Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏറ്റുമാനൂര്‍ കിട്ടില്ല; ലതിക സുഭാഷ് ബിജെപിയിലേക്ക് പോവുമെന്ന് പ്രചാരണം, പ്രതികരിച്ച് നേതാവ്

കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ തന്നെ ഉയര്‍ന്നു കേട്ട പേരായിരുന്നു മഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷിന്‍റേ. കേരള കോണ്‍ഗ്രസ് എം മുന്നണിവിട്ട സാഹചര്യത്തില്‍ ഏറ്റുമാനൂര്‍ സീറ്റ് അവര്‍ക്ക് ലഭിച്ചേക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. സ്ഥാനാര്‍ത്ഥിത്വം പ്രതീക്ഷിച്ച് മണ്ഡലത്തില്‍ ലതിക സുഭാഷ് പ്രവര്‍ത്തനം സജീവമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ മറ്റൊരു വനിത നേതാവിനെയാണ് കോണ്‍ഗ്രസ് അവിടെ സ്ഥാനാര്‍ത്ഥിയാക്കുന്നതെന്ന വാര്‍ത്തകള്‍ പുറത്ത് വന്നു. ഇതോടെ ലതിക സുഭാഷ് ബിജെപിയിലേക്ക് പോവുമെന്ന് അടക്കുമുള്ള പ്രചാരണം ശക്തമാവുകയും ചെയ്തു. ഇതോടെ ഇത്തരം പ്രചാരണങ്ങളിലെ തന്‍റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ലതിക സുഭാഷ്.

മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

ഏറ്റുമാനൂര്‍ മണ്ഡലം

ഏറ്റുമാനൂര്‍ മണ്ഡലം

ഏറ്റുമാനൂര്‍ സീറ്റിന്‍റെ കാര്യം നേരത്തെ തന്നെ കോണ്‍ഗ്രസ് നേതാക്കളോട് താന്‍ പറഞ്ഞിരുന്നുവെന്നാണ് മനോരമ ഓണ്‍ലൈന് അനുവധിച്ച പ്രത്യേക അഭിമുഖത്തില്‍ ലതിക സുഭാഷ് വ്യക്തമാക്കുന്നത്. ഏറ്റുമാനൂരില്‍ നിന്നും 1991ൽ ജില്ലാ കൗൺസിലിലും '91ലും 2000ത്തിലും ജില്ലാ പ‍ഞ്ചായത്തിലും മത്സരിച്ച് വിജയിച്ച കോണ്‍ഗ്രസ് നേതാവ് കൂടിയാണ് ലതിക സുഭാഷ്.

വിട്ടു തരില്ലെന്ന് കോണ്‍ഗ്രസ്

വിട്ടു തരില്ലെന്ന് കോണ്‍ഗ്രസ്

ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള വിഭാഗം എല്‍ഡിഎഫിലേക്ക് പോയപ്പോള്‍ തന്നെ ഏറ്റുമാനൂര്‍ സീറ്റിന് വേണ്ടി ജോസഫ് വിഭാഗം അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ സീറ്റ് തരാന്‍ കഴിയില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ച് നില്‍ക്കുകയായിരുന്നു. ഇതോടെ ഇത്തവണ ഏറ്റുമാനൂരില്‍ ലതിക സുഭാഷ് മത്സരിക്കുമെന്ന കാര്യ ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തു.

ആദ്യം പ്രതീക്ഷ, പിന്നെ വേറെ ആള്

ആദ്യം പ്രതീക്ഷ, പിന്നെ വേറെ ആള്

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന 2000 ത്തിന് ശേഷം ഒരോ നിയമസഭ തിരഞ്ഞെടുപ്പും പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് വരുമ്പോഴും കോട്ടയം ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തില്‍ നിന്നും തന്‍റെ പേര് ഉയര്‍ന്ന് വന്നിരുന്നുവെന്ന് ലതിക സുഭാഷ് തന്നെ വ്യക്തമാക്കുന്നു. എന്നാല്‍ അതിന് ശേഷം വേറെ ആരെങ്കിലും അവിടെ സ്ഥാനാർഥികളാവുന്നതാണു രീതിയെന്നും അവര്‍ പറയുന്നു.

കോണ്‍ഗ്രസിന് വേണ്ടി

കോണ്‍ഗ്രസിന് വേണ്ടി

അവസരങ്ങള്‍ നിഷേധിക്കപ്പെട്ടെങ്കിലും കോണ്‍ഗ്രസിന് വേണ്ടി ആത്മാര്‍ത്ഥതയോടെ ഏല്‍പ്പിക്കപ്പെടുന്ന ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രവര്‍ത്തിച്ചു. എന്നാല്‍ ഇത്തവണ പാര്‍ട്ടി എനിക്ക് സീറ്റ് നല്‍കുമ്പോള്‍ അത് ലതിക സുഭാഷ് എന്ന വ്യക്തിക്കല്ല, മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയ്ക്കാണ്. അതൊരു അംഗീകാരമാണെന്നും ലതിക സുഭാഷ് പറയുന്നു.

പ്രതീക്ഷയുണ്ട്

പ്രതീക്ഷയുണ്ട്

അതിനാല്‍ വിജയ സാധ്യതയുള്ള ഒരു സീറ്റ് ലഭിക്കുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. കെപിസിസി പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്നത് വരെ പ്രതീക്ഷയുണ്ട്. ബിജെപിയിലേക്ക് പോകുന്നു എന്നു പറഞ്ഞ് ഒരുപാടു നാളായി എന്നെ സമൂഹമാധ്യമങ്ങളിൽ പലരും ആക്ഷേപിക്കുന്നുണ്ടെന്നും ലതിക സുഭാഷ് അഭിപ്രായപ്പെടുന്നു.

ബിജെപിയിലേക്കില്ല

ബിജെപിയിലേക്കില്ല


എന്നാല്‍ ഞാന്‍ ഒരിക്കലും ബിജെപിയിലേക്കോ സിപിഎമ്മിലേക്കോ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളിലേക്കോ പോവില്ല. അതെന്‍റെ ശക്തമായ നിലപാടാണ്. അക്കാര്യത്തില്‍ ഒരു മാറ്റവും ഉണ്ടാവില്ല. കോണ്‍ഗ്രസിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് ഞാന്‍. മഹിള കോണ്‍ഗ്രസ് അധ്യക്ഷ എന്ന നലിയില്‍ വനിതകള്‍ക്ക് ഭാവിയിലാണെങ്കിലും അത്മവിശ്വാസം പകരുന്ന നിലപാടുകള്‍ എടുക്കാന്‍ എനിക്ക് അനുകൂലമായ തീരുമാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷ.

അര്‍ഹമായ പ്രാതിനിധ്യം

അര്‍ഹമായ പ്രാതിനിധ്യം

ഇരുപത് സീറ്റാണ് മഹിള കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നത്. ഇതിനായുള്ള പട്ടികയും നേതൃത്വത്തിന് കൊടുത്തിട്ടുണ്ട്. എല്ലാവര്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. കോൺഗ്രസിൽ വനിതാ പ്രാധാന്യം കുറയുകയാണെന്ന തോന്നുണ്ടായിരുന്നു. അതിനാലാണ് കെപിസിസിയുടെ ആദ്യത്തെ ഭാരവാഹിത്വത്തിന്റെ പട്ടിക വന്നപ്പോൾ ഞാനൊരു വാർത്താസമ്മേളനം നടത്തിയത്.

ചെറിയ കാര്യമല്ല

ചെറിയ കാര്യമല്ല

പ്രതിഷേധം അറിയിച്ചതോടെ പത്തു പതിനഞ്ചിലേറെ വനിതകളെ സെക്രട്ടറിമാരായും രണ്ടു വനിതാ ജനറൽ സെക്രട്ടറിമാരെയും പാർട്ടി നിയോഗിച്ചു. മഹിള കോണ്‍ഗ്രസ് നേതാക്കളായ ആറുപേര്‍ കെപിസിസിയുടെ നേതൃത്വത്തിലേക്ക് വന്നത് ചെറിയ കാര്യമല്ലെന്നും ലതിക സുഭാഷ് വ്യക്തമാക്കുന്നു.

പുതുപ്പള്ളിയിൽ

പുതുപ്പള്ളിയിൽ


ശനിയാഴ്​ച പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയെ കാണാൻ പോയിരുന്നു. അദ്ദേഹത്തോ കാര്യങ്ങൾ സംസാരിച്ചു. ദേശീയ നേതൃത്വവും തന്നെ ബന്ധപ്പെട്ടിരുന്നതായും ലതിക സുഭാഷ് പറഞ്ഞു. അതേസമയം സീറ്റിന് യോഗ്യയായ നേതാവാണ് ലതിക സുഭാഷ് എന്ന പ്രതികരണമായിരുന്നു ഉമ്മന്‍ചാണ്ടി നടത്തിയത്. അവസാന നിമിഷം പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ലതിക സുഭാഷിനെ വൈപ്പിനിലേക്കും പരിഗണിക്കുന്നുണ്ട്.

അഴക് കൊണ്ടൊരു മുദ്ര: നടി പ്രിയങ്ക അരുൾ മോഹന്റെ പുതിയ ചിത്രങ്ങള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+