കേരള കോൺഗ്രസിന്റെ കോട്ട; 15,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ കണ്ണുനട്ട് എൽഡിഎഫ്, കടുത്തുരുത്തിയിൽ പോരാട്ടം തീപാറും
കോട്ടയം; കേരള കോൺഗ്രസിന്റെ പൊന്നാപുരം കോട്ട, അതാണ് കടുത്തുരുത്തി. എന്നാൽ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തവണ കടുത്തുരുത്തിയുടെ മനസ് എങ്ങോട്ടാകും എന്നത് പ്രവചനാതീതമാണ്. കേരള കോൺഗ്രസ് (എം)ന്റെ പിളർപ്പോടെ സിറ്റിംഗ് എംഎൽഎ കൂടിയായ മോൻസ് ജോസഫ് പിജെ ജോസഫ് പക്ഷത്തിനൊപ്പമാണ്.ഇക്കുറിയും മണ്ഡലത്തിൽ വിജയിക്കുമെന്ന് മോൻസ് അവകാശപ്പെടുമ്പോൾ ജോസിന്റെ പിൻബലത്തിൽ മണ്ഡലം ചുവപ്പിക്കുമെന്ന പ്രതീക്ഷയാണ് എൽഡിഎഫ് പുലർത്തുന്നത്.
തമിഴ്നാട് ഭരണം പിടിക്കാൻ ഡിഎംകെ, തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങൾ കാണാം

ആദ്യ വിജയം കോൺഗ്രസിന്
വൈക്കം താലൂക്കില്‍ ഉള്‍പ്പെടുന്ന കടുത്തുരുത്തി, മാഞ്ഞൂര്‍, മുളക്കുളം, ഞീഴൂര്‍ എന്നീ പഞ്ചായത്തുകളും മീനച്ചില്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന കടപ്ലാമറ്റം, കാണക്കാരി, കിടങ്ങൂര്‍, കുറുവിലങ്ങാട്, മരങ്ങാട്ടുപിള്ളി, ഉഴവൂര്‍, വെളിയന്നൂര്‍ എന്നീ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് കടുത്തുരുത്തി നിയമസഭാമണ്ഡലം.1957 മുതൽ 67 വരെ കോൺഗ്രസ് സ്ഥാനാർത്ഥികളാണ് ഇവിടെ നിന്ന് വിജയിച്ചത്.

പിടിച്ചെടുത്ത് എൽഡിഎഫ്
70 മുതൽ 80 വരെ കേരള കോൺഗ്രസിന്റെ ഒ ലൂക്കോസ് ആയിരുന്നു മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. 1982ൽ ഇടതു സ്വതന്ത്രനായി പിസി തോമസിനെ മത്സരിപ്പിച്ച് സിറ്റിംഗ് എംഎൽഎ ഒ ലൂക്കോസിനെ പരാജയപ്പെടുത്തി ഇടതു മുന്നണി ആദ്യമായി കടുത്തുരുത്തി പിടിച്ചു.87 ലും പിസി തോമസിനാിരുന്നു ജയം.എന്നാൽ 1991ൽ കേരളകോൺഗ്രസ് എമ്മിലെ പിഎം മാത്യു വിജയിച്ചു. കേരള കോൺഗ്രസ് ജെയിലെ ഇജെ ലൂക്കോസിനെ തോൽപ്പിച്ചായിരുന്നു ജയം.

ആദ്യ വിജയം
1996 ലാണ് ആദ്യമായി മോൻസ് ജോസഫ് മണ്ഡലത്തിൽ മത്സരിക്കുന്നത്. ആദ്യ അങ്കത്തിൽ പതിനാറായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ മോൻസ് മണ്ഡലം പിടിച്ചു. 2001 ൽ മോൻസിനെ മണ്ഡലം കൈവിട്ടു. കേരള കോൺഗ്രസ് എമ്മിലെ സ്റ്റീഫൻ ജോർജ് ആയിരുന്നു 5000 ത്തോളം വോട്ടുകൾക്ക് മോൻസിനെ പരാജയപ്പെടുത്തിയത്.

ഭൂരിപക്ഷം ഉയർത്തി
എന്നാൽ 2006 ൽ മോൻസ് മണ്ഡലം തിരിച്ച് പിടിച്ചു. 44958 വോട്ടുകൾക്കായിരുന്നു വിജയം. അന്നും സ്റ്റീഫൻ ജോർജ് ആയിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി.എന്നാൽ 2011 ൽ മോൻസ് യുഡിഎഫ് പാളയത്തിലെത്തി. പിസി തോമസ് വിഭാഗത്തിനൊപ്പം എൽഡിഎഫ് പാളയത്തിലെത്തിയ സ്റ്റീഫൻ ജോർജ് തന്നെയായിരുന്നു മോൻസിന്റെ എതിരാളി. അക്കൊല്ലവും മോൻസ് മണ്ഡലം നിലിർത്തി, ഭൂരിപക്ഷം 23057 ആക്കി ഉയർത്തി.

ഹാട്രിക് വിജയം
കഴിഞ്ഞ തവണ സംസ്ഥാനത്തെ മൂന്നാമത്തെ ഉയർന്ന ഭൂരിപക്ഷത്തിനാണ് മോൻസ് ജോസഫ് ഹാട്രിക് വിജയം ആഘോഷിച്ചത്..തൊട്ടടുത്ത എതിർ സ്ഥാനാർഥി എൽഡിഎഫിലെ സ്കറിയാ തോമസിനെ 42,256 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മോൻസ് പരാജയപ്പെടുത്തിയത്. കടുത്തുരുത്തി നിയോജകമണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായിരുന്നു അത്.

പ്രതീക്ഷയോടെ
എന്നാൽ ഇക്കുറി മണ്ഡലത്തിൽ അട്ടിമറിയുണ്ടാകുമെന്നാണ് ഇടതുക്യാമ്പ് അവകാശപ്പെടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ 15,000 ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷമാണ് ഇടതുപക്ഷത്തിന് ഊർജ്ജം നൽകുന്നത്. ഇത്തവണയും മോൻസും സ്റ്റീഫൻ ജോർജും തമ്മിലാണ് മത്സരം. പിളർപ്പിന് ശേഷമുള്ള ആദ്യപോരാട്ടത്തിൽ ജോസ്-ജോസഫ് വിഭാഗങ്ങളുടെ ശക്തിപ്രകടനത്തിനാകും മണ്ഡലം വേദിയാകുക.
നടി ഷിഫാലി ജരിവാലയുടെ ചിത്രങ്ങള്‍
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications