• search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

'കാഞ്ഞിരപ്പള്ളി' തർക്കം തീർക്കണം, സിപിഐയെ ഒതുക്കാൻ സിപിഎം ഫോർമുല;ഈ സീറ്റ് വിട്ടുകൊടുക്കും

തിരുവനന്തപുരം; യുഡിഎഫിൽ ഐശ്വര്യ കേരള യാത്ര അവസാനിച്ചതോടെ രണ്ടാം ഘട്ട സീറ്റ് ചർച്ചകൾക്ക് തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ് നേതൃത്വം. മധ്യതിരുവിതാംകൂറിൽ ഉൾപ്പെടെ കേരള കോൺഗ്രസ് പിജെ ജോസഫ് വിഭാഗവുമായുള്ള സീറ്റ് ചർച്ചകൾ ഇപ്പോഴും വഴിമുട്ടി നിൽക്കുകയാണ്. ജോസഫ് വിഭാഗത്തിനെ തൃപ്തിപ്പെടുത്താതെ യുഡിഎഫിന് സീറ്റ് വിഭജനവുമായി മുന്നോട്ട് പോകുക എളുപ്പമാകില്ല.

അതേസമയം മറുവശത്ത് എൽഡിഎഫിലാകട്ടെ ജോസ് കെ മാണിയ്ക്ക് നൽകേണ്ട സീറ്റ് സംബന്ധിച്ച ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ്. തർക്കം നിലനിന്ന പാലാ സീറ്റിൽ ധാരണ ആയത് പിന്നാലെ സിപിഐ ഇടഞ്ഞ് നിന്ന കാഞ്ഞിരപ്പള്ളി സീറ്റ് സംബന്ധിച്ചും സമവായം ഉണ്ടായിരിക്കുകയാണ്.

കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി ഭഗത് സിങ്ങിന്റെ കുടുംബവും, ചിത്രങ്ങള്‍

വിട്ടുനൽകില്ലെന്ന്

വിട്ടുനൽകില്ലെന്ന്

തിരഞ്ഞെടുപ്പിൽ 15 സീറ്റുകളാണ് ജോസ് കെ മാണി വിഭാഗം എൽഡിഎഫിൽ ആവശ്യപ്പെട്ടിരിക്കുന്നത്. യുഡിഎഫിൽ കഴിഞ്ഞ തവണ മത്സരിച്ച അതേ സീറ്റുകൾ തന്നെ വേണമെന്നാണ് ആവശ്യം. സിപിഐയുടെ കാഞ്ഞിരപ്പള്ളിയും,സിപിഎം മത്സരിക്കുന്ന പേരാമ്പ്ര, തളിപ്പറമ്പ് സീറ്റുകൾ ഉൾപ്പെടെയാണിത്.എന്നാൽ തങ്ങളുടെ ഉറച്ച കോട്ടകൾ ജോസിന് വിട്ട് കൊടുക്കില്ലെന്ന് സിപിഎം വ്യക്തമാക്കി കഴിഞ്ഞു.

ജോസ് വിഭാഗത്തിന്

ജോസ് വിഭാഗത്തിന്

അതേസമയം തർക്കം നിലനിൽക്കുന്ന സിപിഐയുടെ സീറ്റായ കാഞ്ഞിരപ്പള്ളി ജോസ് വിഭാഗത്തിന് നൽകാനാണ് സിപിഎം ഒരുങ്ങുന്നത്. സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്റെ വീടിരിക്കുന്ന മണ്ഡലം വിട്ടു നൽകാൻ പാർട്ടി തയ്യാറായിരുന്നില്ല. ഇതോടെ പാലാ തർക്കത്തിന് സമാനമായ സാഹചര്യമായിരുന്നു മണ്ഡലത്തിലും ഉടലെടുത്തത്. നിലവിൽ കേരള കോൺഗ്രസ് (എം) നേതാവായ എൻ ജയരാജാണ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ.

കാഞ്ഞിരപ്പള്ളിക്ക് പകരം കോട്ടയം

കാഞ്ഞിരപ്പള്ളിക്ക് പകരം കോട്ടയം

കാഞ്ഞിരപ്പള്ളി സീറ്റ് ലഭിച്ചില്ലേങ്കിൽ ജയരാജൻ ഇടയും എന്ന കാര്യത്തിൽ തർക്കമില്ല. ഇതോടെയാണ് മണ്ഡലത്തിൽ സമവായ നീക്കം സിപിഎം ആരംഭിച്ചത്. പാർട്ടി മത്സരിക്കുന്ന കോട്ടയം സീറ്റ് സിപിഐയ്ക്ക് വിട്ടുനൽകി കാഞ്ഞിരപ്പള്ളി സിപിഐക്ക് നൽകാമെന്നാണ് സിപിഎം മുന്നോട്ട് വെയ്ക്കുന്ന ഫോർമുല.

കോട്ടയം മണ്ഡലത്തിൽ

കോട്ടയം മണ്ഡലത്തിൽ

കോട്ടയം മുനിസിപ്പാലിറ്റിയും പനച്ചിക്കാട്, വിജയപുരം എന്നീ പഞ്ചായത്തുകളും ചേർന്നതാണ് മണ്ഡലം. 1957 മുതൽ ഇതുവരെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പത്തു തവണ ഇടതുപക്ഷം കയ്യിൽ വച്ച ഈ മണ്ഡലം, 3 തവണ കോൺഗ്രസ്സിനെയും ഒരു തവണ കോൺഗ്രസ് സ്വതന്ത്രനെയും പിന്തുണച്ചിട്ടുണ്ട്. നിലവിൽ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ.

തിരുവഞ്ചൂരിന്റെ വിജയം

തിരുവഞ്ചൂരിന്റെ വിജയം

2011 ൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ വെറും 711 വോട്ടുകൾക്കായിരുന്നു ഇവിടെ നിന്ന് ജയിച്ചത്. അന്ന് വിഎൻ വാസവനെയായിരുന്നു തിരുവഞ്ചൂർ പരാജയപ്പെടുത്തിയത്. എന്നാൽ 2016 ൽ എൽഡിഎഫ് തരംഗത്തിനിടയിലും അട്ടിമറി വിജയമായിരുന്നു തിരുവഞ്ചൂർ മണ്ഡലത്തിൽ നേടിയത്. 33632 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു സിപിഎം സ്ഥാനാർത്ഥിയായ റെജി സക്കറിയയെ തിരുവഞ്ചൂർ പരാജയപ്പെടുത്തിയത്.

കോട്ടയത്ത് വിജയിച്ചു

കോട്ടയത്ത് വിജയിച്ചു

അതേസമയം കോട്ടയത്ത് സിപിഐയ്ക്ക് ഇക്കുറി ശക്തമായ മത്സരം കാഴ്ചവെയ്ക്കാൻ സാധിക്കുമെന്ന് സിപിഎം ചൂണ്ടിക്കാട്ടുന്നു. 1977 ൽ സിപിഐ മണ്ഡലത്തിൽ മത്സരിച്ച് വിജയിച്ച ചരിത്രം ഉണ്ട്. അന്ന് സിപിഐ സ്ഥാനാർത്ഥി പിപി ജോർജിനായിരുന്നു വിജയം.എന്നാൽ കോൺഗ്രസ് മുന്നണിയിലായിരുന്നു അന്ന് സിപിഐ.

 സീറ്റ് തർക്കം

സീറ്റ് തർക്കം

അതേസമയം വിജയസാധ്യത ഇല്ലാത്ത കോട്ടയം തങ്ങൾക്ക് വേണ്ടെന്ന നിലപാടിലാണ് സിപിഐ ജില്ലാ ഘടകം. കാഞ്ഞിരപ്പള്ളിയിൽ ഇത്തവണ വിജയ സാധ്യതയുണ്ടെന്നും ജില്ലാ നേതൃത്വം പറയുന്നു. ഇത് സംബന്ധിച്ച് സിപിഐ സംസ്ഥാന നേതൃത്വത്തെ ജില്ലാ ങടകം അറിയിച്ചിട്ടുണ്ട്. കേരള കോൺഗ്രസ് സീറ്റ് ധാരണ ആയതിന് ശേഷം മാത്രം മതി കാഞ്ഞിരപ്പള്ളിയെ സംബന്ധിച്ച് കൂടുതൽ ചർച്ചകൾ എങ്ങും നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

27 സീറ്റിൽ

27 സീറ്റിൽ

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 2 സ്വതന്ത്രർ ഉൾപ്പെടെ 27 സീറ്റുകളിലായിരുന്നു സിപിഐ മത്സരിച്ചത്. ഇതിൽ രണ്ട് സീറ്റുകൾ വിട്ടുകൊടുക്കാൻ ഏകദേശ ധാരണ ആയിട്ടുണ്ട്. കാഞ്ഞിരപ്പള്ളി വിട്ടുകൊടുക്കേണ്ടി വരുമെന്ന് വ്യക്തമാണെങ്കിലും ജോസിന്റെ വഴി അത്ര എളുപ്പമാക്കേണ്ടതില്ലെന്ന വികാരമാണ് പാർട്ടിയിൽ.

മലപ്പുറത്തെ സീറ്റുകൾ

മലപ്പുറത്തെ സീറ്റുകൾ

കോട്ടയം ജില്ലയ്ക്ക് പകരം മലപ്പുറത്ത് മത്സരിക്കുന്ന സീറ്റുകൾ വിട്ടുകൊടുക്കാമെന്നാണ് സിപിഐയുടെ നിലപാട്. ഇത് അംഗീകരിക്കാൻ ജോസ് വിഭാഗവും തയ്യാറല്ല. അങ്ങനെയല്ലേങ്കിൽ കേരള കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ ചങ്ങനാശേരി വിട്ട് തരണമെന്നൊരു നിർദ്ദേശവും സിപിഐ മുന്നോട്ട് വെയ്ക്കുന്നുണ്ട്.

കേരള കോൺഗ്രസ് സീറ്റ്

കേരള കോൺഗ്രസ് സീറ്റ്

എന്നാൽ പരമ്പരാഗതമായി കേരളകോൺഗ്രസ് കൈവശം വെച്ചിരിക്കുന്ന സീറ്റായതിനാൽ ചങ്ങനാശ്ശേരി വിട്ടുനൽകാൻ ജോസ് കെ മാണി തയ്യാറാകില്ല. ഇവിടെ പാർട്ടി ഉന്നതാധികാര സമിതിയംഗം ജോബ് മൈക്കിൾ, യുവനേതാവ് വിജയ് ജോസ് എന്നിവയുടെ പേരുകളാണ് ജോസ് വിഭാഗം പരിഗണിക്കുന്നത്.

ചുരുങ്ങിയേക്കും

ചുരുങ്ങിയേക്കും

അതിനിടെ മറ്റൊരു മണ്ഡലമായ ഇരിക്കൂർ വിട്ട് നൽകാൻ സിപിഐ തയ്യാറാണ്. ഭരണതുടർച്ച എന്ന ലക്ഷ്യം മുന്നിലുള്ളതിനാൽ കൂടുതൽ കടുംപിടിത്തം വേണ്ടെന്ന നിർദ്ദേശം പാർട്ടിയിലെ ഒരു വിഭാഗം മുന്നോട്ട് വെയ്ക്കുന്നുണ്ട്. രണ്ട് സീറ്റുകൾ വിട്ടുനൽകിയാൽ ഇക്കുറി സിപിഐ മത്സരിക്കുന്ന സീറ്റുകൾ 25 ആയി ചുരുങ്ങിയേക്കും.

cmsvideo
  ഇ ശ്രീധരനെ കൊണ്ട് നേട്ടമുണ്ടാക്കാന്‍ ബിജെപിക്ക് കഴിയില്ല | Oneindia Malayalam

  English summary
  kerala assembly election 2021; CPM may give kottayam seat to CPI instead of kanjirappally
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X