ഉമ്മന്‍ചാണ്ടിക്കെതിരെ ജോര്‍ജ് കൂര്യന്, പിണറായിക്കെതിരെ പികെഡി നമ്പ്യാര്‍: തയ്യാറായി ബിജെപി
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ കേരളത്തില്‍ രണ്ടക്കത്തില്‍ കുറയാത്ത സീറ്റുകളില്‍ വിജയം നേടാനുള്ള ശ്രമത്തിലാണ് ബിജെപി. കുറഞ്ഞ് 40 മണ്ഡലങ്ങളിലെങ്കിലും ശക്തമായ ത്രികോണ മത്സവും ഇതിലൂടെ 10 സീറ്റ് എന്നതുമാണ് ബിജെപിയുടെ ലക്ഷ്യം. പ്രധാന മുന്നണികളുടെ പോരാട്ടത്തില്‍ 15 ശതമാനം വോട്ടുകള്‍ മാത്രം കിട്ടുന്ന സ്ഥിതി മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്രൈസ്തവ വിഭാഗങ്ങളിലേക്ക് കൂടി ബിജെപി ഏറെ പ്രതീക്ഷയോടെ ഇറങ്ങുന്നത്. കൂടാതെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളും ബിജെപിയില്‍ പുരോഗമിക്കുന്നുണ്ട്.
മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി രാഹുല്‍ ഗാന്ധി

പിണറായി വിജയന്, ഉമ്മന്‍ചാണ്ടി
വിജയം ഉറപ്പുള്ള മണ്ഡലങ്ങള്‍, ശക്തമായ മത്സരം കാഴ്ചവെക്കാന്‍ കഴിയുന്ന മണ്ഡലങ്ങള്‍, ശ്രദ്ധേയമായ മത്സരങ്ങള്‍ നടത്തുന്ന മണ്ഡലങ്ങള്‍ എന്നിങ്ങനെ തരംതിരിച്ചുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളാണ് ബിജെപിയില്‍ നടക്കുന്നത്. പിണറായി വിജയന്, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖര്‍ക്കെതിരെ നിര്‍ത്തേണ്ട സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള ചര്‍ച്ചകളില്‍ ഏകദേശ ധാരണയും ഉണ്ടായിട്ടുണ്ട്.

ധര്‍മ്മടത്ത് പികെഡി നമ്പ്യാര്‍
മുഖ്യമന്ത്രി പിണറായി വിജയനെതിരെ പികെഡി നമ്പ്യാരെ നിര്‍ത്താനാണ് ആലോചന. രാഷ്ട്രീയ നിരൂപകനും സംരഭകനുമാണ് അദ്ദേഹം. 2016 ലെ തിരഞ്ഞെടുപ്പില്‍ മോഹനന് മാനന്തേരിയെ ആയിരുന്നു ധര്‍മ്മടത്ത് പിണറായിക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. മുന്‍ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ വോട്ട് വിഹിതം 4.67 ആയി ഉയര്‍ത്താന്‍ കഴിഞ്ഞെങ്കിലും കേവലം 12763 വോട്ടുകള്‍ മാത്രമായിരുന്നു നേടാന്‍ കഴിഞ്ഞത്.

വിജയ പ്രതീക്ഷയില്ലെങ്കിലും
തദ്ദേശ തിരഞ്ഞെടുപ്പിലും ഇതേ വോട്ടുകള്‍ തന്നെയാണ് മണ്ഡലത്തില്‍ ബിജെപിക്ക് നേടാന്‍ കഴിഞ്ഞത്. വിജയ പ്രതീക്ഷയില്ലെങ്കിലും മുഖ്യമന്ത്രിക്കെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയെന്നതാണ് ലക്ഷ്യം. ഹരിപ്പാട് രമേശ് ചെന്നിത്തലയ്ക്കെതിരെ പാര്‍ട്ടി ബൗദ്ധിക സെല്ലിലെ ആര് ബാലശങ്കറിനെ മത്സരിപ്പിക്കാനാണ് നിലവില്‍ ആലോചിക്കുന്നത്. മണ്ഡലത്തിലെ നേതാക്കളുമായി ഇദ്ദേഹം ചര്‍ച്ച നടത്തിയെന്നാണ് സൂചന.

ഹരിപ്പാട് അശ്വനി ദേവ്
2016 ല്‍ ഡി അശ്വിനി ദേവ് ആയിരുന്നു ഹരിപ്പാട് രമേശ് ചെന്നിത്തലയ്ക്കെതിരെ മത്സരിച്ചത്. ആറ് ശതമാനം വോട്ട് വര്‍ധിപ്പിച്ചത് 12985 വോട്ടായിരുന്നു അദ്ദേഹത്തിന് നേടാന്‍ കഴിഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് വിഹിതം വര്‍ധിപ്പിക്കാനും സാധിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് മോശമല്ലാത്ത സാന്നിധ്യം ഉണ്ടെങ്കിലും ബിജെപി വോട്ടുകള്‍ ചോരുന്നുവെന്ന സ്ഥിരമായ ആക്ഷേപം ഉള്ള മണ്ഡലം കൂടിയാണ് ഹരിപ്പാട്.

പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ
പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിക്കെതിരെ സംസ്ഥാന ജന സെക്രട്ടറി ജോര്‍ജ് കൂര്യനാണ് പരിഗണന. ജോര്‍ജ് കൂര്യന്റെ ക്രൈസ്തവ സഭകളുമായുള്ള ബന്ധം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ജോര്‍ജ് കൂര്യനായിരുന്നു പുതുപ്പള്ളിയില്‍ മത്സരിച്ചത്. 15993 വോട്ടുകളും നോടാന്‍ സാധിച്ചു. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇരുപതിനായിരിത്തിന് മുകളില്‍ വോട്ടാണ് മണ്ഡലത്തില്‍ എന്‍ഡിഎയ്ക്ക് ലഭിച്ചത്.

കഴക്കൂട്ടത്ത് സിപിഎം സീറ്റില്‍
കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേന്ദ്ര മന്ത്രി വി മുരളീധരന് വീണ്ടും മത്സരിച്ചേക്കും. വി മുരളീധരന് മത്സരിക്കുന്നതില്‍ ദേശീയ നേതൃത്വത്തിന് ആദ്യം താല്പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഏറെക്കുറെ അനുകൂല നിലപാടിലാണ്. ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളില്‍ ഒന്നാണ് കഴക്കൂട്ടം. 2016 ല്‍ 42732 വോട്ടുകളുമായി മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ വി മുരളീധരന് സാധിച്ചിരുന്നു.

വി മുരളീധരന്റെ പ്രതിച്ഛായ
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മണ്ഡലത്തില്‍ യുഡിഎഫിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടാന്‍ സാധിച്ചു. കേന്ദ്ര മന്ത്രി എന്ന നിലയിലെ വി മുരളീധരന്റെ പ്രതിച്ഛായ അനുകൂല ഘടകമായാല്‍ ഇത്തവണ മണ്ഡലം പിടിക്കാമെന്ന ഉറച്ച പ്രതീക്ഷിയിലാണ് ബിജെപി. വി മുരളീധരന് ഇല്ലെങ്കില്‍ മാത്രമാവും മറ്റ് സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുക.

സുരേഷ് ഗോപി തിരുവനന്തപുരത്ത്
മത്സരിക്കാന്‍ തയ്യാറായാല്‍ സുരേഷ് ഗോപിയെ തിരുവനന്തപുരത്ത് പരിഗണിക്കും. കഴിഞ്ഞ തവണ ക്രിക്കറ്റ് താരം ശ്രീശാന്ത് ആയിരുന്നു മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി. 34764 വോട്ടുമായി മൂന്നാം സ്ഥാനത്ത് എത്താന്‍ മാത്രമായിരുന്നു അദ്ദേഹത്തിന് സാധിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ സിപിഎം ലീഡ് പിടിച്ചപ്പോള്‍ കോണ്‍ഗ്രസിനെ മറികടന്ന് രണ്ടാം സ്ഥാനത്ത് എത്താന്‍ ബിജെപിക്ക് സാധിച്ചു.

പാലക്കാട് ഈ ശ്രീധരന്
ഈ ശ്രീധരനെ പാലക്കാട് മത്സരിപ്പിക്കാനാണ് നീക്കം. ഷാഫി പറമ്പിലിനെതിരെ സന്ദീപ് വാര്യറെ രംഗത്ത് ഇറക്കാനായിരുന്നു ആദ്യ ആലോചന. എന്നാല്‍ ഈ ശ്രീധരന് പാലാക്കാട് സ്ഥാനാര്‍ത്ഥിയായാല്‍ കൂടുതല്‍ വിജയ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തവണ സിപിഎമ്മിലെ കൃഷ്ണദാസിനെ മറികടന്ന് ഷാഫിക്ക് പിറകില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ ശോഭാ സുരേന്ദ്രന് സാധിച്ചിരുന്നു.

നേമത്ത് കുമ്മനം രാജശേഖരന്
നേമത്ത് കുമ്മനം രാജശേഖരനെ തന്നെ ഏകദേശം ഉറപ്പിക്കുകയാണ്. കാട്ടാക്കടയിൽ മുൻ പ്രസിഡൻറ് പി.കെ. കൃഷ്ണദാസ്, പാറശ്ശാലയിൽ ദേശീയ നിർവാഹക സമിതിയംഗം കരമന ജയന് എന്നിവര്‍ക്കാണ് സാധ്യത. സുരേഷ് ഗോപിയുടെ പേര് തൃശൂരിലേക്കും പരിഗണിക്കുന്നുണ്ട്. കോഴിക്കോട് നോര്‍ത്തിലേക്കാണ് എംടി രമേശിന്റെ പേര് ഉയരുന്നത്. വട്ടിയൂര്‍ക്കാവില്‍ വിവി രാജേഷും മത്സരിച്ചേക്കും.
ഗ്ലാമര്‍ ലുക്കില്‍ പൂനം ബജ്വയുടെ പുതിയ ചിത്രങ്ങള്‍
Recommended Video
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'











Click it and Unblock the Notifications