Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ജോസ് കെ മാണി; പാലായില്‍ പദയാത്ര തുടങ്ങി

കോട്ടയം: പാലാ നിയോജക മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ജോസ് കെ മാണി തുടക്കമിട്ടു. ഒരാഴ്ച നീളുന്ന പദയാത്രയ്ക്കാണ് തുടക്കമായത്. മാണി സി കാപ്പന്‍ പാലാ മണ്ഡലത്തില്‍ പ്രചാരണത്തിന് തുടക്കമിട്ടതിന് പിന്നാലെയാണ് ജോസ് കെ മാണിയുടെ നീക്കം. ഇടതുപക്ഷ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിവരിക്കുന്ന പദയാത്രയില്‍ കേരള കോണ്‍ഗ്രസിന് പാലാ മണ്ഡലത്തോടുള്ള വൈകാരിക ബന്ധവും എന്തുകൊണ്ട് യുഡിഎഫ് വിട്ടു എന്ന വിശദീകരണവുമാണ് ജോസ് പക്ഷം ലക്ഷ്യമിടുന്നത്. മുത്തോലിയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. 12 പഞ്ചായത്തുകളിലും നഗരസഭയിലും കാല്‍നടയായി ജോസ് കെ മാണി എത്തും. ജനകീയം എന്ന പേരിലുള്ള യാത്ര വിഎന്‍ വാസവനാണ് ഉദ്ഘാടനം ചെയ്തത്.

j

വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ട്രാക്ടര്‍ റാലി, ചിത്രങ്ങള്‍ കാണാം

യുഡിഎഫ് പക്ഷത്ത് നിന്ന് മാണി സി കാപ്പന്‍ പാലായില്‍ മല്‍സരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എല്‍ഡിഎഫിന് വേണ്ടി രംഗത്തിറങ്ങുക ജോസ് കെ മാണിയാകുമെന്ന സൂചനയാണ് പദയാത്രയിലൂടെ ലഭിക്കുന്നത്. കേരളം ഉറ്റുനോക്കുന്ന മല്‍സരമയിരിക്കും ഇത്തവണ പാലായിലേത്. അതിനിടെ മാണി സി കാപ്പന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള എന്നാണ് പേര്. നാളെ തിരുവനന്തപുരത്ത് രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പരിപാടിയില്‍ മാണി സി കാപ്പനുമുണ്ടാകും. പുതിയ പാര്‍ട്ടിയെ യുഡിഎഫില്‍ എടുക്കുമെന്നാണ് വിവരം.

നടി റുഹി സിങിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+