കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂന്നിലൊന്ന് മതി: മികച്ച സ്ഥാനാർത്ഥിയെ കണ്ടെത്താൻ കേരളത്തിൽ എഐസിസി സർവേ

Google Oneindia Malayalam News

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ചർച്ചകള്‍ ഊർജ്ജിതമാകുമ്പോള്‍ രഹസ്യ സർവേയുമായി എഐസിസി. വിജയ സാധ്യതയുള്ള സ്ഥാനാർത്ഥികളെ കണ്ടെത്താൻ എഐസിസി നേരിട്ട് രഹസ്യ സർവേയാണ് നടത്തുന്നത്. ഓരോ മണ്ഡലത്തിൽ നിന്നും വിജയ സാധ്യതയുള്ള മൂന്ന് പേരുകളാണ് രഹസ്യസർവേ വഴി എഐസിസി ശേഖരിക്കുന്നത്. അതാത് മണ്ഡലത്തിലെ ജനങ്ങളിൽ നിന്നും പാർട്ടി നേതാക്കളിൽ നിന്നും വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടുള്ള പതിവ് സർവേയല്ല ഇത്തവണയെന്നതാണ് ഒരു പ്രത്യേകത.

കര്‍ഷകപ്രക്ഷോഭം; കര്‍ഷക യൂണിയനുകളുമായി യോഗം ചേര്‍ന്ന്‌ സുപ്രിം കോടതി നിയോഗിച്ച മൂന്നംഗസമിതികര്‍ഷകപ്രക്ഷോഭം; കര്‍ഷക യൂണിയനുകളുമായി യോഗം ചേര്‍ന്ന്‌ സുപ്രിം കോടതി നിയോഗിച്ച മൂന്നംഗസമിതി

വിജയസാധ്യതയും സീറ്റ് ആഗ്രഹിക്കുന്ന നേതാക്കളുടെ പേരുകളും കൈവശം വെച്ചാണ് എഐസിസിയുടെ സർവേ. എഐസിസിയുടെ പക്കലുള്ള പേരുകള്‍ വെളിപ്പെടുത്തിയ ശേഷം ആളുകളിൽ നിന്നും കൂട്ടായ്മകളിൽ നിന്നുമെല്ലാം അഭിപ്രായം ആരായുന്ന രീതിയെയാണ് ആശ്രയിക്കുന്നത്. ഇങ്ങനെ ഏറ്റവും അധികം പേരുടെ പിന്തുണ ലഭിക്കുന്നവരെയാണ് സ്ഥാനാർത്ഥിയാക്കാനുള്ള സാധ്യതാ പട്ടികയിൽ ചേർക്കുക.

congress-31-14

എഐസിസി സർവേ നടത്തുന്നതിനെക്കുറിച്ച് സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കള്‍ക്ക് ഇതിനകം ബോധ്യപ്പെട്ടിട്ടുണ്ട്. അതിനാൽ തന്നെ ജാഗ്രതയിലാണ് നേതാക്കള്‍. സഹപ്രവർത്തകർക്കും പാർട്ടി നേതാക്കള്‍ക്കും ഇത് സംബന്ധിച്ച നിർദേശങ്ങള്‍ കൃത്യസമയത്ത് നൽകാനും മറന്നിട്ടില്ല.

English summary
Kerala assembly election 2021: AICC to held secret survey to find candidates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X