകരര്‍ ആണെന്നാണ് സുരേന്ദ്രന്റെ പക്ഷം. അതുപോലെ തന്നെ ലവ് ജിഹാദിനെ കുറിച്ചും പരാമര്‍ശമുണ്ടായി.

ചാണ്ടി ഉമ്മനെ

ചാണ്ടി ഉമ്മനെ

ഹാഗിയ സോഫിയ വിഷയത്തില്‍ ആയിരുന്നു ചാണ്ടി ഉമ്മനെ സ്പര്‍ശിച്ചുകൊണ്ടുള്ള സുരേന്ദ്രന്റെ പ്രയോഗം. ഹാഗിയ സോഫി തകര്‍ത്തത് ഇസ്ലാമിക ഭീകരവാദികളാണെന്നും അവര്‍ തന്നെയാണ് കേരളത്തിലും തീവ്രവാദം നടത്തുന്നത് എന്നുമാണ് സുരേന്ദ്രന്‍ പറഞ്ഞത്. ചാണ്ടി ഉമ്മന്‍ പറഞ്ഞത് പോലെ ബാര്‍ ഉടമകള്‍ അല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

cmsvideo
  തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി രഞ്ജിത് | Oneindia Malayalam

  കോട്ടയം കളികളില്‍ കണ്ണുനട്ട് കേരളം... ഇഞ്ചോടിഞ്ചെന്ന് യുഡിഎഫ് വിലയിരുത്തല്‍, ഷുവര്‍ ബെറ്റെന്ന് സിപിഎം

  പിവി അന്‍വര്‍ തിരിച്ചുവരുന്ന ദിവസം ഏത്... മാര്‍ച്ച് അഞ്ചിനോ ആറിനോ? ആ ദിവസം വിമാനം കയറിയില്ലെങ്കില്‍ കുടുങ്ങും

  ഹോട്ട് ലുക്കില്‍ യാഷിക ആനന്ദ്

  English summary
  K Surendran says Nemom constituency is with full of developments, Only with the help of central government.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X