കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോട്ടയത്ത് എൽഡിഎഫിനെ പൂട്ടാനുറച്ച് യുഡിഎഫ്; പുതിയ ഫോർമുല.. ജോസഫ് വിഭാഗത്തിന് ഈ സീറ്റുകൾ

Google Oneindia Malayalam News

കോട്ടയം; കേരള കോൺഗ്രസ് മത്സരിച്ച 5 സീറ്റുകളും സിറ്റിംഗ് സീറ്റുകളായി പരിഗണിച്ച് തങ്ങൾക്ക് അനുവദിക്കണമെന്ന നിലപാടിലാണ് കോട്ടയത്ത് പിജെ ജോസഫ്. എന്നാൽ ഇത് അംഗീകരിക്കില്ലെന്ന നിലപാട് കോൺഗ്രസും കൈക്കൊണ്ടതോടെ മുന്നണിയിൽ സീറ്റ് വിഭജനം കീറാമുട്ടിയായി. എന്നാൽ തിരഞ്ഞെടുപ്പ് അടുത്തതോടെ കോട്ടയത്ത് പുതിയ ഫോർമുല മുന്നോട്ട് വെച്ചിരിക്കുകയാണ് കോൺഗ്രസ്. ഇരുകൂട്ടർക്കും പരിക്കുകളില്ലാതെ സീറ്റ് വിഭജനം പൂർത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം.

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഗുവാഹത്തി കാമാഖ്യ ക്ഷേത്രം സന്ദർശിച്ചപ്പോൾ.. ചിത്രങ്ങൾ കാണാം

 9 മണ്ഡലങ്ങൾ

9 മണ്ഡലങ്ങൾ

കോട്ടയത്ത് ആകെ 9 നിയമസഭ മണ്ഡലങ്ങളാണ് ഉള്ളത്. ഇതിൽ കഴിഞ്ഞ തവണ ആറിടത്തായിരുന്നു കേരള കോൺഗ്രസ് (എം) മത്സരിച്ചിരുന്നത്. പാലാ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, ഏറ്റുമാനൂർ, പൂഞ്ഞാർ എന്നിവിടങ്ങളിലായിരുന്നു മത്സരിച്ച സീറ്റുരൾ. കോട്ടയം, പുതുപ്പള്ളി, വൈക്കം എന്നീ മണ്ഡലങ്ങളിലാണ് കോൺഗ്രസ് മത്സരിച്ചത്.

കൂടുതൽ സീറ്റുകൾ

കൂടുതൽ സീറ്റുകൾ

ജോസ് കെ മാണി വിഭാഗം പോയതോടെ കൂടുതൽ സീറ്റുകൾ ഏറ്റെടുക്കാമെന്ന നിഗമനത്തിലായിരുന്നു കോൺഗ്രസ്. കുറഞ്ഞത് മൂന്ന് സീറ്റുകളായിരുന്നു കോൺഗ്രസ് ഏറ്റെടുക്കാൻ ആലോചിച്ചത്. ചങ്ങനാശേരിയും ഏറ്റുമാനൂരും ഇക്കൂട്ടത്തിൽ പെടുന്നു. എന്നാൽ എന്ത് സംഭവിച്ചാലും സീറ്റുകൾ വിട്ടുകൊടുക്കില്ലെന്ന കടുത്ത നിലപാടിലായിരുന്നു ജോസഫ് വിഭാഗം.

മുഴുവൻ സീറ്റുകളും

മുഴുവൻ സീറ്റുകളും

ഇതോടെ ജോസഫ് വിഭാഗത്തെ തള്ളി കോട്ടയത്ത് കടുത്തുരുത്തി ഒഴികെ ബാക്കി എട്ട് സീറ്റുകളും കോൺഗ്രസ് തന്നെ മത്സരിക്കണമെന്ന നിർദ്ദേശം പാർട്ടിയിൽ ശക്തമായിരുന്നു. എഐസിസി നേതാവ് താരിഖ് അനവറിനോട് ഇത്തരമൊരു ആവശ്യം കോട്ടയം ജില്ലാ ഘടകം നേതാക്കൾ ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഓരോ സീറ്റും നിർണായകമാണെന്നിരിക്കെ പിജെ ജോസഫുമായി സീറ്റ് വിഭജനം ഇടഞ്ഞാൽ അത് വലിയ തലവേദനയാകുമെന്ന വിലയിരുത്തലിലാണ് നേതൃത്വം.

ജോസിന്റെ പിൻബലത്തിൽ

ജോസിന്റെ പിൻബലത്തിൽ

പ്രത്യേകിച്ച് കോട്ടയത്ത് ജോസിന്റെ പിൻബലത്തിൽ എൽഡിഎഫ് കരുത്ത് നേടിയ സാഹചര്യത്തിൽ. അതുകൊണ്ട് തന്നെ പ്രശ്ന പരിഹാരത്തിന് പുതിയൊരു ഫോർമുലയാണ് കോൺഗ്രസ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഇരു പാർട്ടികളും ഓരോ സീറ്റ് വീതം വിട്ടുവീഴ്ച ചെയ്യണമെന്നാണ് നിർദ്ദേശം.

സീറ്റ് ഫോർമുല

സീറ്റ് ഫോർമുല

പൂഞ്ഞാർ, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ ഈ നാല് സീറ്റുകളിൽ രണ്ടിടത്ത് തങ്ങൾ മത്സരിക്കാമെന്ന് കോൺഗ്രസ് പറയുന്നു. ഇതിൽ കാഞ്ഞിരപ്പള്ളി സീറ്റിൽ ധാരണ ആയിട്ടുണ്ട്. ശക്തമായ പോരാട്ടത്തിന് വഴിയൊരുങ്ങുന്ന പൂഞ്ഞാറും ജോസഫ് വിഭാഗം മത്സരിച്ചോട്ടെയെന്നാണ് കോൺഗ്രസ് നിലപാട്. കഴിഞ്ഞ തവണ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി ജോർജ് കുട്ടി അഗസ്റ്റിയായിരുന്നു ഇവിടെ മത്സരിച്ചിരുന്നത്.

നിർദ്ദേശം ഇങ്ങനെ

നിർദ്ദേശം ഇങ്ങനെ

അതേസമയം ചങ്ങനാശേരി,, ഏറ്റുമാനൂർ സീറ്റുകളിൽ ഒരു സീറ്റ് തങ്ങൾക്ക് വേണമെന്ന് കോൺഗ്രസ് പറയുന്നു.കേരള കോൺഗ്രസിന്റെ തട്ടകമായ ചങ്ങനാശേരി കോൺഗ്രസിന് വിട്ടുകൊടുക്കാൻ പിജെ ജോസഫ് തയ്യാറായേക്കില്ല.സിഎഫ് തോമസിന്റെ കുത്തക മണ്ഡലത്തിൽ അദ്ദേഹത്തിന്റെ പിൻഗാമിയായി കുടുംബാംഗങ്ങളെ മത്സരിപ്പിക്കാനാണ് പിജെ ജോസഫ് ഒരുങ്ങുന്നത്.

ചങ്ങനാശേരിയിൽ

ചങ്ങനാശേരിയിൽ

സിഎഫ് തോമസിന്റെ മകൾ അഡ്വ സിനി തോമസോ അല്ലേങ്കിൽ സഹോദരനോ മത്സരിക്കണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. അതേസമയം കോൺഗ്രസിൽ ഇരിക്കൂർ എംഎൽഎയായ കെസി ജോസഫിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ്. വർഷങ്ങളായി മത്സരിക്കുന്ന ഇരിക്കൂറിൽ ഇത്തവണ മത്സരിക്കാനില്ല ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.

ഏറ്റുമാനൂർ വിടുന്നതിനോട്

ഏറ്റുമാനൂർ വിടുന്നതിനോട്

അതിനിടെ സ്വാധീന മേഖലയായ ഏറ്റുമാനൂർ വിട്ടുനൽകുന്നതിനോടും കേരള കോൺഗ്രസ് വിഭാഗത്തിന് ഏതിർപ്പുണ്ട്. ഇവിടെ ഇതിനോടകം കേരള കോൺഗ്രസ് നേതാക്കൾ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലേക്ക് കടന്നിട്ടുണ്ട്. കോൺഗ്രസ് മഹിളാ നേതാവ് ലതികാ സുഭാഷിനെയാണ് ഇവിടെ പരിഗണിക്കുന്നത്. രണ്ടിൽ ഏത് മണ്ഡലമാണ് വിട്ടു നൽകേണ്ടതെന്ന് ജോസഫ് വിഭാഗം തിരുമാനിക്കട്ടെയെന്ന് കോൺഗ്രസ് പറയുന്നു.

അംഗീകരിച്ചാൽ

അംഗീകരിച്ചാൽ

കോൺഗ്രസിന്റെ നിർദ്ദേശം ജോസഫ് വിഭാഗം അംഗീകരിക്കുകയാണെങ്കിൽ കോട്ടയം, പുതുപ്പള്ളി, വൈക്കം , കാഞ്ഞിരപ്പള്ളി ,ചങ്ങാശേരിയോ അല്ലേങ്കിൽ ഏറ്റുമാനൂരോ കോൺഗ്രസ് ആകും മത്സരിച്ചേക്കുക. ഇതിൽ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയും കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണൻ തന്നെയാകും മത്സരിക്കുക.

മത്സരിച്ചേക്കും

മത്സരിച്ചേക്കും

ചങ്ങനാശേരി ലഭിച്ചാൽ കെസി ജോസഫ് മത്സരിച്ചേക്കും. കാഞ്ഞിരപ്പള്ളി ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി ചർച്ചകൾ പുരോഗമിക്കുകയാണ്. അതേസമയം ജോസഫ് വിഭാഗത്തിന് കടുത്തുരുത്തി, പൂഞ്ഞാർ, ചങ്ങനാശേരി എന്നീ മണ്ഡലങ്ങളാണ് ലഭിച്ചേക്കുക.

 യുഡിഎഫിൽ ചേരും

യുഡിഎഫിൽ ചേരും

പാലായിൽ മാണി സി കാപ്പൻ തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയാകും. മണ്ഡലം കേന്ദ്രീകരിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ കാപ്പൻ ആരംഭിച്ച് കഴിഞ്ഞു. അതേസമയം മാണി സി കാപ്പന്റെ നാഷ്ണലിസ്റ്റ് പാർട്ടി ഇന്ന് ഔദ്യോഗികമായി യുഡിഎഫിൽ ചേർന്നേക്കും. മൂന്ന് സീറ്റുകൾ കാപ്പൻ യുഡിഎഫിൽ ആവശ്യപ്പെട്ടേക്കും.

 3 സീറ്റുകൾ

3 സീറ്റുകൾ

പാലായ്ക്ക് പുറമെ കായംകുളം, തിരുവനന്തപുരത്ത് വാമനപുരം എന്നീ സീറ്റുകളാണ് കാപ്പൻ ആവശ്യപ്പെടുക. ഇത്തവണ എൻസിപി മത്സരിക്കുന്ന ആലത്തൂർ കാപ്പന് നൽകാനുള്ള ആലോചനകൾ മുന്നണിയിൽ ഉണ്ട്. വരും ദിവസങ്ങളിൽ ഉത് സംബന്ധിച്ച് വ്യക്തത വരും.

 സിഎഫിന്റെ പിൻഗാമിയാകാൻ മകൾ സിനി ? ചങ്ങനാശേരിയിൽ കോൺഗ്രസിനെ ഒതുക്കാൻ പിജെ ജോസഫ് തന്ത്രം സിഎഫിന്റെ പിൻഗാമിയാകാൻ മകൾ സിനി ? ചങ്ങനാശേരിയിൽ കോൺഗ്രസിനെ ഒതുക്കാൻ പിജെ ജോസഫ് തന്ത്രം

ഞെട്ടിക്കാനുറച്ച് സിപിഎം; ശബരീനാഥനെതിരെ എഎ റഹീം?തിരുവനന്തപുരത്ത് നിന്ന് കെകെ ശൈലജ?ഞെട്ടിക്കാനുറച്ച് സിപിഎം; ശബരീനാഥനെതിരെ എഎ റഹീം?തിരുവനന്തപുരത്ത് നിന്ന് കെകെ ശൈലജ?

ഗ്ലാമറസ് ലുക്കിൽ നടി ആഭാ പോൾ.. ഏറ്റവും പുതിയ ഫോട്ടകൾ

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

English summary
kerala assembly election 2021; Congress will contest in 5 seats in kottayam, 3 for pj joseph faction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X