ഒരുപാട് ഓടിനടന്നു... പക്ഷെ പൂര്‍ത്തിയാക്കാനായില്ല; കാനം മടങ്ങിയത് ആ സ്വപ്‌നം ബാക്കിയാക്കി
കോട്ടയം: സി പി ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്‍ വിട വാങ്ങുന്നത് പാര്‍ട്ടി സ്ഥാപക നേതാക്കളിലൊരാളായ പി കൃഷ്ണപിള്ളയുടെ ജന്മഗൃഹം പുനര്‍നിര്‍മിക്കണം എന്ന സ്വപ്‌നം ബാക്കിയാക്കി. കൃഷ്ണപിള്ളയുടെ ജന്മഗൃഹം പുനര്‍നിര്‍മിച്ച് പുതുതലമുറയ്ക്കായി പഠനകേന്ദ്രം, ഗ്രന്ഥശാല, സെമിനാര്‍ ഹാള്‍, കലാപരിപാടികള്‍ക്കായി തിയറ്റര്‍ എന്നിവ നിര്‍മിക്കണമെന്നായിരുന്നു കാനം രാജേന്ദ്രന്റെ ആഗ്രഹം.
എന്നാല്‍ ആ ആഗ്രഹം ബാക്കിയാക്കിയാണു കാനം വിടവാങ്ങിയത്. കമ്യൂണിസ്റ്റ് പാര്‍ട്ടി കേരള ഘടകത്തിന്റെ സ്ഥാപകനേതാവായിരുന്നു പി കൃഷ്ണപിള്ള. സഖാക്കളുടെ സഖാവ് എന്ന് അറിയപ്പെട്ട കൃഷ്ണപിള്ളയുടെ ജന്മഗൃഹം വൈക്കത്തെ പറൂപ്പറമ്പ് പുരയിടത്തായിരുന്നു നിലനിന്നിരുന്നത്. ഈ പുരയിടം സി പി ഐ സംസ്ഥാന കൗണ്‍സില്‍ വിലക്ക് വാങ്ങിയത കാനം രാജേന്ദ്രന്‍ മുന്‍കൈയെടുത്തായിരുന്നു.

കൃഷ്ണപിള്ളയുടെ വീട് നിലനിന്നിരുന്ന പുരയിടം പലരുടേയും കൈ മറിഞ്ഞ് 2020 ഓഗസ്റ്റിലാണ് സിപിഐ സംസ്ഥാന കൗണ്‍സിലിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കിയത് കാനം രാജേന്ദ്രന്‍ ആയിരുന്നു. 2021 ല്‍ പറൂപ്പറമ്പ് പുരയിടത്തില്‍ നടന്ന സി പി ഐ ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യാനും കാനം എത്തിയിരുന്നു.
വൈക്കത്ത് വരുമ്പോഴെല്ലാം കുട്ടികള്‍ക്കായി ഗ്രന്ഥശാല പ്രവര്‍ത്തനം ആരംഭിക്കണമെന്ന് പ്രദേശത്തെ പാര്‍ട്ടി നേതാക്കളോട് നിര്‍ദേശിക്കുമായിരുന്നു. ഒപ്പം അതിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പാര്‍ട്ടി പ്രവര്‍ത്തകരോട് ചോദിച്ചറിയുകയും ചെയ്യുമായിരുന്നു. രാഷ്ട്രീയ ജീവിതത്തിലായാലും വ്യക്തി ജീവിതത്തിലായാലും വൈക്കവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു കാനം.
എ ഐ എസ ്എഫ് കാലം മുതല്‍ വൈക്കത്തെ സ്ഥിരസാന്നിധ്യമായിരുന്നു കാനം രാജേന്ദ്രന്‍. പിന്നീട് സി പി ഐ ജില്ലാ സെക്രട്ടറി ആയിരുന്നപ്പോള്‍ വൈക്കത്തെ പാര്‍ട്ടി കമ്മിറ്റികളിലെല്ലാം സജീവമായി പങ്കെടുത്തു. പാര്‍ട്ടിയിലെ ഉന്നതസ്ഥാനങ്ങള്‍ തേടിയെത്തിയപ്പോഴും ആ ബന്ധം തുടര്‍ന്നു പോന്നു. അതേസമയം സാധാരണക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഒപ്പം നിന്ന നേതാവായിരുന്നു കാനം രാജേന്ദ്രന്‍ എന്ന് വൈക്കം എം എല്‍ എ സി കെ ആശ പറഞ്ഞു.
വിദ്യാര്‍ഥി യുവജന സംഘടനാ പ്രവര്‍ത്തന കാലഘട്ടത്തിലും ജനപ്രതിനിധി എന്ന നിലയിലും കലവറയില്ലാത്ത പിന്തുണയാണ് വൈക്കത്തിന് കാനം നല്‍കിയത് എന്നും പ്രതിസന്ധികളില്‍ താങ്ങായി ആവേശോജ്വല പിന്തുണയാണ് കാനം നല്‍കിയത് എന്നും സി കെ ആശ പറഞ്ഞു.












Click it and Unblock the Notifications