പൊരുതി തോറ്റുവെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം; കൂടുതല്‍ ഡെക്കറേഷന്‍ വേണ്ടെന്ന് സോഷ്യല്‍ മീഡിയ
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ എന്‍ ജയരാജിന് ജയം. ജില്ലയില്‍ ബിജെപി വളരെ പ്രതീക്ഷ വച്ചുപുലര്‍ത്തിയ മണ്ഡലമായിരുന്നു കാഞ്ഞിരപ്പള്ളി. ഇവിടെ മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെയാണ് ബിജെപി മല്‍സരിപ്പിച്ചത്. തോല്‍വി സമ്മതിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിന് താഴെ രൂക്ഷമായ പരിഹാസമാണ് ഉയരുന്നത്.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

ഞാന്‍ പൊരുതി തോറ്റു എന്നാണ് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വാക്കുകള്‍. ഇതൊരു തമാശയായിരുന്നു. ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. മണ്ഡലത്തില്‍ ജയിച്ച പ്രഫസര്‍ ജയരാജിന് അഭിനന്ദനങ്ങള്‍. ആശംസകള്‍ നേരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദനങ്ങള്‍. മികച്ച ഭരണം കാഴ്ചവയ്ക്കാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. എനിക്ക് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി എന്നും അല്‍ഫോണ്‍സ് കണ്ണന്താനം കുറിക്കുന്നു.
എന്നാല്‍ ഇതിന് താഴെ കമന്റുകള്‍ വന്നു നിറയുകയാണ്. തോറ്റു എന്ന് പറഞ്ഞാല്‍ പോലെ കൂടുതല്‍ ഡെക്കറേഷന്‍ വേണോ എന്നാണ് ചിലരുടെ ചോദ്യം. ഇനി മിസോറാമിലേക്ക് പോകുമോ എന്ന് ചോദിക്കുന്നവരുമുണ്ട്. താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ മലയാളികള്‍ക്ക് നേരത്തെ അറിയാമായിരുന്നു എന്നാണ് മറ്റൊരു കമന്റ്. എല്‍ഡിഎഫില്‍ തന്നെ നിന്നിരുന്നു എങ്കില്‍ എന്ന് തോന്നുന്നുണ്ടോ എന്ന കമന്റുമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച വിജയമാണ് ലഭിച്ചിരിക്കുന്നത്. യുഡിഎഫ് തകര്‍ന്നടിഞ്ഞു.












Click it and Unblock the Notifications