കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോണ്‍ഗ്രസിനോട് വില പേശി പിജെ ജോസഫ്; തമ്മിലടിച്ച് നേതാക്കള്‍, ജോസഫ് ഗ്രൂപ്പില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷം

Google Oneindia Malayalam News

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യൂഡിഎഫില്‍ നിന്നും കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് പിജെ ജോസഫ്. പാര്‍ട്ടി പിളര്‍ന്ന് ജോസ് കെ മാണിയും കൂട്ടരും എല്‍ഡിഎഫിലേക്ക് പോവുന്നതിന് മുമ്പ് കേരള കോണ്‍ഗ്രസിന് ഉണ്ടായിരുന്ന പതിനഞ്ച് സീറ്റുകള്‍ ഇത്തവണയും വേണമെന്നാണ് അദ്ദേഹം നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. എന്നാല്‍ ഏഴ് അല്ലെങ്കില്‍ ഏറിപ്പോയാല്‍ എട്ട് സീറ്റുകള്‍ എന്നതാണ് കോണ്‍ഗ്രസ് നല്‍കുന്ന സൂചന. സീറ്റ് വിഭജനത്തിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസും പിജെ ജോസഫ് വിഭാഗവും ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് കൂനിന്‍മേല്‍ കുരു എന്നപോലെ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ശക്തമായിരിക്കുന്നത്..

മോന്‍സ് ജോസഫും ഫ്രാന്‍സിസ് ജോര്‍ജും

മോന്‍സ് ജോസഫും ഫ്രാന്‍സിസ് ജോര്‍ജും

പിജെ ജോസഫിന് കീഴില്‍ ഏറെക്കാലമായി അടിയുറച്ച് നില്‍ക്കുന്ന മോന്‍സ് ജോസഫും അടുത്തിടെ ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ നിന്ന് വന്ന ഫ്രാന്‍സിസ് ജോര്‍ജും ഇരുവിഭാഗങ്ങളായി തിരിഞ്ഞതോടെയാണ് പാര്‍ട്ടിയില്‍ വിഭാഗീയത ശക്തമായത്. നേരത്തെ പിജെ ജോസഫിന് ഒപ്പം ഉണ്ടായിരുന്ന ഫ്രാന്‍സിസ് ജോര്‍ജ് പിന്നീട് ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപീകരിച്ച് ഇടത് മുന്നണിയിലേക്ക് പോവുകയായിരുന്നു.

ഫ്രാൻസിസ് ജോർജിൻ്റെ സ്ഥാനം

ഫ്രാൻസിസ് ജോർജിൻ്റെ സ്ഥാനം

അടുത്തിടെ ഫ്രാന്‍സിസ് ജോര്‍ജിന്‍റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ജനാധിപത്യ കേരള കോണ്‍ഗ്രസുകാര്‍ കേരള കോണ്‍ഗ്രസ് ജോസഫിലേക്ക് മടങ്ങി വരികയായിരുന്നു. പാര്‍ട്ടിയിലേക്ക് മടങ്ങി വന്നത് മുതല്‍ തന്നെ ഫ്രാന്‍സിസ് ജോര്‍ജിനെതിരായ കരുനീക്കങ്ങള്‍ മറുവിഭാഗം ശക്തമാക്കിയിരുന്നു. പുതിയതായി തീരുമാനിച്ച ജംബോ പട്ടികയിലും മോൻസ് ജോസഫിന് കീഴിലാണ് ഫ്രാൻസിസ് ജോർജിൻ്റെ സ്ഥാനം.

കെഎം ജോര്‍ജിന്‍റെ മകന്‍

കെഎം ജോര്‍ജിന്‍റെ മകന്‍

കേരള കോണ്‍ഗ്രസിന്‍റെ സ്ഥാപകന്‍ കെഎം ജോര്‍ജിന്‍റെ മകനും കേരളത്തിലെ തന്നെ ഏറ്റവും മുതിര്‍ന്ന കേരള കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളുമാണ് ഫ്രാന്‍സിസ് ജോര്‍ജ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ അല്ലെങ്കിലും കോട്ടയത്തെ ഏതെങ്കിലും സുരക്ഷിത മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് ഫ്രാന്‍സിസ് ജോര്‍ജിന്‍റെ നീക്കം. എന്നാല്‍ കോട്ടയത്തേക്ക് അദ്ദേഹത്തെ അടുപ്പിക്കാന്‍ മോന്‍സ് ജോസഫിന്‍റെ നേതൃത്വത്തിലുള്ള വിഭാഗം തയ്യാറല്ല.

നേതാക്കളുടെ ബാഹുല്യം

നേതാക്കളുടെ ബാഹുല്യം


നേതാക്കള്‍ തമ്മില്‍ ഇത്തരത്തില്‍ വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ രൂക്ഷമായത് യുഡിഎഫില്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടുന്ന ജോസഫിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. നേതാക്കളുടെ ബാഹുല്യമാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍. ജോയി എബ്രഹാം മുതല്‍ ജോസ് ഗ്രൂപ്പില്‍ നിന്നും എത്തിയ തോമസ് ഉണ്ണിയാടന്‍, ജോസഫ് എം പുതുശ്ശേരി വരെ പാര്‍ട്ടി ഭാരവാഹിത്വവും സീറ്റ് മോഹവുമായി രംഗത്ത് എത്തി കഴിഞ്ഞു.

 തൊടുപുഴയിലും കടുത്തുരുത്തിയിലും

തൊടുപുഴയിലും കടുത്തുരുത്തിയിലും

കോണ്‍ഗ്രസില്‍ നിന്നും പത്ത് സീറ്റുകള്‍ കിട്ടിയാല്‍ പോലും ഇപ്പോള്‍ കൂടെയുള്ള പ്രമുഖ നേതാക്കള്‍ക്ക് സീറ്റ് നല്‍കാന്‍ പിജെ ജോസഫിന് സാധിക്കില്ല. പിജെ ജോസഫ് തൊടുപുഴയിലും മോന്‍സ് ജോസഫ് കടുത്തുരുത്തിയിലും വീണ്ടും ജനവിധി തേടും എന്നതില്‍ തര്‍ക്കമില്ല. ജേക്കബ് എബ്രഹാമിന് കുട്ടനാട്ടിലും ഫ്രാന്‍സിസ് ജോര്‍ജിനെ കോതമംഗലം അല്ലെങ്കില്‍ ഇടുക്കി സീറ്റില്‍ മത്സരിപ്പിക്കാനുമാണ് ധാരണ.

ജോണി നെല്ലൂരിന് വേണ്ടി

ജോണി നെല്ലൂരിന് വേണ്ടി

അടുത്തിടെ ജേക്കബ് ഗ്രൂപ്പില്‍ നിന്നും എത്തിയ ജോണി നെല്ലൂരിന് വേണ്ടി കോണ്‍ഗ്രസിനോട് മൂവാറ്റുപുഴ ചോദിച്ചിട്ടുണ്ട്. എന്നാല്‍ മൂവാറ്റുപുഴ വിട്ട് നല്‍കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഇടുക്കി കോണ്‍ഗ്രസ് വിട്ട് നല്‍കിയാല്‍ ഫ്രാന്‍സിസ് ജോര്‍ജിനെ അങ്ങോട്ട് മാറ്റി ജോണി നെല്ലൂരിന് കോതമംഗലം കൊടുത്തേക്കും. ഇരിങ്ങാലക്കുടയില്‍ മത്സരിച്ച തോമസ് ഉണ്ണിയാടനും തിരുവല്ലയില്‍ നിന്ന് മത്സരിച്ച ജോസഫ് എം പുതുശ്ശേരിക്കും വീണ്ടും അവിടെ സീറ്റ് നല്‍കേണ്ടതുണ്ട്.

സജി മഞ്ഞക്കടമ്പന്‍ ഉള്‍പ്പടേയുള്ളവര്‍

സജി മഞ്ഞക്കടമ്പന്‍ ഉള്‍പ്പടേയുള്ളവര്‍

ചങ്ങനാശ്ശേരി കിട്ടിയാല്‍ സിഎഫിന്റെ സഹോദരനായ സാജന്‍ ഫ്രാന്‍സിസിനായിരിക്കും സീറ്റ്. ഇവര്‍ക്ക് പുറമെയാണ് ജോയ് എബ്രഹാം, വിക്ടര്‍ തോമസ്, പ്രിന്‍സ് ലൂക്കോസ്, ടിയു കുരുവിള, സജി മഞ്ഞക്കടമ്പന്‍ തുടങ്ങിയ നേതാക്കള്‍ ഉള്ളത്. എല്ലാവര്‍ക്കും സ്ഥാനാര്‍ത്ഥിത്വം നല്‍കാന്‍ കഴിയില്ലെന്ന സൂചന ഇതിനോടകം തന്നെ പിജെ ജോസഫ് നല്‍കിയിട്ടുണ്ട്. ഇതോടെ പാര്‍ട്ടി ഭാരവാഹിത്വത്തിനുള്ള പിടിവലി രൂക്ഷമാവുകയും ചെയ്തു.

ഡെപ്യൂട്ടി ചെയര്‍മാന്‍മാര്‍

ഡെപ്യൂട്ടി ചെയര്‍മാന്‍മാര്‍

എല്ലാ നേതാക്കളേയും ഉള്‍ക്കൊള്ളുക എന്ന ലക്ഷ്യത്തോടെയാണ് ജംബോ ഭാരവാഹി പട്ടിക തയ്യാറാക്കിയത്. പാര്‍ട്ടി ചെയര്‍മാനും വര്‍ക്കിങ് ചെയര്‍മാനും ശേഷം വൈസ് ചെയര്‍മാന്‍മാര്‍ എന്ന പദവിക്കു മുമ്പായി ഡെപ്യൂട്ടി ചെയര്‍മാന്‍മാരുടെ തസ്തിക കൂടി സൃഷ്ടിച്ചത് 4 മുതിര്‍ന്ന നേതാക്കളെ തൃപ്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ്. ടിയു കുരുവിള, ഫ്രാന്‍സിസ് ജോര്‍ജ്, തോമസ് ഉണ്ണിയാടന്‍, ജോണി നെല്ലൂര്‍ എന്നിവരാണ് ഡെപ്യൂട്ടി ചെയര്‍മാന്‍മാര്‍ ആവുക.

ഉന്നതധികാര സമിതി അംഗം

ഉന്നതധികാര സമിതി അംഗം

നിലവിൽ ഉന്നതധികാര സമിതി അംഗമെന്ന പരിഗണന മാത്രമാണ് ഫ്രാൻസിസ് ജോർജിനുള്ളത്. പാര്‍ട്ടിയുടെ വര്‍ക്കിങ് ചെയര്‍മാന്‍ പദവിയില്‍ മോന്‍സ് ജോസഫിനൊപ്പം ഫ്രാന്‍സിസ് ജോര്‍ജിനെ കൂടി പരിഗണിക്കണമെന്നായിരുന്നു അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ ആവശ്യം. എന്നാല്‍ മോൻസ് ജോസഫ്-ജോയ് മാത്യു സഖ്യം ഇതിനെതിരായി ശക്തമായ നീക്കമാണ് നടത്തുന്നത്.

പാര്‍ട്ടി രൂപീകരണം

പാര്‍ട്ടി രൂപീകരണം

കൂടുതല്‍ നേതാക്കള്‍ ഒപ്പം കൂടിയെങ്കിലും അണികളെ പാര്‍ട്ടിയില്‍ എത്തിക്കുന്നതില്‍ ഇവര്‍ പരാജയപ്പെട്ടെന്ന വിലയിരുത്തല്‍ ജോസഫിനുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് കണക്കുകള്‍ ഇത് വ്യക്തമാക്കുന്നതാണ്. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിലേക്കുള്ള ചര്‍ച്ചകളും പിജെ ജോസഫ് വിഭാഗം ശക്തമാക്കിക്കൊണ്ടിരിക്കുകയാണ്.

English summary
kerala assembly election 2021; Dispute between Francis George and Mons Joseph in Joseph Group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X