കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിസി ജോര്‍ജിനെ നേരിടാന്‍ സിപിഐ; കാഞ്ഞിരപ്പള്ളിയും പാലായും കേരള കോണ്‍ഗ്രസിന്; കോട്ടയത്ത് ഇടത് ധാരണ

Google Oneindia Malayalam News

കോട്ടയം: ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിലേക്ക് എത്തുന്നതില്‍ വലിയ എതിര്‍പ്പായിരുന്നു ചര്‍ച്ചകളുടെ ആദ്യഘട്ടത്തില്‍ സിപിഐ നടത്തിയത്. കോട്ടയം ജില്ലയിലേത് ഉള്‍പ്പടെ തങ്ങളുടെ ചില സീറ്റുകള്‍ കേരള കോണ്‍ഗ്രസിന് വിട്ടു നല്‍കേണ്ടി വരും എന്നതായിരുന്നു സിപിഐയുടെ എതിര്‍പ്പിന്‍രെ ആധാരം. പിന്നീട് കേരള കോണ്‍ഗ്രസ് ഇടത് മുന്നണിയില്‍ എത്തിയിട്ടും കോട്ടയത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഘടകകക്ഷി ആരെന്ന കാര്യത്തിലും നിയമസഭാ സീറ്റുകള്‍ വെച്ചു മാറുന്നതിലും തര്‍ക്കം തുടര്‍ന്നു. എന്നാല്‍ നിയമസഭാ സീറ്റ് വീതം വെപ്പ് സംബന്ധിച്ച് മുന്നണിയില്‍ ധാരണയായെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

കാഞ്ഞിരപ്പള്ളി സിറ്റിങ് സീറ്റ്

കാഞ്ഞിരപ്പള്ളി സിറ്റിങ് സീറ്റ്


കേരള കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റായ കാഞ്ഞിരപ്പള്ളി വിട്ടു നല്‍കുന്നത് സംബന്ധിച്ച തര്‍ക്കമായിരുന്നു സിപിഐ ഉന്നയിച്ച്. എല്‍ഡിഎഫില്‍ സിപിഐ മത്സരിക്കുന്ന മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ വീട് നിലനില്‍ക്കുന്ന മണ്ഡലം കൂടിയാണ് കാഞ്ഞിരപ്പള്ളി. കേരള കോണ്‍ഗ്രസ് ഇടതുമുന്നണിയിലേക്ക് വന്നാലും കാഞ്ഞിരപ്പള്ളിയില്‍ തങ്ങള്‍ തന്നെ മത്സരിക്കുമെന്നായിരുന്നു സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടേയുള്ളവര്‍ നേരത്തെ അഭിപ്രായപ്പെട്ടത്.

 പൂഞ്ഞാര്‍ സീറ്റ്

പൂഞ്ഞാര്‍ സീറ്റ്


ഇതോടെയാണ് കാഞ്ഞിരപ്പള്ളി കേരള കോണ്‍ഗ്രസിന് കൊടുത്ത് പൂഞ്ഞാര്‍ സീറ്റ് സ്വീകരിക്കുകയെന്ന ഫോര്‍മുല സിപിഎം മുന്നോട്ട് വെച്ചത്. സിപിഐ സംസ്ഥാന നേതൃത്വം ഈ നിര്‍ദേശം ഗൗരവമായി പരിഗണിക്കുകയാണ്. അനുകൂലമായ തീരുമാനം വൈകാതെ തന്നെയുണ്ടാകുമെന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്. സിറ്റിങ് സീറ്റായതിനാല്‍ കാഞ്ഞിരപ്പള്ളി കേരള കോണ്‍ഗ്രസിന് തന്നെ നല്‍കാന്‍ സിപിഎം തത്വത്തില്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുണ്ട്.

പിസി ജോര്‍ജ്

പിസി ജോര്‍ജ്


കാഞ്ഞിരപ്പള്ളിക്ക് പകരം മറ്റ് ജില്ലകളിലെ സീറ്റുകളും പരിഗണിച്ചിരുന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ പൂഞ്ഞാര്‍ സിപിഐക്ക് വിട്ട് നല്‍കാന്‍ സിപിഎം തിരുമാനിക്കുകയായിരുന്നു. മുന്നണിയില്‍ സിപിഎമ്മിന് അനുവദിച്ച പൂഞ്ഞാര്‍ സീറ്റില്‍ സ്വതന്ത്രെ രംഗത്തിറക്കിയുള്ള പരീക്ഷണമാണ് സിപിഎം നടത്തി വരാറുള്ളത്. എന്നാല്‍ പിസി ജോര്‍ജിനെ വിവിധ മുന്നണികളുടെ ഭാഗമായും സ്വതന്ത്രനായും വിജയിപ്പിച്ച ചരിത്രമാണ് പൂഞ്ഞാറിനുള്ളത്.

പൂഞ്ഞാറിലെ വിജയ സാധ്യത

പൂഞ്ഞാറിലെ വിജയ സാധ്യത

കേരള കോണ്‍ഗ്രസ് കൂടി മുന്നണിയില്‍ എത്തിയതോടെ വിജയ സാധ്യതയുള്ള സീറ്റായാണ് പൂഞ്ഞാറിനെ എല്‍ഡിഎഫ് കണക്കാക്കുന്നത്. സിപിഎം മുന്നോട്ട് വെച്ച ഫോര്‍മുല സിപിഐ അംഗീകരിച്ചാല്‍ ഇത്തവണ പിസി ജോര്‍ജിനെ പിടിച്ചു കെട്ടാന്‍ അരിവാള്‍ നെല്‍ക്കതിര്‍ ചിഹ്നത്തില്‍ ഇടത് സ്ഥാനാര്‍ത്ഥി എത്തിയേക്കും. തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫില്‍ എത്താനുള്ള ശ്രമം പിസി ജോര്‍ജ് നടത്തുന്നുണ്ട്.

പിസി ജോര്‍ജ് വന്നാല്‍

പിസി ജോര്‍ജ് വന്നാല്‍

പിസി ജോര്‍ജ് മുന്നണിയിലെത്തിയാല്‍ പൂഞ്ഞാറിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അദ്ദേഹമാവാനാണ് സാധ്യത കൂടുതല്‍. പിസി ജോര്‍ജിന് പകരം ഷോണ്‍ ജോര്‍ജിനേയും പരിഗണിക്കുന്നതായുള്ള റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേത് പോലെ സ്വതന്ത്രമായിട്ടാണ് മത്സരമെങ്കില്‍ പിസി ജോര്‍ജ്ജ് തന്നെ രംഗത്ത് ഇറങ്ങിയേക്കും. യുഡിഎഫുമായ നടത്തുന്ന ചര്‍ച്ചയില്‍ പിസി ജോര്‍ജ് കാഞ്ഞിരപ്പള്ളിയും ആവശ്യപ്പെടുന്നുണ്ട്.

കാഞ്ഞിരപ്പള്ളിക്ക് പകരം

കാഞ്ഞിരപ്പള്ളിക്ക് പകരം

കാഞ്ഞിരപ്പള്ളിക്ക് പകരം കൊല്ലം ജില്ലയില്‍ ഏതെങ്കിലും സീറ്റ് നല്‍കണമെന്നായിരുന്നു സിപിഐ ആവശ്യം. കഴിഞ്ഞ തവണ സിഎംപി മത്സരിച്ച ചവറയോ ആര്‍എസ്പി ലെനിനിസ്റ്റ് മത്സരിക്കുന്ന കുന്നത്തൂരോ വേണമെന്നാണ് സിപിഐ ആവശ്യം. എന്നാല്‍ ഇത് രണ്ടും വിട്ടുനല്‍കാന്‍ സിപിഎം തയ്യാറായില്ല. സിപിഐ മത്സരിച്ച് തോറ്റ ഒരു സീറ്റിന് പകരം തങ്ങളുടെ സിറ്റിങ് സീറ്റ് വിട്ടുകൊടുക്കേണ്ടതില്ലെന്നായിരുന്നു സിപിഎം. ഇതോടെയാണ് ചര്‍ച്ചകള്‍ പൂഞ്ഞാറില്‍ എത്തി നിന്നത്.

അല്‍ഫോണ്‍സ് കണ്ണന്താനം

അല്‍ഫോണ്‍സ് കണ്ണന്താനം

കാഞ്ഞിരപ്പള്ളിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കേരള കോണ്‍ഗ്രസ് എമ്മിന്‍റെ എന്‍ ജയരാജ് തന്നെ മത്സരിച്ചേക്കും.യുഡിഎഫില്‍ മണ്ഡലം ആര്‍ക്കാണെന്ന് ഇപ്പോള്‍ തീരുമാനമായിട്ടില്ല. പിജെ ജോസഫ് സീറ്റ് ആവശ്യപ്പെടുന്നുണ്ടെങ്കിലും കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നാണ് പ്രാദേശിക നേതാക്കളുടെ അഭിപ്രായം. ബിജെപിയുടെ എ ക്ലാസ് വിഭാഗത്തില്‍പ്പെടുന്ന മണ്ഡലമായ കാഞ്ഞിരപ്പള്ളിയില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പേരാണ് സ്ഥാനാര്‍ത്ഥി സാധ്യത പട്ടികയില്‍ ഒന്നാമതുള്ളത്.

പാലാ ജോസിന്

പാലാ ജോസിന്


എന്‍സിപിയുടെ സിറ്റിങ് സീറ്റായ പാല ജോസ് വിഭാഗത്തിന് തന്നെ ലഭിക്കുമെന്ന കാര്യവും ഉറപ്പായിരിക്കുകയാണ്. രാജ്യസഭാംഗത്വം രാജിവെക്കുന്ന ജോസ് കെ മാണി പാലായില്‍ മത്സരിച്ചേക്കും. ഇതോടെ മാണി സി കാപ്പന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം യുഡിഎഫിലെത്താനുള്ള സാധ്യതകളും ശക്തമായിരിക്കുകയാണ്. ജോസ് രാജിവെക്കുന്ന രാജ്യസഭാ സീറ്റ് പകരം നല്‍കാമെന്ന വാഗ്ദാനം മുന്നോട്ട് വെച്ചെങ്കിലും മാണി സി കാപ്പന്‍ അത് സ്വീകരില്ല.

മാണി സി കാപ്പന്‍ പുറത്തേക്ക്

മാണി സി കാപ്പന്‍ പുറത്തേക്ക്

പാലാ അല്ലാതെ മറ്റൊരു സീറ്റെന്ന നിര്‍ദേശം മുന്നോട്ടെ വെച്ചെങ്കിലും അദ്ദേഹം അത് അംഗീകരിച്ചില്ല. ഈ സാഹചര്യത്തില്‍ എല്‍ഡിഎഫ് വിട്ട് മാണി സി കാപ്പന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി എന്‍സിപി ടിക്കറ്റില്‍ മത്സരിക്കുന്നതിലേക്കും കാര്യങ്ങള്‍ നീങ്ങുന്നത്. അതേസമയം, എന്‍സിപിയിലെ മന്ത്രി ശശീന്ദ്രന്‍റെ നേതൃത്വത്തില്‍ ഒരു വിഭാഗം എല്‍ഡിഎഫില്‍ തന്നെ തുടരും. യുഡിഎഫിലേക്ക് പോയാല്‍ സിറ്റിങ് സീറ്റുകളില്‍ വിജയിക്കാന്‍ കഴിയുമോ എന്ന ആശങ്കയാണ് ശശീന്ദ്രന്‍ വിഭാഗത്തിന് ഉള്ളത്.

പി ജെ ജോസഫ് വ്യക്തമാക്കിയത്

പി ജെ ജോസഫ് വ്യക്തമാക്കിയത്

കാപ്പൻ നിലപാട് വ്യക്തമാക്കിയാൽ യുഡിഎഫ് ചർച്ച ചെയ്യുമെന്നുമാണ് കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫ് വ്യക്തമാക്കിയത്. ഈ മാസം ചേരുന്ന നിയമസഭാ സമ്മേളനത്തിന് ശേഷം എൻസിപി ഇടതുമുന്നണി വിട്ടേക്കുമെന്നാണ് സൂചനകള്‍. ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ എത്തിയാവും പ്രഖ്യാപനം നടത്തുക. അതേസമയം നിലവില്‍ മുന്നണി വിടുന്ന വാര്‍ത്തകള്‍ നിഷേധിക്കുവാണ് മാണി സി കാപ്പനും ടിപി പീതാംബരന്‍ മാസ്റ്ററും.

Recommended Video

cmsvideo
Bobby chemmannur helps rajan's children

English summary
kerala assembly election 2021; CPI to face PC George in Poonjar; Kanjirapally and Pala to the Kerala Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X