കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉമ്മന്‍ചാണ്ടിക്കെതിരെ ജോര്‍ജ് കൂര്യന്‍, പിണറായിക്കെതിരെ പികെഡി നമ്പ്യാര്‍: തയ്യാറായി ബിജെപി

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ കേരളത്തില്‍ രണ്ടക്കത്തില്‍ കുറയാത്ത സീറ്റുകളില്‍ വിജയം നേടാനുള്ള ശ്രമത്തിലാണ് ബിജെപി. കുറഞ്ഞ് 40 മണ്ഡലങ്ങളിലെങ്കിലും ശക്തമായ ത്രികോണ മത്സവും ഇതിലൂടെ 10 സീറ്റ് എന്നതുമാണ് ബിജെപിയുടെ ലക്ഷ്യം. പ്രധാന മുന്നണികളുടെ പോരാട്ടത്തില്‍ 15 ശതമാനം വോട്ടുകള്‍ മാത്രം കിട്ടുന്ന സ്ഥിതി മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്രൈസ്തവ വിഭാഗങ്ങളിലേക്ക് കൂടി ബിജെപി ഏറെ പ്രതീക്ഷയോടെ ഇറങ്ങുന്നത്. കൂടാതെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളും ബിജെപിയില്‍ പുരോഗമിക്കുന്നുണ്ട്.

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി രാഹുല്‍ ഗാന്ധി

പിണറായി വിജയന്‍, ഉമ്മന്‍ചാണ്ടി

പിണറായി വിജയന്‍, ഉമ്മന്‍ചാണ്ടി

വിജയം ഉറപ്പുള്ള മണ്ഡലങ്ങള്‍, ശക്തമായ മത്സരം കാഴ്ചവെക്കാന്‍ കഴിയുന്ന മണ്ഡലങ്ങള്‍, ശ്രദ്ധേയമായ മത്സരങ്ങള്‍ നടത്തുന്ന മണ്ഡലങ്ങള്‍ എന്നിങ്ങനെ തരംതിരിച്ചുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളാണ് ബിജെപിയില്‍ നടക്കുന്നത്. പിണറായി വിജയന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖര്‍ക്കെതിരെ നിര്‍ത്തേണ്ട സ്ഥാനാര്‍ത്ഥികളെ കുറിച്ചുള്ള ചര്‍ച്ചകളില്‍ ഏകദേശ ധാരണയും ഉണ്ടായിട്ടുണ്ട്.

ധര്‍മ്മടത്ത് പികെഡി നമ്പ്യാര്‍

ധര്‍മ്മടത്ത് പികെഡി നമ്പ്യാര്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ പികെഡി നമ്പ്യാരെ നിര്‍ത്താനാണ് ആലോചന. രാഷ്ട്രീയ നിരൂപകനും സംരഭകനുമാണ് അദ്ദേഹം. 2016 ലെ തിരഞ്ഞെടുപ്പില്‍ മോഹനന്‍ മാനന്തേരിയെ ആയിരുന്നു ധര്‍മ്മടത്ത് പിണറായിക്കെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയത്. മുന്‍ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ വോട്ട് വിഹിതം 4.67 ആയി ഉയര്‍ത്താന്‍ കഴിഞ്ഞെങ്കിലും കേവലം 12763 വോട്ടുകള്‍ മാത്രമായിരുന്നു നേടാന്‍ കഴിഞ്ഞത്.

വിജയ പ്രതീക്ഷയില്ലെങ്കിലും

വിജയ പ്രതീക്ഷയില്ലെങ്കിലും

തദ്ദേശ തിരഞ്ഞെടുപ്പിലും ഇതേ വോട്ടുകള്‍ തന്നെയാണ് മണ്ഡലത്തില്‍ ബിജെപിക്ക് നേടാന്‍ കഴിഞ്ഞത്. വിജയ പ്രതീക്ഷയില്ലെങ്കിലും മുഖ്യമന്ത്രിക്കെതിരെ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുകയെന്നതാണ് ലക്ഷ്യം. ഹരിപ്പാട് രമേശ് ചെന്നിത്തലയ്ക്കെതിരെ പാര്‍ട്ടി ബൗദ്ധിക സെല്ലിലെ ആര്‍ ബാലശങ്കറിനെ മത്സരിപ്പിക്കാനാണ് നിലവില്‍ ആലോചിക്കുന്നത്. മണ്ഡലത്തിലെ നേതാക്കളുമായി ഇദ്ദേഹം ചര്‍ച്ച നടത്തിയെന്നാണ് സൂചന.

ഹരിപ്പാട് അശ്വനി ദേവ്

ഹരിപ്പാട് അശ്വനി ദേവ്

2016 ല്‍ ഡി അശ്വിനി ദേവ് ആയിരുന്നു ഹരിപ്പാട് രമേശ് ചെന്നിത്തലയ്ക്കെതിരെ മത്സരിച്ചത്. ആറ് ശതമാനം വോട്ട് വര്‍ധിപ്പിച്ചത് 12985 വോട്ടായിരുന്നു അദ്ദേഹത്തിന് നേടാന്‍ കഴിഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് വിഹിതം വര്‍ധിപ്പിക്കാനും സാധിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് മോശമല്ലാത്ത സാന്നിധ്യം ഉണ്ടെങ്കിലും ബിജെപി വോട്ടുകള്‍ ചോരുന്നുവെന്ന സ്ഥിരമായ ആക്ഷേപം ഉള്ള മണ്ഡലം കൂടിയാണ് ഹരിപ്പാട്.

പു​തു​പ്പ​ള്ളി​യി​ൽ ഉ​മ്മ​ൻ ചാണ്ടി​ക്കെ​തി​രെ

പു​തു​പ്പ​ള്ളി​യി​ൽ ഉ​മ്മ​ൻ ചാണ്ടി​ക്കെ​തി​രെ

പു​തു​പ്പ​ള്ളി​യി​ൽ ഉ​മ്മ​ൻ ചാണ്ടി​ക്കെ​തി​രെ സം​സ്ഥാ​ന ജ​ന സെ​ക്ര​ട്ടറി ജോര്‍ജ് കൂര്യനാണ് പരിഗണന. ജോര്‍ജ് കൂര്യന്‍റെ ക്രൈസ്തവ സഭകളുമായുള്ള ബന്ധം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ജോര്‍ജ് കൂര്യനായിരുന്നു പുതുപ്പള്ളിയില്‍ മത്സരിച്ചത്. 15993 വോട്ടുകളും നോടാന്‍ സാധിച്ചു. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇരുപതിനായിരിത്തിന് മുകളില്‍ വോട്ടാണ് മണ്ഡലത്തില്‍ എന്‍ഡിഎയ്ക്ക് ലഭിച്ചത്.

ക​ഴ​ക്കൂ​ട്ട​ത്ത്​ സിപിഎം സീറ്റില്‍

ക​ഴ​ക്കൂ​ട്ട​ത്ത്​ സിപിഎം സീറ്റില്‍

ക​ഴ​ക്കൂ​ട്ട​ത്ത്​ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​തി​രെ കേ​ന്ദ്ര മന്ത്രി വി മുരളീധരന്‍ വീണ്ടും മത്സരിച്ചേക്കും. വി മുരളീധരന്‍ മത്സരിക്കുന്നതില്‍ ദേശീയ നേതൃത്വത്തിന് ആദ്യം താല്‍പര്യം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഏറെക്കുറെ അനുകൂല നിലപാടിലാണ്. ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളില്‍ ഒന്നാണ് കഴക്കൂട്ടം. 2016 ല്‍ 42732 വോട്ടുകളുമായി മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ വി മുരളീധരന് സാധിച്ചിരുന്നു.

വി മുരളീധരന്‍റെ പ്രതിച്ഛായ

വി മുരളീധരന്‍റെ പ്രതിച്ഛായ

ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് മണ്ഡലത്തില്‍ യുഡിഎഫിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ നേടാന്‍ സാധിച്ചു. കേന്ദ്ര മന്ത്രി എന്ന നിലയിലെ വി മുരളീധരന്‍റെ പ്രതിച്ഛായ അനുകൂല ഘടകമായാല്‍ ഇത്തവണ മണ്ഡലം പിടിക്കാമെന്ന ഉറച്ച പ്രതീക്ഷിയിലാണ് ബിജെപി. വി മുരളീധരന്‍ ഇല്ലെങ്കില്‍ മാത്രമാവും മറ്റ് സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുക.

സുരേഷ് ഗോപി തിരുവനന്തപുരത്ത്

സുരേഷ് ഗോപി തിരുവനന്തപുരത്ത്

മത്സരിക്കാന്‍ തയ്യാറായാല്‍ സുരേഷ് ഗോപിയെ തിരുവനന്തപുരത്ത് പരിഗണിക്കും. കഴിഞ്ഞ തവണ ക്രിക്കറ്റ് താരം ശ്രീശാന്ത് ആയിരുന്നു മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി. 34764 വോട്ടുമായി മൂന്നാം സ്ഥാനത്ത് എത്താന്‍ മാത്രമായിരുന്നു അദ്ദേഹത്തിന് സാധിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ സിപിഎം ലീഡ് പിടിച്ചപ്പോള്‍ കോണ്‍ഗ്രസിനെ മറികടന്ന് രണ്ടാം സ്ഥാനത്ത് എത്താന്‍ ബിജെപിക്ക് സാധിച്ചു.

പാലക്കാട് ഈ ശ്രീധരന്‍

പാലക്കാട് ഈ ശ്രീധരന്‍

ഈ ശ്രീധരനെ പാലക്കാട് മത്സരിപ്പിക്കാനാണ് നീക്കം. ഷാഫി പറമ്പിലിനെതിരെ സന്ദീപ് വാര്യറെ രംഗത്ത് ഇറക്കാനായിരുന്നു ആദ്യ ആലോചന. എന്നാല്‍ ഈ ശ്രീധരന്‍ പാലാക്കാട് സ്ഥാനാര്‍ത്ഥിയായാല്‍ കൂടുതല്‍ വിജയ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തവണ സിപിഎമ്മിലെ കൃഷ്ണദാസിനെ മറികടന്ന് ഷാഫിക്ക് പിറകില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ ശോഭാ സുരേന്ദ്രന് സാധിച്ചിരുന്നു.

നേമത്ത് കുമ്മനം രാജശേഖരന്‍

നേമത്ത് കുമ്മനം രാജശേഖരന്‍

നേമത്ത് കുമ്മനം രാജശേഖരനെ തന്നെ ഏകദേശം ഉറപ്പിക്കുകയാണ്. കാ​ട്ടാ​ക്ക​ട​യി​ൽ മു​ൻ പ്ര​സി​ഡ​ൻ​റ്​ പി.​കെ. കൃ​ഷ്​​ണ​ദാ​സ്​, പാ​റ​ശ്ശാ​ല​യി​ൽ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം ക​ര​മ​ന ജ​യ​ന്‍ എന്നിവര്‍ക്കാണ് സാധ്യത. സുരേഷ് ഗോപിയുടെ പേര് തൃശൂരിലേക്കും പരിഗണിക്കുന്നുണ്ട്. കോഴിക്കോട് നോര്‍ത്തിലേക്കാണ് എംടി രമേശിന്‍റെ പേര് ഉയരുന്നത്. വട്ടിയൂര്‍ക്കാവില്‍ വിവി രാജേഷും മത്സരിച്ചേക്കും.

ഗ്ലാമര്‍ ലുക്കില്‍ പൂനം ബജ്‌വയുടെ പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
രാഹുലിന്റെ കടൽ യാത്ര, ചിലവിട്ടത് മണിക്കൂറുകൾ | Oneindia Malayalam

English summary
kerala assembly election 2021;BJP to field George kurien against Oommen Chandy in Puthuppally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X