പുതുപ്പള്ളിക്ക് എന്ത് കിട്ടി? ഉമ്മന്‍ ചാണ്ടിയുടെ വീട്ടിലേക്ക് ബിജെപി മാര്‍ച്ച്, ബാരിക്കേഡും ജലപീരങ്കിയും...
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവെ പ്രതിഷേധങ്ങള്‍ ശക്തമാക്കി കളം നിറയാന്‍ ബിജെപി. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ വീട്ടിലേക്ക് ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പുതുപ്പള്ളി മണ്ഡലത്തില്‍ പാതിവഴിയില്‍ നിലച്ച പദ്ധതികളുടെ പേരിലാണ് മാര്‍ച്ച്. ഉമ്മന്‍ ചാണ്ടി എംഎല്‍എ പുതുപ്പള്ളിക്ക് ബാധ്യത, 50 വര്‍ഷം ഉമ്മന്‍ ചാണ്ടി എംഎല്‍എ ആയിട്ട് പുതുപ്പള്ളിക്ക് എന്തു കിട്ടി തുടങ്ങിയ ചോദ്യങ്ങളാണ് ബിജെപി ഉയര്‍ത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയില്‍-ചിത്രങ്ങള്‍ കാണാം

പുതുപ്പള്ളി ജങ്ഷനില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് ഉമ്മന്‍ ചാണ്ടിയുടെ വീടിന് സമീപം പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. പിരിഞ്ഞുപോകാത്ത പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി ഉപയോഗിച്ചു. പൂര്‍ത്തിയാകാത്ത പദ്ധതികളുടെ മാതൃകകളുമായിട്ടാണ് ബിജെപി പ്രവര്‍ത്തകര്‍ എത്തിയത്. പ്രതിഷേധ സൂചകമായി അതിന് മുകളില്‍ റീത്ത് വച്ചു. ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിക്കാരെ വഞ്ചിച്ചു എന്നാണ് ബിജെപിയുടെ ആരോപണം.
വാഗ്ദാനങ്ങള്‍ നടപ്പാക്കിയില്ലെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സിആര്‍ പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു. സ്വന്തം മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാത്ത ഉമ്മന്‍ ചാണ്ടി എങ്ങനെ കേരളത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. കേരള ജനതയെ കണ്ണില്‍ പൊടിയിടാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും പ്രഫുല്‍ കൃഷ്ണന്‍ ആരോപിച്ചു. ഇടതു-വലതു കക്ഷി നേതാക്കളുടെ മണ്ഡലങ്ങളില്‍ വരുംദിവസങ്ങളില്‍ പ്രതിഷേധം ശക്തമാക്കാനാണ് ബിജെപിയുടെ തീരുമാനം.












Click it and Unblock the Notifications