കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

30,000ത്തിലധികം വോട്ട് ലഭിച്ച മണ്ഡലം; 'സർപ്രൈസ് സ്ഥാനാർത്ഥിയെ' ഇറക്കും.. രണ്ട് കൽപ്പിച്ച് ബിജെപി

Google Oneindia Malayalam News

കോട്ടയം; ഇത്തവണ രണ്ടും കൽപ്പിച്ച് അങ്കത്തിറങ്ങുകയാണ് ബിജെപി. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ന് ദേശീയ അധ്യക്ഷൻ ജെപി നദ്ദ കേരളത്തിലെത്തും. രണ്ട് ദിവസത്തെ സന്ദർശനത്തിന് എത്തുന്ന നദ്ദ പ്രമുഖ വ്യക്തികളുമായും സാമുദായിക നേതാക്കളുമായും ചർച്ച നടത്തും. തുടർന്ന് എൻഡിഎ നേതാക്കളുമായും തിരഞ്ഞെടുപ്പ് യോഗങ്ങൾ വിലയിരുത്തുമെന്നാണ് റിപ്പോർട്ട്. നദ്ദയുടെ വരവ് തുടക്കം മാത്രമാണെന്ന് ബിജെപി നേതാക്കൾ‌ പറയുന്നു. തിരഞ്ഞെടുപ്പിന് മുൻപ് പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ കേരളത്തിൽ പല തവണയെത്തും എന്ന കാര്യത്തിൽ തർക്കമില്ല. ഇക്കുറി ഏത് വിധേനയും കൂടുതൽ സീറ്റുകൾ പിടിച്ചെടുക്കുകയാണ് ബിജെപി ലക്ഷ്യം.

പ്രത്യേകം ശ്രദ്ധ നൽകണം

പ്രത്യേകം ശ്രദ്ധ നൽകണം

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ 30,000 ത്തിൽ കൂടുതൽ വോട്ടുകൾ നേടിയ മണ്ഡലത്തിൽ പ്രത്യേകം താത്പര്യം നൽകണമെന്നാണ് ദേശീയ നേതൃത്വവും ആർഎസ്എസും സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. എ കാറ്റഗറിയിലാണ് ബിജെപി ഈ മണ്ഡലങ്ങളെ ഉൾപ്പെടുത്തിയിരിക്കുന്നത്. ശക്തമായി പൊരുതിയാൽ വിജയ സാധ്യത കൂടുതലാണെന്നാണ് നേതാക്കൾ പറയുന്നത്.

കാഞ്ഞിരപ്പള്ളിയിൽ പിടിമുറുക്കും

കാഞ്ഞിരപ്പള്ളിയിൽ പിടിമുറുക്കും

അത്തരത്തിൽ 30,000 ത്തിന് മുകളിൽ വോട്ട് ലഭിക്കുകയും ബിജെപി പോര് മുറക്കാൻ തിരുമാനിച്ചിരിക്കുകയും ചെയ്യുന്ന മണ്ഡലങ്ങളിൽ ഒന്നാണ് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി. ഇത്തവണ മണ്ഡലത്തിൽ പ്രത്യക ശ്രദ്ധ നൽകി പ്രവർത്തിക്കാനാണ് സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്.

തിരഞ്ഞെടുപ്പ് കണക്കുകൾ

തിരഞ്ഞെടുപ്പ് കണക്കുകൾ

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും മികച്ച പ്രകടനമായിരുന്നു മണ്ഡലത്തിൽ ബിജെപി കാഴ്ച വെച്ചത്. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിലും മിന്നും മുന്നേറ്റം കാഴ്ച വെയ്ക്കാൻ പാർട്ടിക്ക് കഴിഞ്ഞിരുന്നു. വോട്ട് കണക്കുകളിൽ എൽഡിഎഫാണ് മുന്നിലെങ്കിലും ബിജെപിക്ക് 29,590 വോട്ട് പിടിക്കാൻ ഇവിടെ സാധിച്ചിരുന്നു.

പള്ളിക്കത്തോട് പഞ്ചായത്ത് പിടിച്ചു

പള്ളിക്കത്തോട് പഞ്ചായത്ത് പിടിച്ചു

മണിമല ഒഴികെയുള്ള എല്ലാ പഞ്ചായത്തുകളിലും ബിജെപി മുന്നേറി. മണ്ഡലത്തിലെ പള്ളിക്കത്തോട് പഞ്ചായത്ത് പിടിക്കുകയും ചെയ്തതോടെ ബിജെപിയുടെ ആത്മവിശ്വാസം ഉയർത്തുന്നുണഅട്. അതേസമയം അമിത ആത്മവിശ്വാസത്തിൽ തിരഞ്ഞെടുപ്പിൽ ജാഗ്രത കുറവ് കാണിക്കരുതെന്ന നിർദ്ദേശമാണ് ആർഎസ്എസ് നൽകുന്നത്.

ആർഎസ്എസ് മുന്നറിയിപ്പ്

ആർഎസ്എസ് മുന്നറിയിപ്പ്

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ കുറവ് വോട്ടുകളാണ് ലോക്സഭ തിരഞ്ഞെടുപ്പിൽ നേടിയതെന്നതും പഞ്ചായത്ത് തിരഞ്ഞെടുപ്പിലും കഴിഞ്ഞ തവണത്തെക്കാൾ വോട്ട് കുറഞ്ഞെന്നതും ആർഎസ്എസ് ചൂണ്ടിക്കാട്ടുന്നു.ജോസ് കെ മാണി-എൽഡിഎഫ് സമവാക്യത്തിന്റെ പ്രകടനം കൂടി മുന്നിൽ കണ്ട് കൊണ്ടാകണം പ്രവർത്തനമെന്നും ആർഎസ്എസ് നേതൃത്വത്തോട് നിർദ്ദേശിക്കുന്നുമഅട്

സ്ഥാനാർത്ഥികളായി പരിഗണിക്കുന്നത്

സ്ഥാനാർത്ഥികളായി പരിഗണിക്കുന്നത്

യുവാക്കളെ സ്ഥാനാർത്ഥികളായി പരിഗണിക്കമെന്നാണ് പാർട്ടി നേതാക്കളുടെ ആവശ്യം. അതേസമയം അൽഫോൺസ് കണ്ണന്താനത്തിന്റെ പേരാണ് ഇവിടെ ചർച്ചയാകു്നനത്. അതേസമയം കഴിഞ്ഞ നിയമസഭാ തിര‍ഞ്ഞെടുപ്പിൽ മത്സരിച്ച വി.എൻ. മനോജ് സീറ്റിനായി ശക്തമായ അവകാശം ഉന്നയിക്കുന്നുണ്ട്.

മുൻ കേരള കോൺഗ്രസ് നേതാവ്

മുൻ കേരള കോൺഗ്രസ് നേതാവ്

കഴിഞ്ഞ തവണ 30000 വോട്ട് നേടാനായതാണ് മനോജ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം ജില്ലാ പ്രസിഡന്റ് അഡ്വ.നോബിൾ മാത്യുവും സീറ്റിനായി അവകാശം ഉന്നയിക്കുന്നുണ്ട്. കേരള കോൺഗ്രസിന്റെ വോട്ടുകളിൽ വിള്ളൽ വീഴ്ത്താൻ മുൻ കേരള കോൺഗ്രസുകാരൻ കൂടിയായ തനിക്ക് സാധിക്കുമെന്നാണ് നോബിൽ പറയുന്നത്.

മറ്റ് പേരുകൾ

മറ്റ് പേരുകൾ

മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എൻ ഹരിയും സീറ്റിനായി ചരടുവലിക്കുന്നുണ്ട്. മണ്ഡലത്തിലുള്ള നിർണ്ണായക സ്വാധീനവും പള്ളിക്കത്തോട് പഞ്ചായത്ത് പിടിച്ചെടുക്കാൻ സാധിച്ചതും ചൂണ്ടിക്കാട്ടിയാണ് ഹരി സീറ്റ് ചോദിക്കുന്നത്. ഇവരെ കൂടാതെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജി രാമൻ നായർ, ഡോ ജെ പ്രമീള ദേവി എന്നിവരുടെ പേരുകളും മണ്ഡലത്തിൽ ചർച്ചയാണ്.

 സർപ്രൈസ് സ്ഥാനാർത്ഥികൾ

സർപ്രൈസ് സ്ഥാനാർത്ഥികൾ

അതേസമയം സ്ഥിരം മുഖങ്ങൾക്ക് പകരം പ്രാദേശിക തലത്തിൽ കൂടി സമ്മതരായ സർപ്രൈസ് സ്ഥാനാർത്ഥികളേയും രംഗത്തിറക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് സംസ്ഥാന നേതാക്കൾ സൂചിപ്പിക്കുന്നത്. ഉടൻ തന്നെ ഇക്കാര്യത്തിൽ അന്തിമ തിരുമാനം ഉണ്ടാകുമെന്നും നേതാക്കൾ പറയുന്നു.

Recommended Video

cmsvideo
Jacob Thomas will be BJP candidate in coming election

English summary
kerala assembly election 2021; BJP may field surprise candidate in kanjirappally seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X