കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോണ്‍ഗ്രസിന്‍റെ കടുപിടുത്തം ജോസഫ് വിഭാഗത്തെ പിളര്‍ത്തുമോ; സീറ്റ് കിട്ടില്ലെന്ന ആശങ്കയില്‍ നേതാക്കള്‍

Google Oneindia Malayalam News

കോട്ടയം: 12 സീറ്റ് വേണമെന്ന ആവശ്യം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ശക്തമാക്കുമ്പോഴും അതിന് കഴിയില്ലെന്ന നിലപാട് കൂടുതല്‍ ശക്തമാക്കുയാണ് കോണ്‍ഗ്രസ്. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസിന് 15 സീറ്റുകളാണ് മുന്നണിക്ക് നല്‍കിയത്. എന്നാല്‍ ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയിലെ പ്രബല വിഭാഗം ഇപ്പോള്‍ ഇടതുമുന്നണിയോടൊപ്പമാണ്. ഈ സാഹചര്യത്തില്‍ അത്രയും സീറ്റുകള്‍ നല്‍കാന്‍ കഴിയില്ലെന്നാണ് കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തെ അറിയിച്ചത്. പരമാവധി എട്ട് സീറ്റുകള്‍ നല്‍കാമെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാട്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ജോസഫും തയ്യാറല്ല. മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം കുറയുന്നത് ജോസഫ് ഗ്രൂപ്പിലും വലിയ പൊട്ടിത്തെറികള്‍ക്ക് ഇടയാക്കുന്ന സാഹചര്യമാണ് ഉള്ളത്.

നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്‌സിവീയറന്‍സ് റോവര്‍ ചൊവ്വയില്‍ ഇറങ്ങി, ചിത്രങ്ങള്‍

മാണി സി കാപ്പന് പാലാ

മാണി സി കാപ്പന് പാലാ

കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളില്‍ നിന്ന് മാണി സി കാപ്പന് വേണ്ടി പാല സീറ്റ് ആദ്യം തന്നെ വിട്ട് നല്‍കാമെന്ന് ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പുറമെ കണ്ണൂരിലെ തളിപ്പറമ്പ്, പാലക്കാട് ജില്ലയിലെ ആലത്തൂര്‍ എന്നീ സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കാമെന്നും ജോസഫ് വിഭാഗം കോണ്‍ഗ്രസിനെ അറിയിച്ചു. ബാക്കിയുള്ള 12 സീറ്റുകളും തങ്ങള്‍ക്ക് തന്നെ വിട്ട് തരണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

പതിനഞ്ച് കിട്ടിയാലും

പതിനഞ്ച് കിട്ടിയാലും

പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ക്ക് തന്നെ മത്സരിക്കാന്‍ സീറ്റുകള്‍ തികയാത്തതാണ് കേരള കോണ്‍ഗ്രസ് ജോസഫ് നേരിടുന്ന പ്രധാന പ്രതിസന്ധി. കഴിഞ്ഞ തവണ കിട്ടിയ പതിനഞ്ച് സീറ്റുകള്‍ കിട്ടിയാലും പല പ്രമുഖര്‍ക്ക് സ്ഥാനാര്‍ത്ഥി പട്ടിയകയില്‍ ഇടം പിടിക്കാന്‍ സാധിക്കില്ലെന്നതാണ് അവസ്ഥ. ഈ സാഹചര്യത്തിലാണ് മത്സരിക്കാന്‍ എട്ട് സീറ്റുകള്‍ മാത്രമേ നല്‍കുമെന്ന കോണ്‍ഗ്രസിന്‍റെ നിലപാട് കൂടുതല്‍ വെല്ലുവിളിയാവുന്നത്.

ഏറ്റുമാനൂർ, ചങ്ങനാശ്ശേരി

ഏറ്റുമാനൂർ, ചങ്ങനാശ്ശേരി


കോട്ടയത്ത് ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി സീറ്റിൽ ഏതു വേണമെങ്കിലും കൈവിട്ടുപോകാവുമെന്നാണ് അവസ്ഥ. മൂന്ന് സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തേടുന്നുണ്ട്. ഏറ്റുമാനൂരില്‍ ലതിക സുഭാഷ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ചങ്ങനാശ്ശേരിയില്‍ ചാണ്ടി ഉമ്മന്‍, കെസി ജോസഫ് എന്നിവരില്‍ ആര്‍ക്കെങ്കിലും നറുക്ക് വീഴനാണ് സാധ്യത.

പിസി ജോര്‍ജ് ഇല്ലെങ്കില്‍ പൂഞ്ഞാര്‍

പിസി ജോര്‍ജ് ഇല്ലെങ്കില്‍ പൂഞ്ഞാര്‍

പൂഞ്ഞാറില്‍ പിസി ജോര്‍ജ് ഇല്ലെങ്കില്‍ സീറ്റ് വേണമെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ ആവശ്യം. എന്നാല്‍ പിസി ജോര്‍ജിനെ യുഡിഎഫ് സ്വതന്ത്രനായി മത്സരിപ്പിക്കാനുള്ള ആലോചന നടക്കുന്നുണ്ട്. അതില്ലെങ്കില്‍ സീറ്റ് ഏറ്റെടുക്കാനാണ് കോണ്‍ഗ്രസ നീക്കം. പൂഞ്ഞാര്‍ സീറ്റ് പ്രതീക്ഷിച്ച് ജോസഫ് മഞ്ഞക്കടമ്പന്‍ നേരത്തെ തന്നെ മണ്ഡലത്തില്‍ സജീവമായിരുന്നു. പൂഞ്ഞാര്‍ കിട്ടിയില്ലെങ്കില്‍ ജില്ലയില്‍ അദ്ദേഹത്തെ പരിഗണിക്കാനുള്ള മറ്റ് മണ്ഡലങ്ങള്‍ ഇല്ലതാനും.

കോതമംഗലം മൂവാറ്റുപുഴ

കോതമംഗലം മൂവാറ്റുപുഴ

എറണാകുളം ജില്ലയില്‍ കോതമംഗലത്താണ് കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് എം മത്സരിച്ചത്. ഇതിന് പുറമെ മുവാറ്റുപുഴ കൂടി അവര്‍ അധികമായി ചോദിക്കുന്നത്. എന്നാല്‍ ഇത്തവണയും സീറ്റില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ജോസഫ് വാഴക്കന്‍ തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയായേക്കും. മുതിര്‍ന്ന നേതാവ് ഫ്രാന്‍സിസ് ജോര്‍ജിന് വേണ്ടി മൂവാറ്റുപുഴയും ചോദിക്കാന്‍ താല്‍പര്യമുണ്ട്.

ജോണി നെല്ലൂര്‍ എവിടെ

ജോണി നെല്ലൂര്‍ എവിടെ

അടുത്തിടെ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തില്‍ നിന്നും വന്ന ജോണി നെല്ലൂരിനും താല്‍പര്യം മൂവാറ്റുപുഴയാണ്. മുവാറ്റുപുഴ സീറ്റ് കേരള കോണ്‍ഗ്രസിന് സീറ്റ് വിട്ടുകൊടുക്കരുതെന്ന വികാരം പ്രാദേശിക തലതത്തില്‍ തന്നെ കോണ്‍ഗ്രസില്‍ ശക്തമാണ്. കോതമംഗലത്തും ഇദ്ദേഹത്തിന്‍റെ പേര് കേള്‍ക്കുന്നുണ്ട്. എന്നാല്‍ ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം പ്രവർത്തനങ്ങൾ നേരത്തേതന്നെ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അവസാന നിമിഷം ഫ്രാന്‍സിസ് ജോര്‍ജ് എത്താനുള്ള സാധ്യതയും തള്ളിക്കളയാന്‍ പറ്റില്ല.

കടുത്തുരുത്തി, തൊടുപുഴ

കടുത്തുരുത്തി, തൊടുപുഴ

തൊടുപുഴയില്‍ പിജെ ജോസഫും കടുത്തുരുത്തിയില്‍ മോന്‍സി ജോസഫും വീണ്ടും ജനവിധി തേടുമെന്ന കാര്യം ഉറപ്പാണ്. ജോണി നെല്ലൂരിനെ പരിഗണിക്കുന്ന മറ്റൊരു മണ്ഡലം പേരാമ്പ്രയാണ്. എന്നാല്‍ സീറ്റ് വിട്ടുകിട്ടുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. പേരാമ്പ്രയ്ക്കുപകരം തിരുവമ്പാടി മുസ്‌ലിം ലീഗുമായി വെച്ചുമാറാനുള്ള ആഗ്രഹം ജോണിക്കുണ്ട്. എന്നാല്‍ നേരത്തെ ഇത്തരമൊരു ആലോചന ഉണ്ടായപ്പോള്‍ തന്നെ സീറ്റ് വിട്ടുതരില്ലെന്ന് ലീഗ് വ്യക്തമാക്കിയിരുന്നു.

തിരുവല്ലയില്‍ തര്‍ക്കം

തിരുവല്ലയില്‍ തര്‍ക്കം

ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടന്‍റെ പേര് ഏറെക്കുറെ ഉറപ്പാണ്. വിട്ടുകിട്ടുമോ എന്ന് ഉറപ്പില്ലാത്ത തിരുവല്ല സീറ്റിനായി ഒന്നിലധികം നേതാക്കളാണ് രംഗത്തുള്ളത്. ജില്ല പ്രസിഡന്‍റ് വിക്ടര്‍ ടി തോമസ്, കഴിഞ്ഞ തവണ മത്സരിച്ച ജോസഫ് എം പുതുശ്ശേരി എന്നിവരാണ് സീറ്റ് ലക്ഷ്യമാക്കി ചരട് വലികള്‍ ആരംഭിച്ചത്. സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ വിമതനാവും എന്ന ഭീഷണി വരെ ഇവിടെ ഉയര്‍ന്ന് കഴിഞ്ഞു.

കുട്ടനാട്ടിൽ ജേക്കബ് എബ്രഹാം

കുട്ടനാട്ടിൽ ജേക്കബ് എബ്രഹാം

കുട്ടനാട്ടിൽ ജേക്കബ് എബ്രഹാമിന്റെ പേരിനൊപ്പം പ്രാദേശികമായ ചിലരെ കൂടെ പരിഗണിക്കുന്നു. ചങ്ങനാശ്ശേരിയിൽ സി.എഫ്. തോമസിന്റെ കുടുംബത്തിൽനിന്ന് ഒരാളെ മത്സരിപ്പിക്കാനാണ് നീക്കം. എല്‍ഡിഎഫിന്‍റെ ഭാഗമായി കഴിഞ്ഞ തവണ മത്സരിച്ച സീറ്റാണെങ്കില്‍ ഇടുക്കിയില്‍ മത്സരിക്കാന്‍ ഫ്രാന്‍സിസ് ജോര്‍ജിന് താല്‍പര്യമില്ല, എറണാകുളത്ത് അവസരം ലഭിച്ചില്ലെങ്കില്‍ ജോണി നെല്ലൂര്‍ ഇടുക്കിക്ക് വണ്ടി കയറാനും സാധ്യതയുണ്ട്.

Recommended Video

cmsvideo
പ്രതിപക്ഷ ആരോപണങ്ങൾ ഉണ്ടയില്ലാ വെടിയെന്നും കെ ആൻസലൻ MLA| Oneindia Malayalam
പാര്‍ട്ടി പിളരുമോ

പാര്‍ട്ടി പിളരുമോ

എട്ട് സീറ്റുകള്‍ എന്നതില്‍ കോണ്‍ഗ്രസ് കടുപിടുത്തം തുടര്‍ന്നാല്‍ ജോസഫ് പക്ഷത്ത് വലിയ പ്രതിസന്ധി രൂപപ്പെടും. നേതാക്കള്‍ പലരും പാര്‍ട്ടി വിട്ടേക്കുമെന്ന ആശങ്ക ഇപ്പോള്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. പ്രിന്‍സ് ലൂക്കോസ്, സജി മഞ്ഞക്കടമ്പന്‍, ജോസഫ് പുതുശ്ശേരി അല്ലെങ്കില്‍ വിക്ടര്‍ ടി തോമസ്, എന്നിവരില്‍ പലര്‍ക്കും ഇത്തവണ മത്സരിക്കാന്‍ അവസരം ഉണ്ടായേക്കില്ലെന്നാണ് സൂചന. അങ്ങെനെയെങ്കില്‍ പാര്‍ട്ടി വിടുന്നവരെ കാത്ത് അപ്പുറത്ത് ജോസ് പക്ഷവും തയ്യാറാണ്.

അനുപമം ഈ അഴക്- അനുപമ പരമേശ്വരന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

English summary
kerala assembly election 2021; Congress to take over more seats from Joseph, Disappointment for leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X