• search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

യുഡിഎഫ് തകര്‍ന്നടിഞ്ഞ പുതുപ്പള്ളി; ഉമ്മന്‍ ചാണ്ടിക്ക് 6000 വോട്ടുകള്‍ കുറഞ്ഞു, 3 തന്ത്രങ്ങളുമായി സിപിഎം

കോട്ടയം: കേരളത്തിലെ സ്റ്റാര്‍ മണ്ഡലങ്ങളിലൊന്നാണ് പുതുപ്പള്ളി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി കഴിഞ്ഞ 50 വര്‍ഷമായി ജയിച്ചുകയറുന്ന മണ്ഡലം. സോളാറും വിവാദങ്ങളും കൊടുമ്പിരി കൊണ്ട 2016ലും പുതുപ്പള്ളിക്കാന്‍ ഉമ്മന്‍ ചാണ്ടിയെ കൈവിട്ടിട്ടില്ല. പലപ്പോഴും മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പരിശീലനം എന്ന പേരില്‍ ചാവേറുകളെയാണ് തിരഞ്ഞെടുപ്പില്‍ എതിര്‍പാര്‍ട്ടിക്കാര്‍ നിയോഗിക്കാറ്.

കഴിഞ്ഞ തവണ ഉമ്മന്‍ ചാണ്ടിയെ നേരിടാന്‍ സിപിഎം നിയോഗിച്ചത് എസ്എഫ്‌ഐ നേതാവായിരുന്ന ജെയ്ക് സി തോമസിനെയാണ്. ഇത്തവണയും മാറ്റമില്ലെന്നാണ് സൂചന. എന്നാല്‍ ഇടതുപക്ഷത്തിന് പ്രതീക്ഷ നല്‍കുന്ന മൂന്ന് നിര്‍ണായക ഘടകങ്ങള്‍ മണ്ഡലത്തിലുണ്ടായിരിക്കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...

വസന്ത് പഞ്ചമി ഫെസ്റ്റിവല്‍ 2021, ചിത്രങ്ങള്‍ കാണാം

വീണ്ടും ഉമ്മന്‍ ചാണ്ടി

വീണ്ടും ഉമ്മന്‍ ചാണ്ടി

രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് ഇത്തവണ യുഡിഎഫും കോണ്‍ഗ്രസും നിയമസഭാ തിരഞ്ഞെടുപ്പ് നേരിടേണ്ടിയിരുന്നത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസിന് പുതിയ രക്ഷകന്‍ വേണമെന്ന ആവശ്യം ശക്തമായപ്പോഴാണ് ഉമ്മന്‍ ചാണ്ടി വീണ്ടും ചര്‍ച്ചയായതും തിരഞ്ഞെടുപ്പിന്റെ ചുക്കാന്‍ ഏറ്റെടുത്തതും.

ഇടതുപക്ഷവും ബിജെപിയും

ഇടതുപക്ഷവും ബിജെപിയും

ഇടതുപക്ഷത്തെ മാത്രമല്ല ഇത്തവണ യുഡിഎഫിന് നേരിടേണ്ടത്. ബിജെപിയെ കൂടിയാണ്. പലയിടത്തും ബിജെപി നിര്‍ണായക ശക്തിയായി മാറിയിരിക്കുന്നു. ഒ രാജഗോപാലിലൂടെ ബിജെപി പിടിച്ച നേമം മണ്ഡലം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് പതിനെട്ടടവും പയറ്റുന്നുണ്ട്. മറുഭാഗത്ത് ഇടതുപക്ഷവും. കോണ്‍ഗ്രസിന് വേണ്ടി ഉമ്മന്‍ ചാണ്ടി നേമത്ത് എത്തുമെന്നും പ്രചാരണമുണ്ടായി.

കര്‍ഷക സമരത്തിലൂടെ പ്രചാരണം തുടങ്ങി

കര്‍ഷക സമരത്തിലൂടെ പ്രചാരണം തുടങ്ങി

അനാവശ്യ വിവാദങ്ങള്‍ വേണ്ടെന്നും പുതുപ്പള്ളി വിട്ട് താനെങ്ങോട്ടുമില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയതോടെ പുതുപ്പള്ളിയില്‍ വീണ്ടും ഉമ്മന്‍ ചാണ്ടി തന്നെ സ്ഥാനാര്‍ഥി എന്ന് പ്രഖ്യാപിക്കപ്പെട്ടു. കര്‍ഷക സമരത്തില്‍ പങ്കെടുത്ത് ഉമ്മന്‍ ചാണ്ടി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുകയും ചെയ്തു. ഇനി ചോദ്യം എതിരാളി ആര് എന്നാണ്.

ജെയ്ക്കില്‍ കാണുന്ന നേട്ടം

ജെയ്ക്കില്‍ കാണുന്ന നേട്ടം

ബിജെപിക്ക് അത്ര സ്വാധീനമില്ലാത്ത മണ്ഡലമാണ് പുതുപ്പള്ളി. ഇടതുപക്ഷവുമായി നേരിട്ട് കോണ്‍ഗ്രസ് ഏറ്റുമുട്ടുന്ന മണ്ഡലം. ഇവിടെ ഉമ്മന്‍ ചാണ്ടിയെ പോലുള്ള പ്രമുഖനെതിരെ ഇടതുപക്ഷം ആരെ ഇറക്കുമെന്ന ചോദ്യം എത്തി നില്‍ക്കുന്നത് കഴിഞ്ഞ തവണത്തെ സ്ഥാനാര്‍ഥി ജെയ്ക്കില്‍ തന്നെയാണ്. അദ്ദേഹത്തില്‍ ഇടതുപക്ഷം കാണുന്ന ഒരു നേട്ടം ജെയ്ക് നാട്ടുകാരന്‍ തന്നെ എന്നതാണ്.

യുഡിഎഫ് കോട്ടകള്‍ തകര്‍ന്നു

യുഡിഎഫ് കോട്ടകള്‍ തകര്‍ന്നു

തദ്ദേശ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയിലെ പല യുഡിഎഫ് കോട്ടകളും തകരുന്നതാണ് കണ്ടത്. പുതുപ്പള്ളിയും മണര്‍കാടും ഉള്‍പ്പെടെയുള്ള യുഡിഎഫ് കോട്ടകള്‍ ഇന്ന് ഇടതുപക്ഷത്തിനൊപ്പമാണ്. യാക്കോബായ സഭയുടെ പിന്തുണ മണര്‍കാട് ഇടതുപക്ഷത്തിന് നേട്ടമായി എന്നാണ് വിലയിരുത്തല്‍. അതുകൊണ്ടുതന്നെയാണ് യാക്കോബായക്കാരനായ ജെയ്കിനെ വീണ്ടും കളത്തിലിറക്കാന്‍ സിപിഎം ആലോചിക്കുന്നത്.

ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം കുറച്ചു

ഉമ്മന്‍ ചാണ്ടിയുടെ ഭൂരിപക്ഷം കുറച്ചു

44500 വോട്ടുകളാണ് 2016ല്‍ ജെയ്ക് നേടിയത്. ഉമ്മന്‍ ചാണ്ടി തന്നെ പുതുപ്പള്ളിയില്‍ ജയിച്ചെങ്കിലും അദ്ദേഹത്തിന്റെ ഭൂരിപക്ഷത്തില്‍ 6000 വോട്ടിന്റെ കുറവ് വരുത്താന്‍ ജെയ്കിന് സാധിച്ചു. 27000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഉമ്മന്‍ ചാണ്ടി കഴിഞ്ഞ തവണ ജയിച്ചത്. ഇനിയും ജെയ്കിനെ ഇറക്കിയാല്‍ ഉമ്മന്‍ ചാണ്ടിയുടെ നില പരുങ്ങലിലാകുമെന്ന് വിശ്വസിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുമുണ്ട്. കാരണം ജെയ്ക്ക് ഇപ്പോള്‍ പുതുമുഖമല്ല.

സിപിഎമ്മിന്റെ മൂന്ന് പ്രതീക്ഷകള്‍

സിപിഎമ്മിന്റെ മൂന്ന് പ്രതീക്ഷകള്‍

ജെയ്ക്ക് പുതുപ്പള്ളി മണ്ഡലത്തില്‍ തന്നെയുള്ള വ്യക്തിയാണ്. യാക്കോബായ വിഭാഗക്കാരനാണ്. അതിനെല്ലാം പുറമെ കഴിഞ്ഞ തവണ കോണ്‍ഗ്രസിനൊപ്പമുണ്ടായിരുന്ന കേരള കോണ്‍ഗ്രസ് ജോസ് പക്ഷം ഇത്തവണ ഇടതുപക്ഷത്തിനൊപ്പമാണ്. ഈ മൂന്ന് ഘടകങ്ങള്‍ ഇടതുപക്ഷത്തിന് പ്രതീക്ഷ നല്‍കുന്നു. കൂടെ പതിവായി കിട്ടുന്ന ഇടതുവോട്ടുകള്‍ കൂടി ചേരുമ്പോള്‍ 12ാം അങ്കത്തില്‍ ഉമ്മന്‍ ചാണ്ടിയെ മലര്‍ത്തിയടിക്കാമെന്നും സിപിഎം കരുതുന്നു.

ബിജെപിയും ഒരുങ്ങി

ബിജെപിയും ഒരുങ്ങി

തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റം പ്രകടമാക്കിയ ഫലമാണ് പുതുപ്പള്ളിയില്‍ കണ്ടത്. അതിനെല്ലാം പുറമെ ബിജെപിയും ഉമ്മന്‍ ചാണ്ടിക്കെതിരെ പ്രചാരണം തുടങ്ങി കഴിഞ്ഞു. കഴിഞ്ഞ ദിവസം ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിയുടെ വസതിയിലേക്ക് മാര്‍ച്ച നടത്തി. പോലീസ് തടഞ്ഞെങ്കിലും ബിജെപിയുടെ ഈ നീക്കവും സിപിഎമ്മിന് പ്രതീക്ഷ വര്‍ധിപ്പിക്കുണ്ട്.

നരേന്ദ്ര മോദി കേരളത്തിലെ നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശം ഇതാണ്; വെളിപ്പെടുത്തി പികെ കൃഷ്ണദാസ്

നടി നന്ദിത ശ്വേതയുടെ ആകര്‍ഷകമായ ചിത്രങ്ങള്‍ കാണാം

cmsvideo
  എല്‍ഡിഎഫ് മന്ത്രി സഭ ജനങ്ങളോട് കമ്മിറ്റഡാണ് | Oneindia Malayalam

  English summary
  Kerala Assembly Election 2021: CPM Have Three Hopeful things in Puthuppally Against Oommen Chandy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X