കാഞ്ഞിരപ്പള്ളിയിൽ എന്ത്?ചുവക്കുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്.. അട്ടിമറി പ്രതീക്ഷിച്ച് കോൺഗ്രസും ബിജെപിയും
കോട്ടയം; കേരള കോൺഗ്രസിനും ഇടതുപക്ഷത്തിനും കോൺഗ്രസിനും ഒരുപോലെ സ്വാധീനമുള്ള മണ്ഡലത്തിൽ ഇക്കുറി രാഷ്ട്രീയക്കാറ്റ് എങ്ങോട്ട് വീശും? എൽഡിഎഫിൽ നേരത്തേ സിപിഐ മത്സരിച്ചിരുന്ന സീറ്റാണ് കാഞ്ഞിരപ്പള്ളി. ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എം മുന്നണിയിൽ എത്തിയതോടെ കേരള കോൺഗ്രസിന്റെ സിറ്റിംഗ് മണ്ഡലം കൂടിയായിരുന്ന കാഞ്ഞിരപ്പള്ളി എൽഡിഎഫിൽ അവർക്ക് വിട്ടുകൊടുത്തു. ഇത്തവണയും സിറ്റിംഗ് എംഎൽഎയായ എൻ ജയരാജാണ് ഇവിടെ മത്സരിക്കുന്നത്.
യുഡിഎഫിൽ സീറ്റ് കോൺഗ്രസിനാണ്. നീണ്ട തർക്കങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ ജോസഫ് വാഴയ്ക്കാനെയാണ് ഇവിടെ കോൺഗ്രസിന് വേണ്ടി രംഗത്തിറങ്ങുന്നത്. എൻഡിഎ സ്ഥാനാർത്ഥിയായ മുൻ എംഎൽഎ കൂടിയായ അൽഫോൺസ് കണ്ണന്താനം കൂടി എത്തിയതോടെ മണ്ഡലത്തിൽ കടുത്ത മത്സരത്തിനാണ് വഴിയൊരുങ്ങിയിരിക്കുന്നത്.
കോഴിക്കോട് സൗത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി നൂര്‍ബിന റഷീദിന്റെ പ്രചാരണം: ചിത്രങ്ങള്‍
കാഞ്ഞിരപ്പള്ളി താലൂക്കിലെ ചിറക്കടവ്, കാഞ്ഞിരപ്പള്ളി, മണിമല എന്നീ പഞ്ചായത്തുകളും ചങ്ങനാശ്ശേരി താലൂക്കിൽ ഉൾപ്പെട്ട കങ്ങഴ, കറുകച്ചാൽ, നെടുംകുന്നം, വാഴൂർ, വെള്ളാവൂർ എന്നീ പഞ്ചായത്തുകളും കോട്ടയം താലൂക്കിലെ പള്ളിക്കത്തോട് പഞ്ചായത്തും ഉൾപ്പെടുന്നതാണ് നിലവിലെ കാഞ്ഞിരപ്പള്ളി നിയമസഭ മണ്ഡലം.

പഴയ വാഴൂർ
പഴയ വാഴൂർ മണ്ഡലം 2011 ലാണ് കാഞ്ഞിരപ്പള്ളിയായത്.കേരള കോൺഗ്രസിന്റെ സ്ഥാപക നേതാവ് പി ടി ചാക്കോ ആയിരുന്നു വാഴൂരിന്റെ ആദ്യ എംഎൽഎ. 1957ലെ ആദ്യനിയമസഭ തെരഞ്ഞെടുപ്പിൽ സിപിഐയിലെ എൻ രാഘവകുറുപ്പിനെ 80 വോട്ടുകൾക്ക് പരാജയപ്പെടുത്തിയായിരുന്നു ചാക്കോയുടെ വിജയം. 1960ൽ കോൺഗ്രസിലെ വി കെ വേലപ്പനും 1965ൽ കേരള കോൺഗ്രസ് സ്ഥാപകാംഗമായിരുന്ന പ്രൊഫ. കെ നാരായണക്കുറുപ്പും ജയിച്ചു കയറി.

അഞ്ച് തവണ ജയിച്ചു
നാരായണക്കുറുപ്പ് പിന്നീട് അഞ്ച് തവണകൂടി മണ്ഡലത്തിൽ നിന്ന് വിജയിച്ചു.1967ൽ സിപിഐയുടെ കടയനിക്കാട് പുരുഷോത്തമൻ പിള്ളയിലൂടെ മണ്ഡലം ഇടതുപക്ഷത്തെത്തി. 1982ലും 87ലും കാനം രാജേന്ദ്രനായിരുന്നു മണ്ഡലത്തിൽ വിജയിച്ചത്. 2011 ലെ മണ്ഡല പുനർനിർണയത്തിലാണ് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ രണ്ട് പഞ്ചായത്തുകൾ ഒഴികെയുള്ള മുഴുവൻ പ്രദേശങ്ങളും പൂഞ്ഞാറിലേക്ക് ചേർക്കപ്പെടുകയും വാഴൂർ കാഞ്ഞിരപ്പള്ളിയായി രൂപാന്തരം പ്രാപിക്കുകയും ചെയ്തത്.

എൻ ജയരാജിന്റെ വിജയം
പഴയ വാഴൂർ മണ്ഡലത്തിലെ ചിറക്കടവ്, വാഴൂർ, വെള്ളാവൂർ, കറുകച്ചാൽ, കങ്ങഴ, നെടുങ്കുന്നം എന്നീ പ്രദേശങ്ങളും പഴയ കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി, മണിമല പഞ്ചായത്തുകളും പുതുപ്പള്ളി മണ്ഡലത്തിന്റെ ഭാഗമായിരുന്ന പള്ളിക്കത്തോടും ഉൾപ്പെടുത്തിയാണ് ഇപ്പോഴത്തെ കാഞ്ഞിരപ്പള്ളി മണ്ഡലം രൂപീകരിച്ചത്. കോൺഗ്രസിലെ കെടി തോമസായിരുന്നു പഴയ കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള ആദ്യ എംഎൽഎ. 2006 ലാണ് ഇവിടെ നിന്ന് എൽഡിഎഫ് സ്വതന്ത്രനായി അൽഫോൺസ് കണ്ണന്താനം വിജയിക്കുന്നത്.മണ്ഡല പുനർനിർണയത്തിന് ശേഷം 2011ൽ സുരേഷ് ടി നായരെ പരാജയപ്പെടുത്തിയായിരുന്നു കേരള കോൺഗ്രസ് നേതാവായ എൻ ജയരാജ് മണ്ഡലം നിലനിർത്തിയത്. 12,206 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം.

ജയരാജ് ഹാട്രിക് അടിച്ചു
2016 ൽ വിബി ബിനുവിനെ 3890 വോട്ടുകൾക്ക് പരാജയപ്പെടുത്തി കാഞ്ഞിരപ്പള്ളിയിൽ ജയരാജ് ഹാട്രിക് അടിച്ചു. ഇക്കുറിയും മണ്ഡലം നിലനിർത്താനാകുമെന്ന പ്രതീക്ഷയിലാണ് ജയരാജ്.യുഡിഎഫിന് മുൻതൂക്കമുണ്ടായിരുന്ന മണ്ഡലം ജോസ് വിഭാഗത്തിന്റെ വരവോടെ ഇടത്തേക്ക് ചാഞ്ഞിരിക്കുകയാണ്. തദ്ദേശ കണക്കുകളും എൽഡിഎഫിന് അനുകൂലമാണ്. മണ്ഡലത്തിൽ 9 പഞ്ചായത്തുകളിൽ ഏഴും ഭരിക്കുന്നത് എൽഡിഎഫ് ആണ്. പള്ളിക്കത്തോട് പഞ്ചായത്തിൽ ബിജെപിയും നെടുങ്കുന്നം പഞ്ചായത്ത് യുഡിഎഫും ഭരിക്കുന്നു.

വികസന വിഷയങ്ങൾ
വികസന വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് ജയരാജ് ഇവിടെ വോട്ട് തേടുന്നത്.അതേസമയം മറുവശത്ത് മണ്ഡലം ഇക്കുറിയും യുഡിഎഫിനെ കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ജോസഫ് വാഴയ്ക്കൻ.കേരള കോൺഗ്രസിന്റെ മുന്നണി മാറ്റവും യുഡിഎഫ് ഇവിടെ ആയുധമാക്കും. അതേസമയം കോട്ടയത്ത് എ പ്ലസ് മണ്ഡലമെന്ന് കണക്കാക്കുന്ന കാഞ്ഞിരപ്പള്ളിയിൽ പ്രതീക്ഷ ഉയർന്ന നിലയിലാണ് ബിജെപി. 2016 ൽ 30,000 ത്തിലധികം വോട്ട് നേടാൻ ബിജെപിക്ക് ഇവിടെ സാധിച്ചിരുന്നു. എരുമേലി വിമാനത്താവളം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ യാഥാര്‍ഥ്യമാക്കുമെന്ന് പ്രഖ്യാപിച്ചാണ് കാഞ്ഞിരപ്പള്ളി മുൻ എംഎൽഎയായ അൽഫോൺസ് കണ്ണന്താനം ഇവിടെ വോട്ട് തേടുന്നത്.
ആരെയും കൊതിപ്പിക്കും: പൂജ രാമചന്ദ്രന്റെ പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications