കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഒരു വോട്ടും ചോരരുത്; മധ്യകേരളത്തില്‍ ക്രിസ്ത്യന്‍ വോട്ടുറപ്പിക്കാന്‍ സിപിഎമ്മിന്‍റെ വേറിട്ട നീക്കം

Google Oneindia Malayalam News

കോട്ടയം: മധ്യകേരളത്തിലെ യുഡിഎഫ് കോട്ടകളില്‍ കടന്നു കയറി സീറ്റുകള്‍ പിടിച്ചെടുക്കുക. അതുവഴി പിണറായി വിജയന്‍ സര്‍ക്കാറിന് ഭരണത്തുടര്‍ച്ച. ഈ തന്ത്രം മുന്‍ നിര്‍ത്തിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇപ്പോള്‍ മുന്നോട്ട് പോവുന്നത്. കേരള കോണ്‍ഗ്രസ് എം യുഡിഎഫ് വിട്ട് വന്നതോടെ കോട്ടയവും പത്തനംതിട്ടയും എറണാകുളവും ഒക്കെ ഉള്‍പ്പെടുന്ന മധ്യകേരളത്തിന്‍റെ രാഷ്ട്രീയ ചിത്രം ആകെ മാറിയെന്നും ഇടത് നേതാക്കള്‍ അവകാശപ്പെടുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ മേഖലയില്‍ യുഡിഎഫിനെ ഞെട്ടിച്ച മുന്നേറ്റം നടത്താനും ഇടത് മുന്നണിക്ക് സാധിച്ചു. എന്നാല്‍ സഭാ തര്‍ക്കം എന്ന വലിയ ഭീഷണിയെ കൂടി മറികടന്നാലെ മധ്യകേരളത്തില്‍ മികച്ച വിജയം സ്വന്തമാക്കാന്‍ കഴിയൂ എന്ന വിലയിരുത്തല്‍ മുന്നണിക്കുണ്ട്. ഇതിനുള്ള നിര്‍ദേശം കൂടി സിപിഎം അതത് മണ്ഡലം കമ്മറ്റികള്‍ക്ക് നല്‍കി കഴിഞ്ഞു.

യാക്കോബായാ-ഓര്‍ത്തഡോക്സ്

യാക്കോബായാ-ഓര്‍ത്തഡോക്സ്

യാക്കോബായാ-ഓര്‍ത്തഡോക്സ് സഭാ തര്‍ക്കം മൂലം ഒരു വോട്ടും മുന്നണിക്ക് നഷ്ടമാവരുതെന്ന കര്‍ശന നിലപാടിലാണ് പാര്‍ട്ടി നേതൃത്വം. വിഷയത്തില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ ഇടപെട്ടെങ്കിലും ഇതുവരെ പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല. കോണ്‍ഗ്രസ് ആവട്ടെ വിഷയത്തില്‍ കൃത്യമായ ഒരു നിലപാട് സ്വീകരിക്കാതെ ഒളിച്ച് കളിക്കുകയാണെന്ന വിമര്‍ശനവും ശക്തമാണ്

സിപിഎം നിര്‍ദേശം

സിപിഎം നിര്‍ദേശം

ഈ സാഹചര്യത്തിലാണ് ഒരോ വിഭാഗങ്ങളുടേയും സ്വാധീനമേഖലനക്കനുസ്യതമായി വേവ്വെറെ നിലപാടുകള്‍ സ്വീകരിക്കാന്‍ ഇടത് എംഎല്‍എമാര്‍ക്ക് സിപിഎം നിര്‍ദേശം നല്‍കിയത്. സുപ്രീംകോടതി വിധി നടപ്പിലാക്കാതെ ഒരു പക്ഷത്തിന് വേണ്ടി നിലകൊള്ളുന്നുവെന്ന് കുറ്റപ്പെടുത്തി ഒര്‍ത്തഡോക്സ് സഭ സര്‍ക്കാറിനെതിരെ രംഗത്ത് വന്ന സാഹചര്യത്തില്‍ കൂടിയാണ് പാര്‍ട്ടിയുടെ തന്ത്രപരമായ ഈ നീക്കം.

ഒപ്പമുണ്ടാകുമെന്ന് എംഎല്‍എമാര്‍

ഒപ്പമുണ്ടാകുമെന്ന് എംഎല്‍എമാര്‍

പൊതു നിലപാട് സ്വീകരിക്കാതെ ഒരോ മണ്ഡലത്തിലും ഏത് വിഭാഗത്തിനാണ് സ്വാധീനം എന്നത് കണക്കിലെടുത്ത് നിലകൊള്ളണം. ഒരോ വിഭാഗത്തിനെയും സര്‍ക്കാറിന്‍റെ നിലപാടും ഇതുവരെ സ്വീകരിച്ച നടപടികളും ബോധ്യപ്പെടുത്തണമെന്നും എംഎഎല്‍എമാരോട് പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ഒപ്പമുണ്ടാകുമെന്ന് വ്യക്തമാക്കി എംഎല്‍എമാര്‍ രംഗത്തിറക്കി.

പത്തനംതിട്ട, വയനാട്​

പത്തനംതിട്ട, വയനാട്​

സര്‍ക്കാര്‍ തീര്‍ത്തും അനഭാവപൂര്‍ണ്ണമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് യാക്കോബായ സ്വാധീന മേഖലയിലെ ഇടത് എംഎല്‍എമാര്‍ പ്രവര്‍ത്തിക്കുന്നത്. ഓര്‍ത്തഡോക്സ് സഭയ്ക്ക് സ്വാധീനമുള്ള കൊല്ലം, പത്തനംതിട്ട, വയനാട്​, ജില്ലകളില്‍ അവര്‍ക്ക് പിന്തുണ ഉറപ്പ് വരുത്തുന്ന രീതിയിലാണ് എംഎല്‍എമാര്‍ നിലപാട് സ്വീകരിക്കുന്നത്.

എറണാകുളത്തും ഇടുക്കിയിലും

എറണാകുളത്തും ഇടുക്കിയിലും

അതേസമയം, കോട്ടയത്തെ നിലവിലെ എല്‍ഡിഎഫ് എംഎല്‍എമാരോട് നിക്ഷ്പക്ഷ നിലപാട് സ്വീകരിച്ചാല്‍ മതിയെന്ന നിര്‍ദേശമാണ് പാര്‍ട്ടി മുന്നോട്ട് വെച്ചത്. എറണാകുളത്തും ഇടുക്കിയിലുമാണ് യാക്കോബായ പക്ഷത്തിന് സ്വാധീനം. പള്ളികളുടെ അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ വിഭാഗം സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തി വരികയാണ്. ഈ സമരത്തില്‍ കോതമംഗലം എംഎൽഎ ആൻറണി ജോൺ, മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം എന്നിവര്‍ തങ്ങളുടെ നിലപാട് പരസ്യമാക്കി

ഓര്‍ത്തഡോക്സ് സഭ

ഓര്‍ത്തഡോക്സ് സഭ

1934ലെ ഭരണഘടനപ്രകാരം ഇടവക ഭരണം ഓർത്ത​േഡാക്​സ്​ സഭക്കായിരിക്കണമെന്നാണ് സുപ്രീംകോടതി വിധി. ഇത് നടപ്പാക്കാത്തതിലാണ് ഓര്‍ത്തഡോക്സ് സഭ സര്‍ക്കാറിനോട് ഇടയുന്നത്. എന്നാല്‍ വിധി മറികടക്കാനുള്ള യാതൊരു നിയമനിര്‍മ്മാണവും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നാണ് ഓര്‍ത്തഡോക്സ് സഭ നടത്തുന്ന പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കുന്ന ഇടത് എംഎല്‍എമാര്‍ നല്‍കുന്ന വാഗ്ദാനം.

കെബി ഗണേഷ്​കുമാറും വീണാ ജോര്‍ജും

കെബി ഗണേഷ്​കുമാറും വീണാ ജോര്‍ജും

കുറെ പള്ളികള്‍ യാക്കോബായ പക്ഷത്ത് നിന്നും സര്‍ക്കാര്‍ പിടിച്ചെടുത്ത് നല്‍കിയ കാര്യവും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം അടൂരില്‍ ഓര്‍ത്തഡോക്സ് സഭ മേലധ്യക്ഷന്‍മാര്‍ പങ്കെടുത്ത യോഗം നടന്നിരുന്നു. സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ ഒരു വിട്ടു വീഴ്ചയും നടത്തില്ലെന്നാണ് ഈ യോഗത്തെ ഇടത് എംഎല്‍എമാരായ കെബി ഗണേഷ്​കുമാർ (പത്തനാപുരം), വീണാ ജോർജ്​ (ആറന്മുള), രാജു എബ്രഹാം (റാന്നി), ചിറ്റയം ഗോപകുമാർ (അടൂർ) എന്നിവര്‍ അറിയിച്ചത്.

ഹോട്ടലില്‍ യോഗം

ഹോട്ടലില്‍ യോഗം

നിയമസഭാ തിരഞ്ഞെടുപ്പ് കഴിയും വരെ തല്‍ക്കാലം സാവകാശം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഓര്‍ത്തോഡോക്സ് സഭ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് മറുപക്ഷത്തെ പ്രകോപിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് പ്രതിഷേധം ഹോട്ടലില്‍ ആക്കിയത്. സിപിഎം തന്നെ ഇത്തരമൊരു നിര്‍ദേശം പാര്‍ട്ടിക്ക് മുന്നില്‍ വെച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കോണ്‍ഗ്രസിന് മുന്നിലും

കോണ്‍ഗ്രസിന് മുന്നിലും

അതേസമയം, സഭാ തര്‍ക്കം കോണ്‍ഗ്രസിന് മുന്നിലും വലിയ തലവേദനായാണ് സൃഷ്ടിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് തിരിച്ച് വന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാടിനെയാണ് ഇരുസഭകളും നോക്കികാണുന്നത്. കോൺഗ്രസിനെ വിശ്വാസത്തിലെടുക്കാൻ തയ്യാറല്ലെന്നാണ് യാക്കോബായ വിശ്വാസികളുടെ അഭിപ്രായം. വലിയൊരു വിഭാഗം യാക്കോബായ വിശ്വാസികള്‍ ഇതിനോടകം തന്നെ കോണ്‍ഗ്രസിനോട് അകന്നിട്ടുണ്ട്.

യാക്കോബായ വിശ്വാസികളെ

യാക്കോബായ വിശ്വാസികളെ

സര്‍ക്കാര്‍ കൊണ്ടുവന്ന സെമിത്തേരി ബില്ലിനെ ബില്ലിനെ നിയമസഭയിലും പുറത്തും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുൾപ്പെടേയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യമായി എതിര്‍ത്തതാണ് യാക്കോബായ വിശ്വാസികളെ കോണ്‍ഗ്രസിന് എതിരാക്കിയത്. കോണ്‍ഗ്രസ് എതിര്‍ത്തതിനാല്‍ ബില്‍ പൂര്‍ണ്ണ തോതില്‍ പാസാക്കന്‍ സാധിച്ചിരുന്നില്ല. ഇതില്‍ വലിയ എതിര്‍പ്പാണ് യാക്കോബാ വിശ്വാസികള്‍ക്കുള്ളത്.

ഉമ്മന്‍ചാണ്ടി

ഉമ്മന്‍ചാണ്ടി


കോടതി വിധി നടപ്പാക്കില്ലെന്ന നിലപാടായിരുന്നു നേരത്തെ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ ഉമ്മന്‍ചാണ്ടി സ്വീകരിച്ചത്. ഇക്കാരണത്താല്‍ ഓര്‍ത്തഡോക്സ് സഭയ്ക്കും കോണ്‍ഗ്രസിനോട് അമര്‍ഷമുണ്ട്. എന്നാല്‍ നിലവില്‍ പഴയ എതിര്‍പ്പ് ഇല്ല. സെമിത്തേരി ബില്ലിനെ നിയമസഭയിൽ കോൺഗ്രസ് എതിർത്തതോടെയാണ് ഓർത്തഡോക്സ് വിഭാഗം നിലപാട് മയപ്പെടുത്തിയത്. ആര് അധികാരത്തിലെത്തിയാലും കോടതി വിധി നടപ്പാക്കണമെന്നാണ് തങ്ങളുടെ നിലപാട് എന്നാണ് ഓര്‍ത്തഡോക്സ് സഭയുടെ നിലപാട്.

English summary
kerala assembly election 2021; CPM instructs MLAs to ensure Christian vote in Central Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X