• search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കോണ്‍ഗ്രസിന്‍റെ കോട്ടയം മോഹങ്ങള്‍ പൊലിയുന്നു; വെല്ലുവിളിയായി പിസി ജോര്‍ജും പിജെ ജോസഫും

കോട്ടയം: ജോസ് കെ മാണിയും കൂട്ടരും മുന്നണി വിട്ടു പോയതോടെ കോട്ടയത്തെ പരമ്പരാഗത മേധാവിത്വം നിലനിര്‍ത്താന്‍ വലിയ പരിശ്രമമാണ് കോണ്‍ഗ്രസ് നടത്തുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ കനത്ത തിരിച്ചടിയായിരുന്നു മുന്നണി നേരിട്ടത്. ഒരിക്കല്‍ പോലും തോറ്റിട്ടില്ലാത്ത പഞ്ചായത്തുകളില്‍ പോലും ഇത്തവണ ഭരണം നഷ്ടപ്പെട്ടു. ഈ സാഹചര്യത്തില്‍ ശക്തമായ പ്രവര്‍ത്തനം നടത്തിയാല്‍ മാത്രമെ കോട്ടയത്തെ മേധാവിത്വം നിലനിര്‍ത്താന്‍ സാധിക്കുകയുള്ളുവെന്ന് മുന്നണി നേതൃത്വത്തിനും അറിയാം. ഈ സാഹചര്യത്തില്‍ സീറ്റുകള്‍ നിലനിര്‍ത്താന്‍ ഭൂരിപക്ഷം സീറ്റുകളിലും കോണ്‍ഗ്രസ് തന്നെ മത്സരിക്കണം എന്നായിരുന്നു ഡിസിസി നിലപാട്. എന്നാല്‍ ഇത്തവണയും കോട്ടയത്ത് കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചേക്കില്ലെന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്.

കര്‍ണാടകയിലെ ചിക്കബല്ലാപുരില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിന്റെ ചിത്രങ്ങള്‍

കോട്ടയത്ത് കോണ്‍ഗ്രസിനുള്ളത്

കോട്ടയത്ത് കോണ്‍ഗ്രസിനുള്ളത്

9 നിയമസഭാ മണ്ഡലങ്ങള്‍ ഉള്ള കോട്ടയം ജില്ലയില്‍ ആകെ 3 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി, തിരുവഞ്ചൂരിന്‍റെ കോട്ടയം എന്നിവയ്ക്ക് പുറമെ വൈക്കത്തുമാണ് കോണ്‍ഗ്രസിന്‍റെ മത്സരം. ബാക്കിയുള്ള ആറ് സീറ്റിലും കേരള കോണ്‍ഗ്രസ് എം ആണ് പതിറ്റാണ്ടുകളായി മത്സരിക്കുന്നത്.

പിസി ജോര്‍ജും കാപ്പനും

പിസി ജോര്‍ജും കാപ്പനും

എന്നാല്‍ സീറ്റ് വിഭജന ചര്‍ച്ചകളിലേക്ക് കാര്യങ്ങല്‍ വരുമ്പോള്‍ പ്രതീക്ഷകള്‍ അസ്തമിക്കുമോയെന്ന ആശങ്ക കോണ്‍ഗ്രസ് നേതാക്കളില്‍ ശക്തമാണ്. മാണി സി കാപ്പന്‍റെ വരവ്, മുന്നണിയിലേക്ക് വരാന്‍ സാധ്യതയുള്ള പിസി ജോര്‍ജ്, സീറ്റ് വീതം വെപ്പില്‍ കടുംപിടുത്തം തുടരുന്നു പിജെ ജോസഫ് എന്നിവരാണ് കൂടുതല്‍ സീറ്റില്‍ മത്സരിക്കാമെന്ന കോണ്‍ഗ്രസ് മോഹത്തിന് തടയിടുന്നത്.

ജോസഫ് വാഴക്കന്‍ ഉള്‍പ്പടേയുള്ളവര്‍

ജോസഫ് വാഴക്കന്‍ ഉള്‍പ്പടേയുള്ളവര്‍

ജോസ് കെ മാണിയുടെ അഭാവത്തില്‍ പാലാ സീറ്റ് ലക്ഷ്യമിട്ടവരുടെ കൂട്ടത്തില്‍ ജോസഫ് വാഴക്കന്‍ ഉള്‍പ്പടേയുള്ള പ്രമുഖ നേതാക്കള്‍ ഉണ്ടായിരുന്നെന്നാണ് സൂചന. കഴിഞ്ഞ തവണ മൂവാറ്റുപുഴയില്‍ മത്സരിച്ച തോറ്റ ജോസഴ് വാഴക്കനെ അദ്ദേഹത്തിന്‍റെ സ്വന്തം ജില്ലയായ കോട്ടയത്തേക്ക് തിരികെ കൊണ്ടുവരണമെന്ന ആഗ്രഹം ഐ ഗ്രൂപ്പിനും ഉണ്ടായിരുന്നു.

മാണി സി കാപ്പന്‍-ജോസ് കെ മാണി

മാണി സി കാപ്പന്‍-ജോസ് കെ മാണി

എന്നാല്‍ ഇതിനിടയിലാണ് മാണി സി കാപ്പന്‍റെ യുഡിഎഫ് പ്രവേശനമുണ്ടാകുന്നത്. ഇതോടെ മാണി സി കാപ്പന്‍റെ വരവ് ആഘോഷിക്കുമ്പോഴും മത്സരിക്കാന്‍ അവസരം നഷ്ടപ്പെട്ടതിന്‍റെ നിരാശ കോണ്‍ഗ്രസിലെ ചില നേതാക്കളുടെ മുഖത്തുണ്ട്. മാണി സി കാപ്പന്‍-ജോസ് കെ മാണി പോരിനേക്കാള്‍ ജോസ് കെ മാണി-കോണ്‍ഗ്രസ് പോരാണ് ഗുണം ചെയ്യുക എന്ന് അഭിപ്രായപ്പെടുന്ന നേതാക്കള്‍ ഇപ്പോഴും പാലായിലുണ്ട്.

പൂഞ്ഞാറില്‍ ടോമി കല്ലാനി

പൂഞ്ഞാറില്‍ ടോമി കല്ലാനി

പൂഞ്ഞാര്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും ടോമി കല്ലാനി മത്സരിക്കുമെന്നും ഏറെക്കുറെ ഉറപ്പിച്ചിരുന്നു. എന്നാല്‍ പിസി ജോര്‍ജ് യുഡിഎഫ് പ്രവേശനം കാത്ത് നില്‍ക്കുന്നതോടെ അവിടേയും അനിശ്ചിതത്വമായി. കോട്ടയം ഡിസിസിയും പ്രാദേശിക നേതൃത്വവും ശക്തമായി എതിര്‍ക്കുന്നുണ്ടെങ്കിലും പിസി ജോര്‍ജിനെ കൂടേകൂട്ടുന്നത് ഗുണം ചെയ്യുമെന്ന് വിലയിരുത്തലാണ് പ്രതിപക്ഷ നേതാവിന് ഉള്‍പ്പടേയുള്ളത്.

പിസി ജോര്‍ജ് വന്നാല്‍ പൂഞ്ഞാര്‍

പിസി ജോര്‍ജ് വന്നാല്‍ പൂഞ്ഞാര്‍

കേരള കോണ്‍ഗ്രസ് എമ്മില്‍ വലിയ പിളര്‍പ്പ് ഉണ്ടായെങ്കിലും ജില്ലയില്‍ കഴിഞ്ഞ തവണ മത്സരിച്ച് സീറ്റുകളില്‍ വലിയ വിട്ടു വീഴ്ചക്കില്ലെന്ന കടുത്ത നിലപാടിലാണ് പിജെ ജോസഫ്. മാണി സി കാപ്പനായി പാലാ വിട്ടു നല്‍കി. പിസി ജോര്‍ജ് വന്നാല്‍ പൂഞ്ഞാറും നല്‍കും, അതിനപ്പുറത്ത് ഒരു സീറ്റ് പോലും ഏറ്റെടുക്കാന്‍ കോണ്‍ഗ്രസിനെ അനുവദിക്കില്ലെന്ന വാശിയിലാണ് പിജെ ജോസഫ്.

കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍

കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍

കടുത്തുരുത്തി, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍സീറ്റുകളില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉള്‍പ്പടേയുള്ള കാര്യങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും ജോസഫ് വിഭാഗം നേതാക്കള്‍ പറയുന്നു. കടുത്തുരുത്തിയില്‍ മോന്‍സ് സി ജോസഫിന്‍റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുകയും ചെയ്തു. മറ്റ് സ്ഥലങ്ങളില്‍ ചര്‍ച്ച പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

ചങ്ങനാശ്ശേരി കെസി ജോസഫിന്

ചങ്ങനാശ്ശേരി കെസി ജോസഫിന്

ചങ്ങനാശ്ശേരി സീറ്റ് ഏറ്റെടുത്ത് കെസി ജോസഫിനെ മത്സരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസ് ആലോചന. വര്‍ഷങ്ങളായി മത്സരിക്കുന്ന ഇരിക്കൂറില്‍ മത്സരിക്കാന്‍ ഇല്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ ചങ്ങനാശ്ശേരിയില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന നിലപാടിലാണ് കെസി ജോസഫ്. എന്നാല്‍ സീറ്റ് വിട്ടു നല്‍കില്ലെന്ന കാര്യം ജോസഫ് വിഭാഗം കോണ്‍ഗ്രസിനെ അറിയിച്ചു. സിഎഫ് തോമസിന്‍റെ കുടുംബത്തില്‍ നിന്നും ഒരാളെ ഇവിടെ സ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം.

ഏറ്റുമാനൂര്‍ സീറ്റ്

ഏറ്റുമാനൂര്‍ സീറ്റ്

കഴിഞ്ഞ തവണ തോമസ് ചാഴിക്കാടന്‍ മത്സരിച്ച് തോറ്റ ഏറ്റുമാനൂര്‍ ഇത്തവണ ജോസ് കെ മാണി വിഭാഗത്തിന്‍റെ അഭാവത്തില്‍ നോട്ടമിട്ടവരുടെ കൂട്ടത്തില്‍ ടോമി കല്ലാനി, ലതിക സുഭാഷ് എന്നിവര്‍ ഉണ്ടായിരുന്നു. എഐസിസി സര്‍വേയില്‍ ഏറ്റുമാനില്‍ ലതിക സുഭാഷിന്‍റെ പേര് ഇടം പിടിക്കുകയും ചെയ്തു. എന്നാല്‍ ഏറ്റുമാനൂര്‍ സീറ്റ് വേണമെന്ന് ശക്തമായി വാദിക്കുകയാണ് കേരള കോണ്‍ഗ്രസ് ജോസഫ്.

കാഞ്ഞിരപ്പള്ളി വേണമെന്ന്

കാഞ്ഞിരപ്പള്ളി വേണമെന്ന്

കാഞ്ഞിരപ്പള്ളി സീറ്റ് വേണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇവിടെ കോണ്‍ഗ്രസ് മത്സരിച്ചേക്കും. എന്നാല്‍ അവസാന നിമിഷം സമര്‍ദ്ദത്തിലൂടെ സീറ്റ് നേടിയെടുക്കാന‍് കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആത്മവിശ്വാസം. എന്നാല്‍ ഏറ്റുമാനൂര്‍, പൂഞ്ഞാര്‍ സീറ്റിന്‍റെ കാര്യത്തില്‍ തീരുമാനമായിട്ടെ കാഞ്ഞിരപ്പള്ളിയുടെ കാര്യത്തില്‍ ചര്‍ച്ചയുണ്ടാകു എന്നാണ് സൂചന

cmsvideo
  പ്രതിപക്ഷം പുറത്തിറക്കുന്നത് തെരഞ്ഞെടുപ്പ് നമ്പറുകൾ | Oneindia Malayalam

  English summary
  kerala assembly election 2021; Congress' Kottayam hope faded, PC George and Joseph will be challenge
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X