കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോണ്‍ഗ്രസിന്റെ കോട്ടയം വിഭജനം ഇങ്ങനെ; 2 സീറ്റ് ഏതൊക്കെ? പിജെ ജോസഫിന് കൊറോണ, ചര്‍ച്ചകള്‍ മന്ദഗതിയില്‍

Google Oneindia Malayalam News

കോട്ടയം: കേരള കോണ്‍ഗ്രസിലെ വിഭജനത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ കൂടുതല്‍ സീറ്റുകള്‍ ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. അഞ്ച് സീറ്റുകളില്‍ കോണ്‍ഗ്രസ് മല്‍സരിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സൂചിപ്പിച്ചു. കെസി ജോസഫ് ഇരിക്കൂര്‍ വിട്ട് കോട്ടയത്തേക്ക് വന്നതോടെയാണ് കൂടുതല്‍ സീറ്റിന് കോണ്‍ഗ്രസ് ശ്രമം ശക്തമാക്കിയത്. പിജെ ജോസഫ് ഉടക്കിടാനാണ് സാധ്യത.

അതേസമയം, കൊറോണ രോഗം ബാധിച്ച ജോസഫ് തിരുവനന്തപുരത്ത് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഈ സാഹചര്യത്തില്‍ ചര്‍ച്ചകള്‍ മന്ദഗതിയിലായിട്ടുണ്ട്. കോണ്‍ഗ്രസ് അധികം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങള്‍ സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം

എന്തുകൊണ്ട് കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു?

എന്തുകൊണ്ട് കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു?

2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കേരള കോണ്‍ഗ്രസ് ഒരുമിച്ചായിരുന്നു. അന്ന് കോട്ടയം ജില്ലയിലെ ആറ് സീറ്റുകളിലാണ് പാര്‍ട്ടി മല്‍സരിച്ചത്. ഇപ്പോള്‍ ജോസ് പക്ഷം എല്‍ഡിഎഫിലെത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ യുഡിഎഫിലുള്ള കേരള കോണ്‍ഗ്രസ് വിഭാഗത്തിന് ശക്തി പോര എന്നാണ് വിലയിരുത്തല്‍.

കോണ്‍ഗ്രസ് തീരുമാനം ഇങ്ങനെ

കോണ്‍ഗ്രസ് തീരുമാനം ഇങ്ങനെ

കോട്ടയത്ത് കോണ്‍ഗ്രസ് അഞ്ച് സീറ്റില്‍ മല്‍സരിക്കാനാണ് ജില്ലാ നേതാക്കളുടെ ആലോചന. 2016ല്‍ മൂന്ന് സീറ്റിലാണ് മല്‍സരിച്ചത്. രണ്ടു സീറ്റില്‍ അധികം മല്‍സരിക്കും. കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍ സീറ്റുകളില്‍ മല്‍സരിക്കാനാണ് ആലോചന. എന്നാല്‍ ഇക്കാര്യത്തില്‍ ഇനിയും ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്.

പിജെ ജോസഫ് പക്ഷത്തിന്റെ ആവശ്യം

പിജെ ജോസഫ് പക്ഷത്തിന്റെ ആവശ്യം

പിജെ ജോസഫ് വിഭാഗം ആറ് സീറ്റാണ് ആവശ്യപ്പെടുന്നത്. അഞ്ച് സീറ്റ് കിട്ടാതെ തരമില്ല എന്നാണ് ജോസഫിന്റെ പക്ഷം. പാലായില്‍ മാണി സി കാപ്പനെ പിന്തുണയ്ക്കാനും പിജെ ജോസഫ് തീരുമാനിച്ചു. സീറ്റ് തര്‍ക്കം ഉടന്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവരികയാണ്. ഇതിനിടെയാണ് ജോസഫിന് കൊറോണ രോഗം ബാധിച്ചത്.

പിജെ ജോസഫ് ആശുപത്രിയില്‍

പിജെ ജോസഫ് ആശുപത്രിയില്‍

വ്യാഴാഴ്ചയാണ് പിജെ ജോസഫിന് കൊറോണ രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ് അദ്ദേഹം. നേരത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയുടെ ഭാഗമായിരുന്നു അദ്ദേഹം. ഈ സാഹചര്യത്തില്‍ യുഡിഎഫിലെ സീറ്റ് വിഭജന ചര്‍ച്ച മന്ദഗതിയിലായിരിക്കുകയാണ്.

തിരുവഞ്ചൂരിന്റെ പ്രതീക്ഷ

തിരുവഞ്ചൂരിന്റെ പ്രതീക്ഷ

ജോസഫ് വിഭാഗം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കള്‍. കൂടുതല്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് മല്‍സരിക്കുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കോട്ടയം, പുതുപ്പള്ളി, വൈക്കം സീറ്റുകളിലാണ് കോണ്‍ഗ്രസ് കഴിഞ്ഞ തവണ മല്‍സരിച്ചത്. കാഞ്ഞിരപ്പള്ളിയും ഏറ്റുമാനൂരുമാണ് അധികം ആവശ്യപ്പെടുക.

കെസി ജോസഫിന് സാധ്യത

കെസി ജോസഫിന് സാധ്യത

കണ്ണൂരിലെ ഇരിക്കൂര്‍ മണ്ഡലത്തില്‍ മല്‍സരിച്ചിരുന്ന കെസി ജോസഫ് തിരിച്ച് കോട്ടയത്തേക്ക് എത്തിയിരിക്കുകയാണ്. ഇരിക്കൂറില്‍ ഇനി മല്‍സരിക്കാനില്ല എന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഏറ്റുമാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് ചോദിക്കുന്നത്. കെസി ജോസഫ് അവിടെ മല്‍സരിച്ചേക്കും.

ബാക്കി വീതംവയ്പ് ഇങ്ങനെ

ബാക്കി വീതംവയ്പ് ഇങ്ങനെ

പിജെ ജോസഫ് വിഭാഗത്തിന് കേരള കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളായ ചങ്ങനാശേരിയും കടുത്തുരുത്തിയും നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം. കൂടാതെ പൂഞ്ഞാര്‍ മണ്ഡലവും നല്‍കും. പാലാ സീറ്റില്‍ മാണി സി കാപ്പനാകും യുഡിഎഫ് സ്ഥാനാര്‍ഥി. 5, 3, 1 എന്നിങ്ങനെയാണ് കോട്ടയത്തെ സീറ്റ് വിഭജനം കോണ്‍ഗ്രസ് കണക്കാക്കുന്നത്.

സിപിഎം ഓഫീസ് ബിജെപി ഓഫീസാക്കി; ചെഗുവേരയുടെ ചിത്രം മായ്ച് താമര വരച്ചു, സിപിഎം പറയുന്നത്...സിപിഎം ഓഫീസ് ബിജെപി ഓഫീസാക്കി; ചെഗുവേരയുടെ ചിത്രം മായ്ച് താമര വരച്ചു, സിപിഎം പറയുന്നത്...

ഹോട്ട് ലുക്കിൽ പ്രിയ വാര്യർ- ഏറ്റവും പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
വട്ടിയൂർക്കാവിൽ വീണയോ?

English summary
Kerala Assembly Election 2021: Congress mulls to contest in 5 seats in Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X